Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛനും മകനും ചേർന്ന് കൈയേറിയത് 55 ഏക്കർ സർക്കാർ ഭൂമി; റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ 15 വ്യാജ പട്ടയങ്ങൾ; പട്ടയത്തിലെ ഭൂവുടമകളിൽ ജീവനുള്ള ആരുമില്ല; എല്ലാം തികച്ചും സാങ്കൽപ്പിക കഥാപാത്രങ്ങൾ; വാഗമണ്ണിലെ വൻഭൂമിതട്ടിപ്പിന്റെ സൂത്രധാരന്മാർ റാണിമുടി എസ്റ്റേറ്റ് ഉടമകളായ കെ.ജെ സ്റ്റീഫനും മകൻ ജോളി സ്റ്റീഫനും; കോടികൾക്ക് മറിച്ച് വിറ്റ സർക്കാർ ഭൂമിയിൽ റിസോർട്ടുകളുടെ പ്രളയം; ജോളിയുടെ മുൻഭാര്യ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ ഞെട്ടിയത് ക്രൈംബ്രാഞ്ച്

അച്ഛനും മകനും ചേർന്ന് കൈയേറിയത് 55 ഏക്കർ സർക്കാർ ഭൂമി; റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ 15 വ്യാജ പട്ടയങ്ങൾ; പട്ടയത്തിലെ ഭൂവുടമകളിൽ ജീവനുള്ള ആരുമില്ല; എല്ലാം തികച്ചും സാങ്കൽപ്പിക കഥാപാത്രങ്ങൾ; വാഗമണ്ണിലെ വൻഭൂമിതട്ടിപ്പിന്റെ സൂത്രധാരന്മാർ റാണിമുടി എസ്റ്റേറ്റ് ഉടമകളായ കെ.ജെ സ്റ്റീഫനും മകൻ ജോളി സ്റ്റീഫനും; കോടികൾക്ക് മറിച്ച് വിറ്റ സർക്കാർ ഭൂമിയിൽ റിസോർട്ടുകളുടെ പ്രളയം; ജോളിയുടെ മുൻഭാര്യ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ ഞെട്ടിയത് ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

 പീരുമേട്: കൊട്ടക്കമ്പൂരിലെ ജോയ്‌സ് ജോർജിന്റെ ഭൂമി തട്ടിപ്പ് ഇതിന് മുമ്പിൽ വെറും ശിശു. മുൻ എംപിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള 28 ഏക്കറാണ് സർക്കാർ തരിശായി കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്. അതിനിടെയാണ് വാഗമണ്ണിലെ വമ്പൻ കൈയേറ്റം പിടിക്കുന്നത്. ഇവിടെയും അച്ഛനും മകനുമാണ് കഥാപാത്രങ്ങൾ. റാണിമുടി എസ്റ്റേറ്റ് ഉടമയായ ജോളി സ്റ്റീഫനും അച്ഛൻ കെ.ജെ.സ്റ്റീഫനും ചേർന്ന് 55 ഏക്കറാണ് വ്യാജപട്ടയം ഉപയോഗിച്ച് അടിച്ച് മാറ്റിയത്. ജോളിയുടെ മുൻഭാര്യയുടെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോൾ തട്ടിപ്പിന്റെ വ്യപ്തി കണ്ട് ഞെട്ടി. പീരുമേട് താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയിൽ ഒന്നല്ല 15 വ്യാജ പട്ടയങ്ങളാണ് ഉണ്ടാക്കിയത്. സ്വകാര്യ തോട്ടം ഉടമകൾ മുറിച്ചുവിറ്റെന്നും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തി. ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞു.

റാണിമുടി എസ്റ്റേറ്റിലെ മറിമായം

1989 ലാണ് എറണാകുളം സ്വദശികളായ ജോളി സ്റ്റീഫനും അച്ഛൻ കെ.ജെ.സ്റ്റീഫനും വാഗമണ്ണിൽ 54 ഏക്കർ തേയിലത്തോട്ടം വാങ്ങിയത്. ഇതിനൊപ്പം അതിരിൽ തൊട്ടുകിടക്കുന്ന 55 ഏക്കർ സർക്കാർ ഭൂമി ഇവർ സൂത്രത്തിൽ കൈയേറി. അന്ന് പീരുമേട് താലൂക്കിലുരുന്ന റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയിൽ 15 വ്യാജ പട്ടയങ്ങളുണ്ടാക്കി. പട്ടയത്തിലെ പേരുകാരിൽ ഒരാൾ പോലും ജീവിച്ചിരിക്കുന്നവരല്ല. യഥാർഥത്തിൽ ഉള്ളവരല്ലെന്ന ചുരുക്കം. പേരുകളെല്ലാം സാങ്കൽപ്പികം മാത്രം. തന്റെ സ്ഥലം വ്യാജപട്ടയം ഉപയോഗിച്ച് ജോളി സ്റ്റീഫനും അച്ഛനും ചേർന്ന് കൈവശപ്പെടുത്തിയെന്ന ജോളി സ്റ്റീഫന്റെ മുൻ ഭാര്യയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

ക്രൈംബ്രാഞ്ച് റിപ്പോർട്ട് പ്രകാരം കൃത്യമായി ജോളി സ്റ്റീഫനും കൂട്ടരും വാഗമണിൽ 54.7 ഏക്കർ പട്ടയഭൂമി വാങ്ങി. ഇതോടൊപ്പം 55.3 ഏക്കർ സർക്കാർ ഭൂമി കൂടി കൈയേറി. ഇവരുടെ ബന്ധു ബിജു ജോർജിന് ഈ പട്ടയങ്ങൾ മുക്ത്യാർ വഴി കൈമാറിയാണ് വിൽപ്പന നടത്തിയത്. 60 കോടി വിലമതിക്കുന്ന 46.22 ഏക്കർ ഭൂമിയാണ് ഇപ്രകാരം വില്പന നടത്തിയത്. ബാക്കി സർക്കാർ ഭൂമിയുടെ കാര്യം കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. വിറ്റ സർക്കാർ ഭൂമിയിൽ മുഴുവൻ റിസോർട്ടുകളാണ് ഇപ്പോൾ. സർക്കാർ ഭൂമി കൈയേറി വിൽപ്പന നടത്തിയതുകൂടാതെ പട്ടയമുള്ള 54.7 ഏക്കർ ഭൂമിക്ക് വേണ്ടിയും ഇവർ വ്യാജരേഖ ചമച്ചു. സർവേ നമ്പർ മാറിക്കിടന്നതിനാലാണ് പട്ടയഭൂമിക്കും ഇവർ വ്യാജപട്ടയങ്ങൾ ചമച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താലേ കുറ്റകൃത്യത്തിന്റെ യഥാർഥ വ്യാപ്തി മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്നും ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ജൂൺ 20-ന് സമർപ്പിച്ച അന്വേഷണറിപ്പോർട്ടിൽ പറയുന്നു

മറിച്ച് വിറ്റ ഭൂമിയിൽ റിസോർട്ടുകൾ പൊന്തി

55 ഏക്കറിന്റെ പവർ ഓഫ് അറ്റോർണി ഇവരുടെ ബന്ധുവായ ബിജു ജോർജിനെന്ന രേഖയും പൂഞ്ഞാർ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും തട്ടിപ്പുകാർ തരപ്പെടുത്തി. തോട്ടം ഭൂമി തരംമാറ്റരുതെന്ന നിയമം ലംഘിച്ചാണ് റിസോർട്ടുകളെല്ലാം ഇവിടെ പൊന്തിയത്. മറ്റൊരു സ്ഥലത്തർക്കം സംബന്ധിച്ചാണ് ജോളിയുടെ മുൻഭാര്യ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം.

വാഗമണ്ണിൽ ഭൂമി കൈയറ്റം തകൃതി

ഭൂമി കൈയറ്റങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇടതുസർക്കാർ അധികാരത്തിലേറിയത്. എന്നാൽ, മൂന്നാറിൽ ചട്ടം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്ക് പട്ടയം നൽകാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. 1964 ലെ ഭൂമി പതിവുചട്ടം ഭേദഗതി ചെയ്യാനുള്ള നടപടികൾ തുടങ്ങിയതായും റിപ്പോർട്ടുണ്ട്. മൂന്നാറിൽ മാത്രമല്ല, ഇടുക്കി, ചെറുതോണി, വാഗമൺ ഇവിടെയെല്ലാം കൈയേറ്റം തകൃതിയാണ്.

വൻവില മതിക്കുന്ന സ്ഥലങ്ങളാണ് കൈയറ്റക്കാർ ഇങ്ങനെ ചുളുവിൽ സ്വന്തമാക്കുന്നത്. വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ഇടുക്കി ജില്ലയിലെ മൂന്നാർ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിൽ തുടങ്ങിവച്ച സ്ഥലം തിരിച്ചു പിടിക്കൽ പാതിവഴിയിൽ ഉപേക്ഷിക്കുകയിരുന്നു. മൂന്നാറിൽ ദേവികുളം താലൂക്കിലെ പാപ്പാത്തിച്ചോലയിൽ മൂവായിരം ഏക്കർ ഭൂമി വിശ്വാസത്തിന്റെ അടയാളമായ കുരിശ് സ്ഥാപിച്ചാണ് കൈയേറിയത്. അത് പൊളിച്ചുകളഞ്ഞ ഉദ്യോഗസ്ഥരെ സർക്കാർ ശാസിക്കുന്നതും കണ്ടു.

കൊട്ടക്കമ്പൂർ കൈയറ്റം

കൊട്ടക്കമ്പൂർ ഭൂമിയിടപാടിൽ ഇടുക്കി മുൻ എം പി ജോയ്സ് ജോർജിന് വൻതിരിച്ചടിയേറ്റിരിക്കുകയാണ്. ജോയ്സ് ജോർജിന്റെയും കുടുംബത്തിനും ഭൂമിയുടെ മേലുണ്ടായിരുന്ന ഉടമസ്ഥാവകാശവും പട്ടയവും റദ്ദാക്കി. ദേവികുളം സബ് കളക്ടറുടേതാണ് നടപടി. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ ജോയ്സ് ജോർജിന് സാധിക്കാത്തതിനെ തുടർന്നാണ് നടപടി.

ജോയ്സ് ജോർജ്, ഭാര്യ, ജോയ്സ് ജോർജിന്റെ അമ്മ, സഹോദരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശവും തണ്ടപ്പേരുമാണ് റദ്ദാക്കിയിരിക്കുന്നത്. കൊട്ടക്കമ്പൂരിൽ നീലക്കുറിഞ്ഞി സാങ്ച്വറിയുടെ ഭാഗമായ 58-ാം ബ്ലോക്കിൽ ഉൾപ്പെട്ട അഞ്ച് തണ്ടപ്പേരിലുള്ള ഏകദേശം മുപ്പത് ഏക്കറോളം ഭൂമിയാണ് ജോയ്സ് ജോർജും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൈവശം വച്ചിരുന്നത്.ഈ ഭൂമിയുടെ പട്ടയം അനുവദിക്കുന്ന സമയത്ത് വെച്ചിരുന്ന നിബന്ധനകൾ ലംഘിക്കപ്പെട്ടു എന്നതുൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് സബ് കളക്ടറുടെ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP