Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്താവളത്തോട് ചേര്‍ന്ന ട്രാവന്‍കൂര്‍ മാളിന്‌ മുമ്പില്‍ നിന്ന് ഓട്ടം പിടിച്ചത് അര്‍ദ്ധരാത്രിയില്‍; ലോര്‍ഡ് ഹോസ്പിറ്റലിന് മുമ്പിലെ ആളൊഴിഞ്ഞ റോഡിലെത്തിയപ്പോള്‍ യാത്രക്കാര്‍ ഓട്ടോ ഡ്രൈവറെ വളഞ്ഞിട്ടു വെട്ടി; മരണം ഉറപ്പിച്ച ശേഷം പ്രതികളുടെ രക്ഷപ്പെടല്‍; രക്തത്തില്‍ കുളിച്ച് വിപിന്‍ കിടക്കുന്നത് ആദ്യം കണ്ടത് ബൈക്ക് യാത്രികരും; കൊല്ലപ്പെട്ടത് കാരാളി അനൂപിനെ കരിങ്കല്ലു കൊണ്ട് തലയ്ക്ക് ഇടിച്ചു കൊന്ന തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാ തലവന്‍; തലസ്ഥാനത്ത് ഗുണ്ടാ പകയില്‍ വീണ്ടും കൊലപാതകം

വിമാനത്താവളത്തോട് ചേര്‍ന്ന ട്രാവന്‍കൂര്‍ മാളിന്‌ മുമ്പില്‍ നിന്ന് ഓട്ടം പിടിച്ചത് അര്‍ദ്ധരാത്രിയില്‍; ലോര്‍ഡ് ഹോസ്പിറ്റലിന് മുമ്പിലെ ആളൊഴിഞ്ഞ റോഡിലെത്തിയപ്പോള്‍ യാത്രക്കാര്‍ ഓട്ടോ ഡ്രൈവറെ വളഞ്ഞിട്ടു വെട്ടി; മരണം ഉറപ്പിച്ച ശേഷം പ്രതികളുടെ രക്ഷപ്പെടല്‍; രക്തത്തില്‍ കുളിച്ച് വിപിന്‍ കിടക്കുന്നത് ആദ്യം കണ്ടത് ബൈക്ക് യാത്രികരും; കൊല്ലപ്പെട്ടത് കാരാളി അനൂപിനെ കരിങ്കല്ലു കൊണ്ട് തലയ്ക്ക് ഇടിച്ചു കൊന്ന  തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാ തലവന്‍; തലസ്ഥാനത്ത് ഗുണ്ടാ പകയില്‍ വീണ്ടും കൊലപാതകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആനയറയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ ചാക്ക കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങൾ. ആനയറ സ്വദേശി വിപിനാണ്(35) കൊല്ലപ്പെട്ടത്. മുഖ്യപ്രതി മുരുകനെന്നാണ് പൊലീസ് പറയുന്നത്. പേട്ട മുരുകൻ, ചാക്ക മുരുകൻ എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്. വിമാനത്താവളത്തിന് തൊട്ടുടുത്തുള്ള പ്രദേശമാണ് കാരാളി. ഈ ഭാഗത്ത് ഗുണ്ടാ പ്രവർത്തനം നടത്തുന്ന ക്രിമിനലാണ് ചാക്കാ മുരുകൻ. കൊല്ലപ്പെട്ട വിപിനും പത്തോളം കേസുള്ള കൊലക്കേസ് പ്രതിയാണ്. കൊച്ചുകുട്ടൻ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.

ഓട്ടോ ഡ്രൈവറായ വിപിനെ ഓട്ടം വിളിച്ച ശേഷമാണ് ആറംഗ സംഘം കൊലപ്പെടുത്തിയത്. രാത്രി ഒരു മണിക്കാണ് സംഭവം. മുരുകനും വിപിനും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും വിശദീകരിക്കുന്നു. പ്രതികളെ എത്രയും വേഗം പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്. ഉപതെരഞ്ഞെടുപ്പിന് തലേദിവസമാണ് കൊലപാതകം ചർച്ചയാകുന്നത്. എന്നാൽ ഇതിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് പറയുന്നത്. ഗുണ്ടാ സംഘങ്ങളുടെ കുടുപ്പകയാണ് ഇതിന് കാരണമെന്നും വിശദീകരിക്കുന്നു. കാരാളി അനൂപ് വധക്കേസിലെ ഒന്നാം പ്രതിയാണ് വിപിൻ.

ഏതാനും മാസങ്ങൾക്കു മുമ്പ് മറ്റൊരു ഗുണ്ടാസംഘവും കൊച്ചുകുട്ടനുമായി പ്രശ്‌നമുണ്ടായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ കൊച്ചുകുട്ടനെ നഗരത്തിൽ നിന്ന് ആനയറ ഭാഗത്തേക്കു ഓട്ടംവിളിച്ചുകൊണ്ടുവന്നാണ് കൊലപ്പെടുത്തിയത്. ഓട്ടോയും തല്ലിത്തകർത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്ന മുരുകൻ ഉൾപ്പെടെ നാലുപേരും ഒളിവിലാണ്. ആനയറ ലോർഡ്‌സ് ഹോസ്പിറ്റലിനു സമീപമാണ് റോഡരികിൽ വിപിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. വിമാനത്താവളത്തോട് ചേർന്ന ട്രാവൻകൂർ മാളിന് സമീപത്ത് നിന്നാണ് രാത്രി വിപിൻ ഓട്ടം പോയത്. ആനയറ എത്തിയപ്പോൾ വിപിനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഇതിനു ശേഷം പ്രതികൾ രക്ഷപെട്ടു. ബൈക്ക് യാത്രികരാണ് വിപിനെ വെട്ടേറ്റ നിലയിൽ ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2014 ജൂലായിലാണ് കാരാളിക്ക് സമീപം അനൂപ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിപിൻ. അന്ന് ഗുണ്ടാനിയമപ്രകാരം ഇയാളെ അറസ്റ്റുചെയ്തിരുന്നു. താഴശ്ശേരി വയലിൽ വീട്ടിൽ കൊച്ചുകുട്ടൻ എന്ന വിപിൻ ആനയറയിൽ ഭീതി പടർത്തിയിരുന്ന ക്രിമിനലാണ്. അനൂപിന്റെ തലയിൽ കരിങ്കൽകൊണ്ട് ഇടിച്ചുകൊലപ്പെടുത്തി എന്നാണ് കേസ്. പേട്ട, ചാക്ക, കാരാളി, താഴശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ കൊലപാതകം, അടിപിടി, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് വിപിൻ. അനൂപ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഇയാളെ പൊലീസ് കരുതൽതടങ്കലിലും പാർപ്പിച്ചിട്ടുണ്ട്.

കാരാളി അനൂപ്വധക്കേസിലെ നാല് പ്രതികൾക്ക് ഒരു വർഷത്തിന് ശേഷം ജാമ്യം കിട്ടയത് ഏറെ വിവാദമായിരുന്നു. കേസിലെ ഒന്നുമുതൽ നാലുവരെ പ്രതികളായ വിപിൻ എന്ന കൊച്ചുകുട്ടൻ, അനീഷ് എന്ന അപ്പിച്ചൻ, രാധാകൃഷ്ണൻ, അഖിൽേചാപ്ര എന്ന ജോജി. എന്നിവർക്കാണ് ജാമ്യം നൽകിയത്. ഒന്നാംപ്രതി വിപിനെതിരെ എട്ടോളം കേസുകൾ വിവിധ പൊലീസ് സ്റ്റേഷനിലായുണ്ട്. ഈ വിവരങ്ങൾ പൊലീസ് നൽകിയിരുന്നില്ല. കേസ് ഡയറി ജില്ലാ പ്രോസിക്യൂട്ടറുടെ കൈവശമായിരുന്നതിനാലാണ് കുറ്റപത്രവും സ്റ്റേറ്റ്‌മെന്റും നൽകാൻ കഴിയാത്തതെന്നാണ് പൊലീസ് ഭാഷ്യം. ഒന്നാംപ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പ്രോസിക്യൂട്ടർ കോടതിയുടെ ശ്രദ്ധയിൽകൊണ്ടുവരാത്തതാണ് ജാമ്യം ലഭിക്കാൻ ഇടയായതെന്ന് ആരോപണം അന്ന് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു.

ചാക്കയിൽ ബിഎംഎസ് ശ്രീകണ്‌ഠേശ്വരം ഉപ മേഖല സെക്രട്ടറി ശക്തികുമാറിനെ വിമാനത്താവളത്തിനു സമീപം വച്ച് അടിച്ച കേസിലും വിപൻ പ്രതിസ്ഥാനത്തുണ്ടായിരുന്നു. രാവിലെ 10മണിയോടെ നിർമ്മാണത്തിലിരിക്കുന്ന സ്വകാര്യ ജൂവലറി ഷോപ്പിലേക്ക് ലോഡ് ഇറക്കാൻ എത്തിയതായിരുന്നു ശക്തികുമാർ. ഈ സമയം സംഘം ചേർന്നെത്തിയ ഗുണ്ടകൾ കമ്പിപാരകൊണ്ട് ആക്രമിച്ചു. വിപന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP