Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടൂരിലെ സുന്ദരിയെ വിവാഹം ചെയ്തത് ഐപിഎസുകാരനെന്ന് തെറ്റിധരിപ്പിച്ച്; ഡൽഹിയിൽ താമസിക്കാറുള്ളത് ആദായനികുതി അസി കമ്മിഷണറുടെ വീട്ടിൽ; നെടുമ്പാശേരിയിൽ വിമാനമിറങ്ങിയാൽ കാറിന്റെ വാതിൽ തുറന്നു കൊടുത്തിരുന്നത് പൊലീസുകാർ; ഐജി ഓഫിസ് സന്ദർശിച്ചപ്പോൾ കിട്ടിയത് പൊലീസിന്റെ ബിഗ് സല്യൂട്ട്; കള്ളി പൊളിഞ്ഞപ്പോൾ പിടിക്കപ്പെടാതിരിക്കാൻ പാസഞ്ചർ ട്രയിനിൽ സ്ഥിര യാത്ര; കാശ് തീർന്നപ്പോൾ സുഹൃത്തിനെ വിളിച്ചത് പാരയായി; വ്യാജ ഐപിഎസ് വിപിൻ കാർത്തിക്ക് തട്ടിപ്പുകളുടെ ഉസ്താദ്

അടൂരിലെ സുന്ദരിയെ വിവാഹം ചെയ്തത് ഐപിഎസുകാരനെന്ന് തെറ്റിധരിപ്പിച്ച്; ഡൽഹിയിൽ താമസിക്കാറുള്ളത് ആദായനികുതി അസി കമ്മിഷണറുടെ വീട്ടിൽ; നെടുമ്പാശേരിയിൽ വിമാനമിറങ്ങിയാൽ കാറിന്റെ വാതിൽ തുറന്നു കൊടുത്തിരുന്നത് പൊലീസുകാർ; ഐജി ഓഫിസ് സന്ദർശിച്ചപ്പോൾ കിട്ടിയത് പൊലീസിന്റെ ബിഗ് സല്യൂട്ട്; കള്ളി പൊളിഞ്ഞപ്പോൾ പിടിക്കപ്പെടാതിരിക്കാൻ പാസഞ്ചർ ട്രയിനിൽ സ്ഥിര യാത്ര; കാശ് തീർന്നപ്പോൾ സുഹൃത്തിനെ വിളിച്ചത് പാരയായി; വ്യാജ ഐപിഎസ് വിപിൻ കാർത്തിക്ക് തട്ടിപ്പുകളുടെ ഉസ്താദ്

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: ഐപിഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിപൻ കാർത്തിക് പൊലീസിന് മുന്നിൽ കുടുങ്ങിയത് കൈയിലെ കാശെല്ലാം തീർന്നപ്പോൾ. ആഡംബരത്തോടെ ചെത്തി നടന്ന ഈ തട്ടിപ്പുകാരനെതിരെ വിവാഹ തട്ടിപ്പും ആരോപണമായെത്തുന്നു. ഐപിഎസുകാരനെന്ന് പറഞ്ഞ് അടൂരിലെ യുവതിയെ ഇയാൾ വിവാഹം ചെയ്തിരുന്നു. ഇതിന് സമാനമായ തട്ടിപ്പുകൾ ഇയാൾ വേറെയും നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. ആരേയും ഞെട്ടിപ്പിക്കുന്ന തരത്തിലാണ് ഇയാളുടെ ഓപ്പറേഷൻ രീതികൾ.

ഫെബ്രുവരി 16നു അടൂരിലുള്ള യുവതിയുമായി വിവാഹം രജിസ്റ്റർ ചെയ്യാനായി ഗുരുവായൂർ കോട്ടപ്പടി സബ് രജിസ്റ്റ്രാർ ഓഫിസിൽ വരന്റെയും വധുവിന്റെയും ഫോട്ടോ പതിച്ചു വിവാഹ അറിയിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിൽ കാണിച്ച ജോലി 'എഎസ്‌പി' എന്നാണ്. പെൺകുട്ടിയുടെ വീട്ടുകാരോടും ഐപിഎസ് കള്ളം തന്നെയാണ് പറഞ്ഞത്. പൊലീസുകാരിൽ പലരെയും വിവാഹത്തിനും ക്ഷണിച്ചിരുന്നു. തൃശൂരുള്ള ഒരു ജിമ്മിലും ഇയാൾ അംഗമായിരുന്നു. അവിടെയും പറഞ്ഞത് ഇതേ കള്ളമാണ്. ഗുരുവായൂരിലെ പല ഹോട്ടലിലും ഇയാൾ പലരുമായി താമസിക്കാൻ എത്തുമായിരുന്നു. ഇവരോടെല്ലാം ഐപിഎസുകാരനാണ് താനെന്നാണ് പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ താമസവും സൗകര്യവുമെല്ലാം സൗജന്യവുമായി.

ഗുരുവായൂർ സ്റ്റേഷനിൽ നേരത്തെ ജോലി ചെയ്തിരുന്ന ഒരു പൊലീസുകാരൻ വിപിൻ കാർത്തിക്കുമായി സംസാരിച്ചപ്പോൾ ഉണ്ടായ സംശമാണ് പൊലീസ് അന്വേഷണത്തിൽ എത്തിയത്. ഇതോടെയാണ് തട്ടിപ്പുകളുടെ പൂർണ്ണ ചിത്രം പൊലീസിന് കിട്ടുന്നത്. പൊലീസിന്റെ അന്വേഷണത്തിൽ ഉണ്ടായ വീഴ്ചയാണ് ഗുരുവായൂരിൽ നിന്നും വിപിനും അമ്മയും രക്ഷപ്പെടുവാൻ ഇടയായത്. കോഴിക്കോട് താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ച പൊലീസ് വീട് വളഞ്ഞെങ്കിലും ടെറസിൽ നിന്നും എടുത്തു ചാടി വിപിൻ ഓടി രക്ഷപ്പെട്ടു അമ്മയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു . പൊലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട വിപിൻ തമിഴ്‌നാട് അടക്കമുള്ള സ്ഥലങ്ങളിൽ പാസഞ്ചർ ട്രെയിനിൽ നിരന്തര യാത്രയിൽ ആയിരുന്നു. കയ്യിലെ പണം തീർന്നപ്പോൾ സുഹൃത്തിനെ ബന്ധപ്പെട്ടതാണ് പൊലീസ് പിടിയിലകാൻ കാരണം

പാലക്കാട് ചിറ്റൂരിൽ വച്ചാണ് വിപിൻ പൊലീസ് പിടിയിലായത്. വിപിന്റെ അമ്മ ശ്യാമളയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടികളുടെ തട്ടിപ്പു നടത്തിയ വിപിൻ കാർത്തിക് വിവാഹം രജിസ്റ്റർ ചെയ്തത് ഐപിഎസ് ഓഫിസർ എന്ന വ്യാജ വിലാസത്തിലാണെന്നതും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. തൃശൂർ ഐജി ഓഫിസ് ഐപിഎസ് ഓഫിസർ എന്ന നിലയിൽ സന്ദർശിച്ചിട്ടുള്ള ഇയാൾക്ക് വിമാനത്താളത്തിൽ പൊലീസ് അകമ്പടി ലഭിച്ചിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനും പൊലീസ് സഹായിച്ചതായി വിവരം ലഭിച്ചു.

നാദാപുരത്തു ബാങ്കിനെ പറ്റിച്ച് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണു ഇയാൾ ഐപിഎസ് ഓഫിസർ ചമഞ്ഞു തട്ടിപ്പു തുടങ്ങിയത്. കശ്മീരിലെ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ബാങ്കുകളിൽ നിന്നു കോടികളുടെ തട്ടിപ്പു നടത്തി ഒളിവിൽപ്പോയ വിപിൻ കാർത്തിക്കിനെ അന്വേഷിച്ച് ഡൽഹിയിലെത്തിയ പൊലീസിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു പ്രതിയുടെ ബന്ധങ്ങൾ. ഡൽഹിയിൽ താമസിക്കാറുള്ളത് ആദായനികുതി വകുപ്പിലെ അസി. കമ്മിഷണറുടെ വീട്ടിലായിരുന്നു.

നെടുമ്പാശേരിയിൽ വിമാനമിറങ്ങിയാൽ പൊലീസുകാർ അകമ്പടിയായെത്തി കാറിന്റെ വാതിൽ തുറന്നു കൊടുക്കും. 2 മാസം മുൻപ് ഒരു സ്ത്രീയോടൊപ്പമാണു ക്ഷേത്ര ദർശനത്തിനെത്തിയത്. തന്റെ ഭാവി വധുവാണെന്നാണു പറഞ്ഞത്. സെപ്റ്റംബർ 5ന് അടൂരിൽ നടക്കേണ്ടിയിരുന്ന വിവാഹനിശ്ചയത്തിനു പൊലീസുകാരിൽ തന്നെ പലർക്കും ക്ഷണവുമുണ്ടായി. ഫെബ്രുവരി 16നു അടൂരിലുള്ള യുവതിയുമായി വിവാഹം രജിസ്റ്റർ ചെയ്യാനായി ഗുരുവായൂർ കോട്ടപ്പടി സബ് രജിസ്റ്റ്രാർ ഓഫിസിലാണ് വരന്റെയും വധുവിന്റെയും ഫോട്ടോ പതിച്ചു വിവാഹ അറിയിപ്പ് പ്രസിദ്ധീകരിച്ചത്. ഇതിൽ കാണിച്ച ജോലി 'എഎസ്‌പി' എന്നാണ്. ഈ രേഖയാണ് മറുനാടന് ലഭിച്ചത്.

വിപിന്റെ അമ്മ തലശ്ശേരി തിരുവങ്ങാട്ട് കുനിയിൽ മണൽവട്ടം വീട്ടിൽ ശ്യാമള വ്യാജ ഇൻഫർമേഷൻ ഓഫീസറായി തട്ടിപ്പുനടത്തിയിരുന്നു. ഇരുവരും ഐപിഎസ്, ഇൻഫർമേഷൻ ഓഫീസർ എന്നീ വ്യാജ മേൽവിലാസം ഉപയോഗിച്ച് ബാങ്കുകളിൽനിന്ന് വായ്പയെടുത്താണ് തട്ടിപ്പ് നടത്തിയത്. അമ്മയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയെ അറസ്റ്റ് ചെയ്തപ്പോൾ വിപിൻ പൊലീസിനെ വെട്ടിച്ച് പിൻവാതിലിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. രണ്ടുപേരും വ്യാജ ശമ്പളസർട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളിൽനിന്നായി 12 ആഡംബരക്കാറുകൾക്കാണ് വായ്പയെടുത്തത്. ഇത് മൊത്തം രണ്ടുകോടിയോളം രൂപ വരുമെന്നാണ് കരുതുന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗുരുവായൂർ ശാഖാ മാനേജരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇവിടെനിന്നുമാത്രം രണ്ടുപേരും രണ്ട് കാറുകൾക്കായി 30 ലക്ഷത്തോളം രൂപയാണ് വായ്പയെടുത്തിട്ടുള്ളത്. ബാങ്ക് മാനേജർ കൊല്ലം സ്വദേശിയായ സുധാദേവിയിൽനിന്ന് 97 പവൻ സ്വർണവും 25 ലക്ഷം രൂപയും തട്ടിയെടുത്തതായും കേസുണ്ട്. നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമെന്ന പ്രതി വിപിൻ കാർത്തിക്കിന്റെ ആവശ്യം തൃശ്ശൂർ ജില്ലാ കോടതി തള്ളിയിരുന്നു. നിരവധി കേസുകളിൽ പ്രതിയായതിനാൽ അറസ്റ്റ് അനിവാര്യമാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. പിന്നാലെയാണ് അറസ്റ്റ്.

ശ്യാമളയും മകൻ വിപിൻ കാർത്തിക്കും ചേർന്നാണ് ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയത്. തലശ്ശേരിയിലും കോഴിക്കോട്ടും വീടുകളുള്ള ഇവർക്ക് ഗുരുവായൂർ താമരയൂരിൽ ഫ്‌ളാറ്റുമുണ്ട്. ഫൽറ്റിലെ വിലാസത്തിലുള്ള ആധാർ നൽകിയാണ് ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നത്. ഗുരുവായൂരിലെ മിക്ക ബാങ്കുകളിലും അക്കൗണ്ടുള്ള ശ്യാമളയും വിപിനും ഒരു ബാങ്കിൽനിന്ന് വായ്‌പെടുത്തതിന്റെ തിരിച്ചടവുകൾ പൂർത്തിയാക്കിയതായുള്ള രേഖകൾ വ്യാജമായി തയ്യാറാക്കിയാണ് അടുത്ത ബാങ്കിൽ നൽകുക. അഞ്ചുലക്ഷം രൂപ മിനിമം ബാലൻസായി കാണിക്കുകയും ചെയ്യും. ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗുരുവായൂർ ശാഖാ മാനേജരുടെ പരാതിയിൽ കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.

ബാങ്ക് മാനേജരിൽ നിന്ന് 95 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തിട്ടുണ്ട്. വിപിനു കാൻസറാണെന്നും ചികിൽസയ്ക്കു പണം തികയുന്നില്ലെന്നും പറഞ്ഞാണു പല തവണയായി ഇതു കൈക്കലാക്കിയത്. ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഐപിഎസ് ഓഫിസറാണെന്നാണ് വിപിൻ പറഞ്ഞിരുന്നത്. ഒന്നരവർഷത്തിനിടെയാണ് തട്ടിപ്പുകൾ അത്രയും നടത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP