1 usd = 71.33 inr 1 gbp = 93.25 inr 1 eur = 78.64 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 234.72 inr

Jan / 2020
27
Monday

ഗോവിന്ദച്ചാമിയെ രക്ഷിച്ചത് പൻവേലിലെ ഭിക്ഷാടന മാഫിയ; കോടികൾ മറിയുന്ന ട്രെയിൻ മോഷണ സംഘം നിയന്ത്രിക്കുന്നത് മുംബൈയിലെ അധോലോക രാജാക്കന്മാർ; ആളൂരിനേക്കാൾ വലിയ അഭിഭാഷകരും സംഘത്തിന്റെ ലിസ്റ്റിൽ; ആളൂരിന്റെ അടുത്ത ധർമ്മം അമീറുളിന്റെ 'നിരപരാധിത്വം' തെളിയിക്കൽ തന്നെ

September 16, 2016 | 06:36 AM IST | Permalinkഗോവിന്ദച്ചാമിയെ രക്ഷിച്ചത് പൻവേലിലെ ഭിക്ഷാടന മാഫിയ; കോടികൾ മറിയുന്ന ട്രെയിൻ മോഷണ സംഘം നിയന്ത്രിക്കുന്നത് മുംബൈയിലെ അധോലോക രാജാക്കന്മാർ; ആളൂരിനേക്കാൾ വലിയ അഭിഭാഷകരും സംഘത്തിന്റെ ലിസ്റ്റിൽ; ആളൂരിന്റെ അടുത്ത ധർമ്മം അമീറുളിന്റെ 'നിരപരാധിത്വം' തെളിയിക്കൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഷ്ടിക്ക് വകയില്ലാത്ത തെരുവു തെണ്ടിയായ സാധാരണക്കാരൻ എങ്ങനെയാണ് കൊലപാതക കേസിൽ നിന്നും രക്ഷപെടാൻ വേണ്ടി സുപ്രീംകോടതിയെ വരെ സമീപിക്കുക. കോടതി ചെലവ് ഉയർന്നു കൊണ്ടിരിക്കുന്ന കാലത്ത് ഇത് എങ്ങനെ സംഭവിക്കുന്നു? സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ശിക്ഷാ ഇളവ് തേടി സുപ്രിം കോടതിയിൽ എത്തിയപ്പോൾ ഉയർന്ന ചോദ്യം ഇതായിരുന്നു. ഇതിന് ഉത്തരം തേടി പോകുമ്പോൾ വ്യക്തമാകുന്നത് ഗോവിന്ദച്ചാമിയുടെ നിഗൂഢ ബന്ധങ്ങൾ തന്നെയാണ്. ട്രെയിൻ കൊള്ളക്കാരുടെ സംഘത്തിലെ ഒരു സുപ്രധാന കണ്ണിയാണ് ഗോവിന്ദച്ചാമിയെന്നാണ് നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. ഗോവിന്ദച്ചാമിക്ക് നിയമസഹായം ലഭ്യമാക്കിയതും ഈ കോടികൾ മറിയുന്ന ഭിക്ഷാടന മാഫിയക്കാരുടെ ഇടപെടൽ കൊണ്ടു തന്നെയാണ്.

അഡ്വ. ആളൂരിനൊപ്പം മുംബൈയിൽ നിന്നുള്ള നിയമസഹായം ഗോവിന്ദച്ചാമിക്ക് വേണ്ടി എത്തിയത് തന്നെ ഈ കണ്ണിയിലേക്ക് വിരൾ ചൂണ്ടുന്നതും. ട്രെയിനുകളിൽ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ചെന്നൈ മുതൽ മുംബൈ പനവേൽ വരെ നീളുന്ന അധോലോക സംഘത്തിന്റെ പിന്തുണ ഗോവിന്ദച്ചാമിക്കുണ്ടെന്നതിനു സൂചനകൾ ആദ്യം മുതൽക്കേ ഉണ്ടായിരുന്നു. ഇവരാണു മുംബൈയിൽനിന്നു ധനസഹായവും നിയമസഹായവും എത്തിക്കുന്നത് എന്നായിരുന്നു വിലയിരുത്തൽ. ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന ആളൂർ എത്തിയതും അങ്ങനെയാണ്.

ട്രെയിനിലെ കുറ്റവാളികളുടെ കേന്ദ്രം മുംബൈയിലെ പൻവേലിലാണ്. ഈ സംഘത്തിലെ പ്രധാനിയായിരുന്ന ഗോവിന്ദച്ചാമിക്കുവേണ്ടി അഭിഭാഷകരെ സമീപിച്ചത് പൻവേലിലെ ചില തമിഴ് സുഹൃത്തുക്കളാണെന്നാണു സൂചന. 2011 ജൂണിൽ പൻവേൽ റെയിൽവേ പൊലീസ് ട്രെയിനുകളിൽ മോഷണം നടത്തുന്ന നാലുപേരെ പിടികൂടി. ഗോവിന്ദച്ചാമിയുമായി അടുത്തബന്ധമുണ്ടെന്നു സംശയിക്കുന്ന ചെന്നൈ സ്വദേശികൾ പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണു ലഭിച്ചത്. പിടിയിലാകുന്ന സംഘാംഗങ്ങൾക്കുവേണ്ടി മികച്ച അഭിഭാഷകരെ എത്തിക്കാൻ സംഘത്തിനു സ്ഥിരം സംവിധാനമുണ്ട്. ഇതിനായി ചെലവഴിക്കാൻ ആവശ്യത്തിനു പണവും.

സൗമ്യ വധക്കേസിനുശേഷം രാജ്യത്തെ ട്രെയിനുകളിൽ റെയിൽവെ പൊലീസും വിവിധ സംസ്ഥാന പൊലീസും സുരക്ഷ വർധിപ്പിച്ചുവെങ്കിലും മോഷണങ്ങൾക്കു കുറവുണ്ടായില്ല. മുംബൈയിൽ പൻവേൽ കേന്ദ്രീകരിച്ച ട്രെയിൻ കുറ്റവാളികളുടെ അധോലോകത്തിൽ ദക്ഷിണേന്ത്യയിൽനിന്നുള്ള പിടിച്ചുപറിക്കാർക്കാർ യഥേഷ്ടം പിന്നെയും വിലസി. ഗോവിന്ദച്ചാമിയെപ്പോലെ എന്തിനും പോന്നവരെയാണ് ട്രെയിനിലെ മോഷണസംഘത്തിൽ കൂടുതലും ഉൾപ്പെടുത്തുന്നത്. എല്ലാ ദീർഘദൂര ട്രെയിനുകളും നിർത്തുന്ന റെയിൽവേ ഹബ്ബാണു പൻവേൽ, കൊങ്കൺപാതയുടെ ആസ്ഥാനവുമാണ്. എപ്പോഴും തിരക്കേറിയ പൻവേൽ സ്‌റ്റേഷനും പരിസരത്തെ ചേരികളും കുറ്റവാളികൾക്കു മാസങ്ങളോളം ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലം കൂടിയാണ്.

പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവനാണ് ഗോവിന്ദച്ചാമിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പല പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഗോവിന്ദച്ചാമി, ചാർലി, കൃഷ്ണൻ, രാജ, രമേഷ് തുടങ്ങി നിരവധി പേരുകൾ. സേലം, പഴനി, ഈറോഡ്, കടലൂർ, തിരുവള്ളൂർ, താമ്പരം എന്നിവിടങ്ങളിലെ കോടതികളിൽനിന്നെല്ലാം വിവിധ കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊള്ളയും കൊലപാതകവുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ട്രെയിനിൽ യാത്രക്കാരിയെ ഉപദ്രവിച്ച് പണം കവർച്ച ചെയ്ത കേസിൽ സേലം കോടതിയിൽ വിചാരണ നടക്കുമ്പോഴാണ് ഇയാൾ ജാമ്യത്തിലിറങ്ങി ഒളിവിൽപോയത്. എറണാകുളം, ഷൊറണൂർ ഭാഗങ്ങളിൽ സൗമ്യ കൊലക്കേസിന് മുമ്പും പ്രതിയെ നിരവധി തവണ കണ്ടവരുണ്ട്. ഇങ്ങനെ ട്രെയിനുകൾ തോറും ഗോവിന്ദച്ചാമി ചുറ്റിത്തിരിഞ്ഞത് മോഷണം ലക്ഷ്യമിട്ടായിരുന്നു.

തമിഴ്‌നാട് കടലൂർ ജില്ലയിലെ വിരുതാചലം സമത്വപുരം ഐവതക്കുടി സ്വദേശിയാണ് പ്രതി ഗോവിന്ദച്ചാമി. കരസേനയിൽനിന്ന് വിരമിച്ചയാളുടെ മകനാണ്. അമ്മയും അച്ഛനും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഗോവിന്ദച്ചാമിയുടെ ഏകബന്ധുവായി പൊലീസ് രേഖകളിലുള്ളത് സഹോദരൻ സുബ്രഹ്മണിയാണ്. ഇയാൾ സേലം ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. ചാമി പണത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുമെന്നതു തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നിട്ടും സംശയത്തിന്റെ ആനുകൂല്യം നൽകി ഗോവിന്ദച്ചാമിയുടെ വധശിക്ഷ കോടതി ഒഴിവാക്കുകയായിരുന്നു. ട്രെയിൻ യാത്രക്കാരിയെ ഉപദ്രവിച്ച് പണം കവർച്ച ചെയ്ത കേസിൽ സേലം കോടതിയിൽ വിചാരണ നടക്കുമ്പോൾ ജാമ്യത്തിലിറങ്ങി ഒളിവിൽപോയ ഗോവിന്ദ ചാമിയെ പിന്നീട് പൊലീസ് പിടിക്കുന്നത് സൗമ്യയെ ക്രൂരമായി ബലാൽസംഗം ചെയ്തു കൊന്ന കുറ്റത്തിനാണ്.

ഗോവിന്ദചാമിയുടെ വക്കീലായി എത്തിയതിനു പിന്നിൽ ശ്രദ്ധിക്കപ്പെട്ട കേസിലൂടെ പ്രസിദ്ധിനേടുകയെന്ന താൽപ്പര്യം മാത്രമായിരുന്നില്ല. മുംബൈയിലെ അധോംലാകം തന്നെയാണ് ആളൂർ വക്കീലീന് ഗോവിന്ദചാമിയുടെ വക്കാലത്ത് ഏൽപ്പിച്ചുകൊടുത്തത്. തൃശൂരിലെ റെയിൽവേ സ്‌റ്റേഷനിലും പരിസരങ്ങളിലും ഭിക്ഷാടനം നടത്തി ലഹരി പകയുന്ന കണ്ണുകളോടെ നടന്ന ഗോവിന്ദചാമി മുംബൈയിലെ ഭിക്ഷാടന മാഫിയയുടെ കണ്ണിയായിരുന്നുവെന്നതാണ് അധികമാരും ശ്രദ്ധിക്കാതെ പോയ കാര്യം. കണ്ണികളിലൊന്ന് പിടിക്കപ്പെട്ടാൽ മോചിപ്പിക്കാൻ ഈ മാഫിയ ഏതറ്റം വരെയും പോകുമെന്നതിനു ഉദാഹരണം കൂടിയാണ് ഗോവിന്ദചാമിയുടെ അപ്പീലുമായി അഭിഭാഷകൻ സുപ്രിംകോടതിയിൽ എത്തിയത്. താനെ, പനവേൽ, മുംബൈ തുടങ്ങിയ ഇടങ്ങളിലെ ഭിക്ഷാടന മാഫിയയുമായും ഗോവിന്ദ ചാമി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇവരൊക്കെയും ഇപ്പോഴും ഗോവിന്ദചാമിയ്‌ക്കൊപ്പമുണ്ട്.

കൃത്യമായി വൻ തുക തന്നെ ഈ മാഫിയ ആളൂർ വക്കീലിന് ഇപ്പോഴും നൽകുന്നുണ്ട്. അതുകൊണ്ട്തന്നെയാണ് താൻ ഇപ്പോഴും ഈ കേസ് നടത്തുന്നതെന്ന് ആളൂർ വക്കീൽ പറയുന്നു. പ്രസിദ്ധി മാത്രമാണ് ആഗ്രഹിച്ചതെങ്കിൽ കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും വാദിച്ചശേഷം കൈയൊഴിയാമായിരുന്നില്ലേയെന്നും വക്കീൽ ചോദിക്കുന്നു.

മുംബൈയിൽ തനിക്ക് കൈനിറയെ കേസുകളുണ്ടെന്ന് ആളൂർ വക്കീൽ പറയുന്നു. മർഡർ കേസുകൾക്ക് പഞ്ഞമില്ലാത്ത മുംബൈയിൽ ഗുണ്ടാസംഘത്തിന്റെ വിശ്വസ്തനായ ആളൂർ വീക്കീലിനെ തേടി ദിവസവും ഒട്ടേറെ കേസുകളെത്തുന്നു. മുംബൈയിൽ അടുത്തിടെ കൊല്ലപ്പെട്ട എൻ.സി.സി നേതാവ് സ്വർണ്ണഷർട്ടുകാരന്റെ കൊലയാളികളുടെ വക്കാലത്ത് വരെ ആളൂർ വക്കീലിനാണ്. ഈ കേസിലെ പ്രതികൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇടയ്ക്കിടെ ആളൂർ വക്കീൽ നാട്ടിലെ കോടതികളിലും കേസ് വാദിക്കാനെത്താറുണ്ട്. ചിലപ്പോഴൊക്കെ സഹായത്തിന് മുംബൈയിൽന്നുള്ള അഭിഭാഷകരുമുണ്ടാകും. അതുകൊണ്ട് തന്നെയാണ് ഗോവിന്ദചാമിയുടെ കേസ് പരിഗണിച്ചപ്പോൾ കോടതി മുറിയിൽ മുംബൈയിൽനിന്നുള്ള അഭിഭാഷകരുടെ എണ്ണം കൂടിയതും.

ഗോവിന്ദചാമിയുടെ കേസ് ഒരു വഴിക്കായപ്പോഴാണ് നാടിനെ നടുക്കിയ ജിഷ വധക്കേസിലെ പ്രതിയെ പൊലീസ് പിടികൂടുന്നത്. ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ ആസാം സ്വദേശിയായ പ്രതിയ്‌ക്കെതിരേ വ്യാപക ജനരോഷം ഉയർന്നതു മുതലാക്കി ആളൂർ വക്കീൽ വീണ്ടുമെത്തി. പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കുകവഴി ഇത്തവണയും പ്രതി നേടിയെടുത്ത കുപ്രസിദ്ധി തന്നിലേക്കും കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് വിമർശകർ. വക്കാലത്ത് ഏറ്റെടുക്കാൻ പ്രതിയുടെ ഒപ്പിനായി ജയിലിലെത്തിയെങ്കിലും പൊലീസ് തടസം നിന്നതിനാൽ കഴിഞ്ഞില്ല. എന്നാൽ തോറ്റു പിന്മാറുന്ന ചരിത്രം തനിക്കില്ലെന്ന് ആണയിടുന്ന ആളൂർ വക്കീൽ വക്കാലത്ത് ഏറ്റെടുക്കാൻ വേണ്ടി പ്രതിയെ സന്ദർശിക്കാനുള്ള അനുമതി തേടി എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കാനിരിക്കുകയാണ്.

ജിഷ വധക്കേസിൽ അമിറുൾ ഇസ്ലാം യഥാർത്ഥ പ്രതിയല്ലെന്നാണ് ആളൂർ വക്കീലിന്റെ കണ്ടെത്തൽ. ജിഷയ്ക്ക് ഇസ്ലാമിനെക്കാൾ ആരോഗ്യവും ശാരീരിക ശേഷിയുമുണ്ട്. ഈ സാഹചര്യത്തിൽ അമിറുൾ ഇസ്ലാം തനിച്ച് ജിഷയെ കീഴ്‌പ്പെടുത്തി വധിച്ചുവെന്നത് അംഗീകരിക്കാനാവില്ലെന്നാണ് ആളൂർ വക്കീലിന്റെ വാദം. പ്രശസ്തി തേടി പ്രതിയെ ആദ്യം സമീപിക്കുകയായിരുന്നില്ലെന്നും ആസാം സ്വദേശിയായ വക്കീൽ വഴി അമിറുൾ ഇസ്ലാമിന്റെ ബന്ധുക്കളാണ് വക്കാലത്ത് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതെന്നുമാണ് ആളൂർ വക്കീൽ പറയുന്നത്. രാജ്യവ്യാപകമായുള്ള അഡ്വക്കറ്റ് ശൃംഖലകളിൽ ആളൂർ വക്കീലും കണ്ണിയാണ്. സുപ്രിംകോടതിയിൽ കേസുകൾ വാദിക്കാനും വാദത്തിൽ സഹായിക്കാനുമൊക്കെ ആളൂർ വക്കീൽ എത്താറുണ്ട്. ഗോവിന്ദചാമിയെ പോലെ പിന്നിൽ മാഫിയയുടെ സഹായം ലഭിക്കില്ലെന്നതിനാൽതന്നെ അമിറുൾ ഇസ്ലാമിന്റെ കേസ് ഏറ്റെടുക്കുന്നത് നഷ്ടക്കച്ചവടമായിരിക്കുമെന്ന ബോധ്യവും ആളൂർ വക്കീലിനുണ്ട്.

ഇത്തരത്തിൽ മഹാനഗരങ്ങളിൽ കേസും വക്കാലത്തുമായി സജീവമായ ആളൂർ വക്കീൽ ഗോവിന്ദചാമിയുടെ വക്കാലത്ത് ഏറ്റെടുത്തപ്പോൾ ഭിക്ഷാടന മാഫിയയുടെ സ്വന്തക്കാരനാണെന്ന് പ്രചാരണം അന്നുതന്നെ ശക്തമായിരുന്നു. എങ്കിൽപിന്നെ ഭിക്ഷാടന മാഫിയ കൊള്ളാവുന്ന അഭിഭാഷകരെ കേസിന്റെ വക്കാലത്ത് ഏൽപ്പിക്കില്ലെ എന്നായി ആളൂരിനെകുറിച്ചറിയാത്ത നാട്ടുകാരുടെ സംശയം. അതേസമയം കീഴ്‌കോടതികളിൽ ആളൂർ വക്കീലിനെ കൊണ്ട് വാദിപ്പിക്കുകയും ഇതുവഴി പ്രോസിക്യൂഷന്റെ പോയിന്റുകൾ എന്തൊക്കെയെന്ന കണ്ടെത്തി സുപ്രിംകോടതിയിൽ കേസെത്തുമ്പോൾ പ്രഗൽഭ വക്കീലുമാരെ നിയോഗിച്ച് കേസ് വിജയിപ്പിക്കാനുള്ള തന്ത്രമാണിതെന്നായിരുന്നു മറ്റു ചിലരുടെ നിഗമനം. എന്നാൽ കേസെടുത്തുമ്പോൾ സുപ്രിംകോടതിയിൽ ഗോവിന്ദചാമിക്ക് വേണ്ടി വാദിച്ചത് ആളൂർ തന്നെ.

മുംബൈയിലെ അധോലോക സംഘങ്ങൾക്ക് വേണ്ടി വാദിക്കുന്ന ആളൂർ ഒരു കേസിന് 30 ലക്ഷം മുതൽ അമ്പത് ലക്ഷം വരെ ഫീസ് വാങ്ങുന്ന വ്യക്തിയാണ്. അതേ അധോലോക സംഘം തന്നെയാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി ആളൂരിനെ ഏർപ്പാടാക്കിയതെന്ന കിവതന്ദിയും ശക്തമാണ്. കേരളത്തെ ഞെട്ടിച്ച ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിൽ തുടങ്ങി പ്രമാദമായ ജെഡെ കൊലപാതക കേസിലെ പ്രതികൾക്കും ധബോൽക്കർ കൊലപാതക കേസിലെ പ്രതികൾക്കും വേണ്ടി ഹാജരാകുന്നതും ഈ ക്രിമിനൽ അഭിഭാഷകൻ തന്നെയാണ്. ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന് വേണ്ടി വാദിക്കാൻ തയ്യാറാണെന്ന് കാണിച്ചും ആളൂർ രംഗത്തുവന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അമീറൂൽ ഇസ്ലാം തന്റെ വക്കാലത്ത് ആളൂരിനെ ഏൽപ്പിച്ചാൽ അതിൽ അത്ഭുതപ്പെടാനില്ല. അങ്ങനെ വന്നാൽ അമീറുളിനെ നിരപരാധിയാക്കുക എന്നതു തന്നെയാകും ആളൂരിന്റെ അടുത്ത ധർമ്മം.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ
'മഹേഷ് ഇനി വീട്ടിൽ നിന്നും ഇറങ്ങില്ല... ഇറങ്ങിയാൽ ഇടിയെന്നു വച്ചാൽ നല്ല ഇടി എന്റെ കയ്യിൽ നിന്നും കിട്ടും... ഞാനും തല്ലും ഷാജിയും തല്ലും... മാടയ്ക്കൻ ഷാജി ഒറ്റയ്ക്കായിരിക്കില്ല... പെണ്ണുങ്ങളെ കൊണ്ടും ഞാൻ തല്ലിക്കും'; കോട്ടയം നഗരസഭാ കാര്യാലയത്തിൽ കരാറുകാരുടെ മർദത്തിന് ഇരയായ വിവരാവകാശ പ്രവർത്തകൻ മഹേഷിന് വീണ്ടും ഭീഷണി; അനധികൃതമായി തോട് കയ്യേറ്റം ചെയ്തതിനെതിരെ രംഗത്തെത്തിയതോടെ കയ്യേറ്റക്കാരനും സംഘവും വീണ്ടും കൊലവിളിയുമായി രംഗത്ത്; കരാറുകാരൻ ബൈജുവിന്റെ ഫോൺ സംഭാഷണം മറുനാടന്
ഇന്ത്യ ശ്രമിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കാൻ; പൗരത്വത്തിന് മറ്റുള്ളവർക്കെന്ന പോലെയുള്ള തുല്യത മുസ്ലീങ്ങൾക്ക് അന്യമാകാൻ നിയമപരമായ സാഹചര്യം സൃഷ്ടിച്ചു; ഇന്ത്യയുമായി വ്യാപാരക്കരാറിൽ ഏർപ്പെടുകയാണെങ്കിൽ ആ രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ശക്തമായ വ്യവസ്ഥകൾ കൂടി അതിൽ ഉൾക്കൊള്ളിക്കണമെന്നും യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങൾ; ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കുക അടുത്ത ആഴ്‌ച്ച
അസമിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തണമെന്ന് പ്രസംഗിച്ചത് അലിഗഢിലും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലും; ജെഎൻയു വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് ഡൽഹി പൊലീസ്; ഷർജിൽ ഇമാമിനെതിരെ അസം പൊലീസ് രജിസ്റ്റർ ചെയ്തത് യുഎപിഎയും; അസമിനെ മുറിച്ചു മാറ്റാൻ വിളിച്ചു പറയുന്നയാളെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ; പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകൾ കൃത്രിമമായി നിർമ്മിച്ചതെന്ന് ഷർജിൽ ഇമാം
ജനലക്ഷങ്ങൾ ഒരുമിച്ച് വായിച്ചത് ഭരണഘടനയുടെ ആമുഖം; നാം ഒന്നാണ് എന്ന് പ്രഖ്യാപിച്ച് സഖാക്കൾക്കൊപ്പം അണിചേർന്ന് ന്യൂനപക്ഷ സമൂഹവും; തിരുവനന്തപുരത്ത് പിണറായിയും കാനവും ഒരുമിച്ചപ്പോൾ ഒപ്പമെത്തിയത് പാളയം ഇമാമും; എപി - ഇകെ വിഭാഗങ്ങളും വേദിയിലെത്തിയതോടെ സംഘപരിവാറിന് താക്കീതായി കേരളമെന്ന് പ്രഖ്യാപനം; മനുഷ്യമഹാ ശൃംഖലയിലൂടെ ഇന്ന് ലോകം കണ്ടത് ഇടത് പക്ഷത്തിന്റെ സംഘാടന മികവും കേരളത്തിന്റെ മതമൈത്രിയും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ
മോഡലിങ് നിർമ്മിച്ച് നൽകി പരിചയമുണ്ടാക്കി; ചരിത്രാധ്യാപികയെ വലയിൽ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്പ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; പഞ്ചാരവാക്കിൽ വീഴ്‌ത്തി വീട്ടിൽ കൊണ്ടു വന്ന് തന്ത്രത്തിൽ ബോധം കെടുത്തി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത് നാരീ നഗ്ന പൂജയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കാൻ; രൂപശ്രീയുടെ മരണത്തിൽ അവിഹിതത്തിനൊപ്പം ആഭിചാരവും; ഡ്രോയിങ് മാഷ് വെങ്കിട്ട രമണ കാരന്ത ആളു ചില്ലറക്കാരനല്ല
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
സഹാധ്യാപകന്റെ കാറിലെ ഫോറൻസിക് പരിശോധനയിൽ മുടി കണ്ടത് നിർണ്ണായകമായി; കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ ബലപ്രയോഗത്തിലൂടെ തല മുക്കി; കൊന്ന ശേഷം തെളിവ് നശിപ്പിക്കാൻ കൊണ്ടു തള്ളിയത് കടലിലും; വാഹനത്തിൽ മൃതദേഹം കൊണ്ടു പോയത് ഡ്രോയിങ് മാഷെ കുടുക്കി; മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപികയെ കൊന്നത് വെങ്കിട്ട രമണൻ തന്നെ; അതിവേഗം കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കേരളാ പൊലീസ്; പ്രതി അറസ്റ്റിൽ
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു