Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാര പ്രവർത്തനത്തിന് ഉപയോഗിച്ചത് ട്രാക് വ്യൂവെന്ന നിരീക്ഷണ ആപ്പ്; കാമുകിയുടെ ഭർത്താവിന്റെ വിവരങ്ങൾ ചോർത്താൻ ബാങ്ക് ഉദ്യോഗസ്ഥൻ ഉപയോഗിച്ചത് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺ ലോഡ് ചെയ്ത ആപ്പ്; നിയന്ത്രിക്കുന്ന ഫോണും നിയന്ത്രിക്കപ്പെടുന്ന ഫോണും ഇൻർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കുന്ന സമയങ്ങളിൽ ക്യാമറ വഴി ദൃശ്യങ്ങളും ശബ്ദവും ചോർത്തി; ശ്രുതിയേയും പൊലീസ് ചോദ്യം ചെയ്യും; അജിത്തിന് ജാമ്യം കിട്ടിയത് പൊലീസിന് വെല്ലുവിളി

ചാര പ്രവർത്തനത്തിന് ഉപയോഗിച്ചത് ട്രാക് വ്യൂവെന്ന നിരീക്ഷണ ആപ്പ്; കാമുകിയുടെ ഭർത്താവിന്റെ വിവരങ്ങൾ ചോർത്താൻ ബാങ്ക് ഉദ്യോഗസ്ഥൻ ഉപയോഗിച്ചത് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺ ലോഡ് ചെയ്ത ആപ്പ്; നിയന്ത്രിക്കുന്ന ഫോണും നിയന്ത്രിക്കപ്പെടുന്ന ഫോണും ഇൻർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കുന്ന സമയങ്ങളിൽ ക്യാമറ വഴി ദൃശ്യങ്ങളും ശബ്ദവും ചോർത്തി; ശ്രുതിയേയും പൊലീസ് ചോദ്യം ചെയ്യും; അജിത്തിന് ജാമ്യം കിട്ടിയത് പൊലീസിന് വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭർത്താവിന്റെ ഫോണിൽ നിന്നും രഹസ്യങ്ങൾ ചോർത്താൻ ഭാര്യയും സുഹൃത്തും മൊബൈൽ ആപ്പ് ഉപയോഗിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. വിവരം ചോർത്താൻ ഇവർ ഉപയോഗിച്ചത് ട്രാക്ക് വ്യൂവെന്ന ആപ്പാണെന്ന് തെളിഞ്ഞു. ഇത് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്പാണ്.

ഇതു വഴി നിയന്ത്രിക്കുന്ന ഫോണും നിയന്ത്രിക്കപ്പെടുന്ന ഫോണും ഇന്റർനെറ്റിൽ കണക്റ്റ് ചെയ്യുമ്പോൾ ഇരു ക്യാമറകളും ഓൺ ആവുകയും ദൃശ്യങ്ങളും ശബ്ദവും ലഭിക്കുകയും ചെയ്യും.സംഭവവുമായി ബന്ധപ്പെട്ട് വഞ്ചിക്കപ്പെട്ട യുവാവ് അദ്വൈതിന്റെ ഭാര്യ ശ്രുതിയേയും പൊലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് ശ്രുതിയുടെ കാമുകൻ അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ശ്രുതിയുടെ ഭർത്താവിന്റെ ഫോണിൽ മൊബൈൽ ആപ്ലിക്കേഷൻ സ്ഥാപിച്ച് ചോർത്തിയ ദൃശ്യങ്ങൾ കണ്ടെത്താൻ ഫൊറൻസിക് സഹായം തേടുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ യുവതിയും കാമുകനും ചേർന്ന് ഇത്തരത്തിലൊരു തട്ടിപ്പ് നടത്തിയതിന്റെ ഉദ്ദേശമെന്തെന്ന് കണ്ടെത്താൻ ഇപ്പോഴും പൊലീസിന് കഴിഞ്ഞിട്ടില്ല.

അജിത്താണ് കാമുകിയുടെ ഭർത്താവിന്റെ മൊബൈൽ ഫോണിൽ രഹസ്യ ആപ്ലിക്കേഷൻ സ്ഥാപിച്ച് വിവരങ്ങൾ ചോർത്തിയതിന്റെ ബുദ്ധികേന്ദ്രമെന്ന് പൊലീസ് ഉറപ്പിച്ചു. എന്നാൽ ഇതിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത് ശ്രുതി തന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ അജിത്തിന്റെ മൊഴിയും യുവതിക്കെതിരാണ്. ഇതനുസരിച്ച് യുവതിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. യുവതിയെ അറസ്റ്റ് ചെയ്യുന്നതിനും ചോദ്യം ചെയ്യുന്നതിനും മുമ്പ് അജിത്തിന്റെ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസിപ്പോൾ.

കോടതിയിൽ ഹാജരാക്കിയ അജിത്തിന്റെ ഫോണുകൾ ഇതിനായി ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.എന്നാൽ എന്തിനു വേണ്ടിയാണ് കാമുകിയുടെ ഭർത്താവിന്റെ ഫോണിൽ മൊബൈൽ ആപ്ലിക്കേഷൻ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയതെന്ന പൊലീസിന്റെ ചോദ്യത്തിന് അറസ്റ്റിലായ അജിത് വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. ഭാവിയിൽ ബ്ലാക്‌മെയിലിംഗിന് വേണ്ടിയാകാം ദൃശ്യങ്ങൾ പകർത്തിയതെന്ന അനുമാനത്തിലാണ് അന്വേഷണ സംഘം. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അജിത് ബാങ്കിലെ ഇടപാടുകാരുടെ ഫോണുകളിൽ സമാനമായ രീതിയിൽ മൊബൈൽ ആപ്ലിക്കേഷൻ സ്ഥാപിച്ച് ദൃശ്യങ്ങളോ വിവരങ്ങളോ ശേഖരിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

നിലവിൽ ഈ സംശയം ബലപ്പെടുത്തുന്ന തെളിവുകളൊന്നും കിട്ടിയിട്ടില്ല. അറസ്റ്റിലായ അജിതിന് കോടതി ജാമ്യം അനുവദിച്ചതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്യാനുള്ള അവസരവും അന്വേഷണ സംഘത്തിന് നഷ്ടമായി. ഏറെ ഗുരുതരമായ കുറ്റ കൃത്യമായിരുന്നിട്ട് കൂടി കോടതി ഇയാൾക്ക് ജാമ്യമനുവദിച്ചത് തുടരന്വേഷണത്തെ സാരമായി ബാധിക്കും. സ്വകാര്യ വിവരങ്ങൾ ചോരുന്നതുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള കോടതി നടപടി പൊലീസ് സേനയ്ക്ക് തിരിച്ചടിയാണ്.

ജോലി സംബന്ധമായി വിദേശത്തായിരുന്നപ്പോൾ അദ്വൈതിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴു ലക്ഷം രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ടു തുടങ്ങിയ കുടുംബവഴക്കാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നായിരുന്നു ആദ്യം പൊലീസിന് ലഭിച്ച വിവരം. അദ്വൈത് നാട്ടിലെത്തിയപ്പോൾ വഴക്കു മൂർഛിച്ചു. തുടർന്നു ശ്രുതി കുഞ്ഞുമായി സ്വന്തം നാട്ടിലേക്കു മടങ്ങി. ഒരുമിച്ചു താമസിച്ചിരുന്നപ്പോൾ തന്നെ ശ്രുതി ഭർത്താവിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യ ആപ്ലിക്കേഷൻ ഫോണിൽ സ്ഥാപിച്ചിരുന്നതായി പറയുന്നു.

ഫോൺ ഉപയോഗിക്കുന്നവർക്കു നേരിട്ടു കാണാനാവാത്ത വിധം സ്‌ക്രീനിൽനിന്നു മറച്ചുവയ്ക്കാവുന്ന ആപ്പാണ് ഉപയോഗിച്ചത്. ശ്രുതി പിന്നീട് ഇടയ്ക്കിടെ അദ്വൈതിനെ ഫോണിൽ വിളിച്ചു പണത്തിനുവേണ്ടി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സംസാരത്തിനിടെ അദ്വൈത് അന്ന് എവിടെയൊക്കെ പോയി, ആരെയെല്ലാം കണ്ടു, എന്തെല്ലാം സംസാരിച്ചു തുടങ്ങിയ കാര്യങ്ങളും ശ്രുതി പറയാൻ തുടങ്ങി. ഭർത്താവിന്റെ ചില സ്വകാര്യ ദൃശ്യങ്ങൾ തനിക്കു ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇതോടെ ഫോണിലൂടെയാണു വിവരങ്ങൾ ചോരുന്നതെന്ന് അദ്വൈത് സംശയിച്ചു.അങ്ങനെയാണ് സ്മാർട് ഫോണിൽ സാങ്കേതിക ജ്ഞാനമുള്ള സുഹൃത്തിന്റെ സഹായം തേടിയത്.

അദ്വൈതിന്റെ ഫോൺ പരിശോധിച്ച സുഹൃത്ത് ഫോണിലെ ക്യാമറ, മൈക്രോഫോൺ, സ്പീക്കർ, ജിപിഎസ് ലൊക്കേഷൻ എന്നിവ വിദൂരത്തുള്ള മറ്റൊരു ഫോണിലൂടെ നിയന്ത്രിക്കാവുന്ന രഹസ്യ അപ്ലിക്കേഷൻ കണ്ടുപിടിച്ചു. ആപ്ലിക്കേഷന്റെ സെറ്റിങ്‌സ് തുറന്നു പരിശോധിച്ചപ്പോഴാണ് അദ്വൈതിന്റെ ഫോണിലെ ആപ്പിനെ നിയന്ത്രിക്കുന്നതു കേസിലെ ഒന്നാം പ്രതി അജിത്തിന്റെ ഫോണിൽ നിന്നാണെന്നു മനസ്സിലായത്. അദ്വൈത് പൊലീസിൽ പരാതി പെട്ടതിന് പിന്നാലെ അമ്പലപ്പുഴയിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP