Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീട്ടിലുണ്ടായിരുന്നത് അച്ഛനും അമ്മയും അമ്മയുടെ അമ്മയും അമ്മയുടെ ആങ്ങളയും ഉൾപ്പെടുന്ന നാലു പേർ; പുലർച്ചെ മൂന്ന് മണിക്ക് കുട്ടിക്ക് പാലു കൊടുത്ത അമ്മ കിടന്നുറങ്ങിയത് ഹാളിൽ; ഒന്നര വയസ്സുകാരൻ കിടന്നത് അച്ഛനൊപ്പം മുറിയിലെ കട്ടിലിലും; വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടി എങ്ങനെയാണ് കടലിൽ എത്തിയതെന്ന് ചോദിച്ച് നാട്ടുകാരുടെ പ്രതിഷേധം; പ്രണവും ശരണ്യയും തമ്മിലെ ദാമ്പത്യ പ്രശ്‌നങ്ങളും ചർച്ചകളിൽ; കേരളാ പൊലീസിന്റെ തല പുകയ്ക്കാൻ കണ്ണൂർ തയ്യിൽ കടപ്പുറത്തെ വിയാന്റെ മരണം

വീട്ടിലുണ്ടായിരുന്നത് അച്ഛനും അമ്മയും അമ്മയുടെ അമ്മയും അമ്മയുടെ ആങ്ങളയും ഉൾപ്പെടുന്ന നാലു പേർ; പുലർച്ചെ മൂന്ന് മണിക്ക് കുട്ടിക്ക് പാലു കൊടുത്ത അമ്മ കിടന്നുറങ്ങിയത് ഹാളിൽ; ഒന്നര വയസ്സുകാരൻ കിടന്നത് അച്ഛനൊപ്പം മുറിയിലെ കട്ടിലിലും; വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടി എങ്ങനെയാണ് കടലിൽ എത്തിയതെന്ന് ചോദിച്ച് നാട്ടുകാരുടെ പ്രതിഷേധം; പ്രണവും ശരണ്യയും തമ്മിലെ ദാമ്പത്യ പ്രശ്‌നങ്ങളും ചർച്ചകളിൽ; കേരളാ പൊലീസിന്റെ തല പുകയ്ക്കാൻ കണ്ണൂർ തയ്യിൽ കടപ്പുറത്തെ വിയാന്റെ മരണം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ : കണ്ണൂർ തയ്യിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കടലിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ-പ്രണവ് ദമ്പതികളുടെ മകൻ ഒന്നര വയസ്സുകാരൻ വിയാന്റെ മൃതദേഹമാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. അതിനിടെ കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പ്രണവും ശരണ്യയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും കുട്ടിയെ മാതാപിതാക്കൾ ശ്രദ്ധിക്കാറില്ലെന്നും ബന്ധു ആരോപിച്ചു.

ഇന്നലെ രാത്രി ഉറക്കി കിടത്തിയ കുട്ടിയെ രാവിലെ ആറു മണിയോടെ കാണാതാകുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്. കുട്ടിയും പിതാവും മുറിയിലെ കട്ടിലിലും കുട്ടിയുടെ അമ്മ ഹാളിലുമാണ് കിടന്നാണ് ഉറങ്ങിയത്. അടച്ചു പൂട്ടിയിട്ടിരുന്ന മുറിയിൽ നിന്നാണ് കുഞ്ഞിനെ കാണാതായത്. പുലർച്ചെ മൂന്ന് മണിക്ക് കുട്ടി ഉണർന്നിരുന്നു. പിന്നീട് കുഞ്ഞിനെ അച്ഛനൊപ്പം ഉറക്കിക്കിടത്തിയ ശേഷമാണ് അമ്മ ഉറങ്ങിയത്.

തെരച്ചിലിൽ കടൽത്തീരത്ത് കടലിൽ കരിങ്കൽ ഭിത്തികൾക്കിടയിൽ നിന്ന് 11 മണിയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മലർന്നു കിടന്ന നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. കണ്ണിന്റെ ഭാഗത്ത് പൊട്ടൽ ഉണ്ട്. കുട്ടിയുടെ അച്ഛനും അമ്മയും അമ്മയുടെ അമ്മയും അമ്മയുടെ ആങ്ങളയും ഉൾപ്പെടുന്ന നാലുപേരാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുട്ടിയുടേതുകൊലപാതകമാണെന്ന് സൂചനയുള്ളതായി അമ്മയുടെ ബന്ധുക്കൾ ആരോപിച്ചു.

മൂന്ന് മണിക്ക് കുട്ടിക്ക് പാല് കൊടുത്ത് ഉറക്കിയതാണെന്നും ആറര മണിയോടെ കുട്ടിയെ കാണാതായെന്നുമാണ് പറയുന്നത്. അകത്തുനിന്ന് പൂട്ടിയ വീട്ടിൽ നിന്ന് കുട്ടിയെ കാണാതാവാനുള്ള യാതൊരു സാധ്യതയുമില്ല. കുട്ടിയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞതാണ്. നേരം വെളുക്കുന്നത് വരെ മുറിയുടെ വാതിൽ തുറന്നിട്ടില്ല. അപ്പോൾ പിന്നെ എങ്ങനെയാണ് കുട്ടിയെ കാണാതാവുക?' എന്നും ശരണ്യയുടെ ബന്ധുവായ യുവാവ് പറഞ്ഞു. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും പ്രണവ് കൊലപ്പെടുത്തിയെന്നാണ് സംശയമെന്നും ബന്ധുക്കൾ പറഞ്ഞു.

കടലിലേക്ക് ഇറങ്ങിനിൽക്കുന്ന കരിങ്കൽഭിത്തികൾക്കിടയിലായിരുന്നു മൃതദേഹം. പ്രണവ്-ശരണ്യ ദമ്പതിമാർക്കിടയിൽ ഏറെനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനാൽ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു. ബന്ധുക്കളുടെ ആരോപണത്തിൽ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ബന്ധുക്കൾ പരാതിയുമായി എത്തിയതോടെയാണ് മരണത്തിൽ ദുരൂഹതയേറുന്നത്.

കുട്ടി വീടിനുള്ളിൽ ഉണ്ടായിരുന്നുവെന്നും രാവിലെ വരെ വീടിന്റെ കതകുകൾ ഒന്നും തുറന്നിരുന്നില്ലെന്നും ബന്ധുവായ സിജിത്ത് പറയുന്നു. അച്ഛനായ പ്രണവിനൊപ്പമാണ് കുട്ടി കിടന്നതെന്നും അമ്മ ചൂട് കാരണം വീടിന്റെ ഹാളിൽ കിടന്നുവെന്നും കുഞ്ഞിന്റേതുകൊലപാതകമാണെന്ന് താൻ സംശയിക്കുന്നുവെന്നും സിജിത്ത് പറയുന്നുണ്ട്. രാവിലെ മൂന്ന് മണിക്ക് കുഞ്ഞ് എഴുന്നേറ്റുവെന്നും ശേഷം പ്രണവിനൊപ്പം കിടത്തിയുറക്കുകയായിരുന്നുവെന്ന് ശരണ്യയും പറഞ്ഞു.ഒ

കുട്ടിയുടെ മരണത്തിൽ നാട്ടുകാർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടി എങ്ങനെയാണു കടലിൽ എത്തിയതെന്ന് ചോദിച്ചാണ് ഇവരുടെ പ്രതിഷേധം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP