Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂട്ടിക്കൊണ്ട് പോയത് ജോലി വാഗ്ദാനം ചെയ്ത്; ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ച് പോയ തന്നെ പലരും മാറി മാറി ഉപദ്രവിച്ചു; ആദ്യമായെത്തിയ ആളോട് പീഡിപ്പിക്കരുതെന്ന് കരഞ്ഞു പറഞ്ഞു; രക്ഷപ്പെടാൻ ശ്രമിച്ചെന്നും ബഹളം വച്ചെന്നും വർഷങ്ങൾക്ക് മുമ്പുള്ള ക്രൂരത എണ്ണി എണ്ണി ഓർത്തെടുത്ത് കോടതിക്ക് മുമ്പിൽ യുവതി; വിതുരാ കേസിലെ വിസ്താരത്തിനിടെ പെൺകുട്ടി പൊട്ടിക്കരഞ്ഞത് പലതവണ

കൂട്ടിക്കൊണ്ട് പോയത് ജോലി വാഗ്ദാനം ചെയ്ത്; ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ച് പോയ തന്നെ പലരും മാറി മാറി ഉപദ്രവിച്ചു; ആദ്യമായെത്തിയ ആളോട് പീഡിപ്പിക്കരുതെന്ന് കരഞ്ഞു പറഞ്ഞു; രക്ഷപ്പെടാൻ ശ്രമിച്ചെന്നും ബഹളം വച്ചെന്നും വർഷങ്ങൾക്ക് മുമ്പുള്ള ക്രൂരത എണ്ണി എണ്ണി ഓർത്തെടുത്ത് കോടതിക്ക് മുമ്പിൽ യുവതി; വിതുരാ കേസിലെ വിസ്താരത്തിനിടെ പെൺകുട്ടി പൊട്ടിക്കരഞ്ഞത് പലതവണ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജോലി വാഗ്ദാനംചെയ്താണ് വീട്ടിൽനിന്ന് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന്, വിതുര സംഭവത്തിൽ പീഡനത്തിനിരയായ പെൺകുട്ടി കോടതിയിൽ പറഞ്ഞു. പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയായ പെൺകുട്ടിയെ, ഒന്നാംപ്രതി കൊല്ലം കടയ്ക്കൽ ജുബൈന മൻസിലിൽ സുരേഷ്(45) പീഡനത്തിനായി പലർക്കും കൈമാറിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്തിട്ടുള്ള 23 കേസിലും ഒന്നാംപ്രതിയാണ് സുരേഷ്. പ്രതിഭാഗം വിസ്താരം വ്യാഴാഴ്ചയും തുടരും.

കോട്ടയത്തെ പ്രത്യേക കോടതിയിൽ പെൺകുട്ടിയെ ബുധനാഴ്ച പ്രതിഭാഗം വിസ്തരിച്ചു. വിസ്താരത്തിനിടെ, പെൺകുട്ടി പലതവണ വിങ്ങിപ്പൊട്ടി. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോയതെന്നും എന്നാൽ, പലരും മാറിമാറി ഉപദ്രവിച്ചെന്നും പെൺകുട്ടി പറഞ്ഞു. ആദ്യമായി എത്തിയ ആളോട്, തന്നെ പീഡിപ്പിക്കരുതെന്ന് കരഞ്ഞുപറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ചെന്നും ബഹളംവെച്ചെന്നും, പ്രതിഭാഗത്തിന്റെ ചോദ്യത്തിന് മറുപടിയായി പെൺകുട്ടി പറഞ്ഞു. വിചാരണയ്ക്കിടെ സുരേഷ് ഒളിവിൽ പോയിരുന്നു. പിന്നീട് ഹൈദരാബാദിൽ നിന്നും പിടികൂടിയ വിതുര പെൺവാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് ഇപ്പോഴും വൻകിട പെൺവാണിഭം നടത്തുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു. കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ പിന്നീട് ഒളിവിൽ പോവുകയായിരുന്നു. സുരേഷിനെ ഇരുപത്തിയൊന്ന് കേസുകളിൽ കോടതി പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു.

കോളിളക്കം സൃഷ്ടിച്ച വിതുര പെൺവാണിഭക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലം കടയ്ക്കൽ സ്വദേശിയായ സുരേഷ്. 1996ൽ സംഭവം നടന്നതിന് ശേഷം ഒളിവിലായിരുന്ന ഇയാൾ കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ പതിനെട്ട് വർഷത്തിന് ശേഷം 2014ൽ കീഴടങ്ങിയിരുന്നു. ഒരു വർഷം ജയിൽവാസം അനുഭവിച്ച സുരേഷ് ജാമ്യത്തിലിറങ്ങി. എന്നാൽ കേസിന്റെ വിചാരണ വേളയിൽ ഇയാളെ പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നു. തുടർന്ന്, വീണ്ടും ഒളിവിൽ പോകുകയായിരുന്നു. വിതുര കേസുമായി ബന്ധപ്പെട്ട ഇരുപ്പത്തിയൊന്ന് കേസുകളിൽ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഈ കേസിലെ മറ്റ് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. സുരേഷിന് ബോംബെ ഹൈദരബാദ് എന്നിവിടങ്ങളിൽ വീടുകളുണ്ടെന്നും ഇപ്പോഴും വൻകിട പെൺവാണിഭം നടത്തുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

സുരേഷിൽനിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് ഇരയായ പെൺകുട്ടി കോടതിയോട് നേരത്തെ പറഞ്ഞിരുന്നു. പ്രതിയുടെ തടങ്കലിലായിരുന്ന സമയത്ത് മറ്റുള്ളവരും ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തിരുന്നു. ഈ സമയം സുരേഷിൽനിന്ന് കഠിനമായ ദേഹോപദ്രവം ഏൽക്കേണ്ടി വന്നിരുന്നതായും ഇപ്പോഴും ഇയാളെ ഭയമാണെന്നും പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. 18 വർഷം ഇയാൾ ഒളിവിലായിരുന്നു. ഇയാളെ ഒഴിവാക്കിയായിരുന്നു ആദ്യ രണ്ടുഘട്ടത്തിലെ വിചാരണ. രണ്ടു ഘട്ടങ്ങളിലെ വിചാരണയിൽ മുഴുവൻ പ്രതികളെയും വെറുതേവിട്ട ശേഷമാണ് സുരേഷ് കോടതിയിൽ കീഴടങ്ങിയത്. ആദ്യ രണ്ടുഘട്ടമായി പൂർത്തിയായ വിചാരണയിൽ നടൻ ജഗതി ശ്രീകുമാർ ഉൾപ്പെടെയുള്ള പ്രമുഖർ കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.

1996 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ ഒന്നാം പ്രതിയായ കൊല്ലം കടയ്ക്കൽ സ്വദേശി സുരേഷിനെ 2014ലാണ് പൊലീസ് ആദ്യം പിടികൂടിയത്. തുടർന്ന് കോടതി റിമാൻഡ് ചെയ്ത ഇയാൾ ഒരു വർഷത്തിന് ശേഷം ജാമ്യമെടുത്ത് മുങ്ങി. തുടർന്ന് പൊലീസിൽ കീഴടങ്ങിയ പ്രതിയെ വിചാരണ കാലയളവിൽ പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നു. അതിനിടെ സുരേഷ് വീണ്ടും ഒളിവിൽ പോയി. തുടർന്ന് ഇയാൾക്കായി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തി. 21 കേസുകളിൽ പ്രതിയായ സുരേഷിനെ കോടതി പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചിരുന്നു.

ഈ കാലയളവിൽ രാജ്യത്തെ വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സുരേഷിനെ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്നാണ് എറണാകുളം ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. കേസിൽ പ്രതികളായ അഞ്ചു പേർ ഇപ്പോഴും ഒളിവിലാണ്. നേരത്തെ അറസ്റ്റിലായ മുഴുവൻ പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ കോട്ടയത്തെ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP