Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപരിചിതരുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ അഡ്‌മിനാകുന്നവർ കരുതലെടുക്കുക; ഒരു പരാതിയുണ്ടായാൽ അകത്താകുന്നത് നിങ്ങളാകും; ആരോ ഒരാൾ ഷെയർ ചെയ്തതിന് മധ്യപ്രദേശിലെ ഡിഗ്രി വിദ്യാർത്ഥി അഞ്ചുമാസമായി ഇരുമ്പഴിക്കുള്ളിൽ കഴിയുന്നത് വാട്‌സാപ്പ് അഡ്‌മിനായതുകൊണ്ടുമാത്രം

അപരിചിതരുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ അഡ്‌മിനാകുന്നവർ കരുതലെടുക്കുക; ഒരു പരാതിയുണ്ടായാൽ അകത്താകുന്നത് നിങ്ങളാകും; ആരോ ഒരാൾ ഷെയർ ചെയ്തതിന് മധ്യപ്രദേശിലെ ഡിഗ്രി വിദ്യാർത്ഥി അഞ്ചുമാസമായി ഇരുമ്പഴിക്കുള്ളിൽ കഴിയുന്നത് വാട്‌സാപ്പ് അഡ്‌മിനായതുകൊണ്ടുമാത്രം

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: തൊട്ടതിനും പിടിച്ചതിനുമാക്കെ വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കുന്ന കാലമാണിത്. പല ഗ്രൂപ്പുകളിലും അഡ്‌മിനാണെന്നുപോലും പലരും അറിയുന്നുണ്ടാകില്ല. വാട്‌സാപ്പിലൂടെയുള്ള വിദ്വേഷ പ്രചാരണവും മറ്റും ശക്തമാവുകയും അത് ആൾക്കൂട്ടക്കൊല പോലുള്ള കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അധികൃതർ കടുത്ത നടപടികളിലേക്ക് കടക്കുകയാണ്. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നടക്കുന്ന ഇത്തരം പ്രചാരണങ്ങൾക്ക് അഡ്‌മിനാകും ഉത്തരവാദി.

അഡ്‌മിനായതിന്റെ പേരിൽ അഞ്ചുമാസമായി തടവിൽ കഴിയുകയാണ് മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ 21-കാരനായ ജുനൈദ് ഖാൻ. താൻ അഡ്‌മിനായ ഗ്രൂപ്പിൽ മറ്റാരോ ഷെയർ ചെയ്ത പോസ്റ്റാണ് ജുനൈദിനെ കുടുക്കിയത്. ഗ്രൂപ്പിന്റെ യഥാർഥ അഡ്‌മിൻ ലെഫ്റ്റ് ആയപ്പോൾ, ജുനൈദ് ഡിഫോൾട്ട് അഡ്‌മിനായി മാറുകയായിരുന്നു. ഇക്കാര്യം അറിഞ്ഞതുമില്ല. ഗ്രൂപ്പിലംഗമായ ഒരാൾ നിരോധിക്കപ്പെട്ട മെസ്സേജ് പോസ്റ്റ് ചെയ്തപ്പോൾ, അഡ്‌മിനെന്ന പേരിൽ കുടുങ്ങുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ബിഎസ്.സി വിദ്യാർത്ഥിയായ ജുനൈദിനെ ഫെബ്രുവരി 14-നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.ടി. ആക്ടും ഐ.പി.സി.യും പ്രകാരം മതസ്പർധ വളർത്തിയെന്നാണ് ജുനൈദിന്റെ പേരിലുള്ള കേസ്. ഇർഫാനെന്നയാളായിരുന്നു അഡ്‌മിനെന്നും അയാൾ ഗ്രൂപ്പ് വിട്ടപ്പോൾ അത് ഡിഫോൾട്ട് അഡ്‌മിനായി ജുനൈദ് മാറുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. സംഭവം നടക്കുമ്പോൾ ജുനൈദ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും അവർ അവകാശപ്പെടുന്നു.

നാട്ടുകാരുടെ പരാതി അനുസരിച്ച് കേസെടുത്തപ്പോൾ ഗ്രൂപ്പിന്റെ അഡ്‌മിൻ ജുനൈദായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മതസ്പർധ വളർത്തിയതിനാണ് കേസെന്നതിനാൽ കോടതി ജുനൈദിന് ജാമ്യം അനുവദിച്ചില്ല. ഇതോടെ, ജുനൈദിന് ബിരുദ പരീക്ഷയം എഴുതാനായില്ല. പൊലീസിലെ ഉന്നതോദ്യോഗസ്ഥരെ നേരിൽക്കണ്ടും മുഖ്യമന്ത്രിയുടെ ഹെൽപ് ലൈനിൽ പരാതി നൽകുകയും ചെയ്തിട്ടും ഒരു പ്രയോജനവുമുണ്ടായില്ലെന്ന് ബന്ധുക്കൾ പറയുന്നു.

എന്നാൽ, ജുനൈദിനെ അറസ്റ്റ് ചെയ്തപ്പോൾ ഇക്കാര്യമൊന്നും ബന്ധുക്കൾ പറഞ്ഞിരുന്നില്ലെന്ന് പച്ചോറെ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ. യുവരാജ് സിങ് ചൗഹാൻ പറഞ്ഞു. ജുനൈദല്ല ഗ്രൂപ്പ് അഡ്‌മിനെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകളുണ്ടെങ്കിൽ അത് കോടതിയിൽ ഹാജരാക്കണെമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP