Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആൾമാറാട്ടം നടത്തി പ്രണയിച്ചു വിവാഹം കഴിച്ച് രണ്ടു മക്കളായപ്പോൾ യുവതിയെ ഉപേക്ഷിച്ചു മുങ്ങിയ ദീപു ഫിലിപ്പിന് എറണാകുളത്ത് മറ്റൊരു ഭാര്യ; കാണാതായ ഭർത്താവിനെ ഫേസ്‌ബുക്കിൽ കണ്ടെത്തിയ ഭാര്യക്കും പറക്കമറ്റാത്ത കുഞ്ഞുങ്ങൾക്കും സംരക്ഷണം ഒരുക്കി നാട്ടുകാർ; തട്ടിപ്പുകാരൻ ഭർത്താവിനെ കണ്ടെത്താൻ നിർദ്ദേശം നൽകി ആർഡിഒ; ബേബിക്ക് സൗജന്യ നിയമസഹായം നൽകുമെന്ന് ലീഗൽ സർവ്വീസ് അധികൃതരും

ആൾമാറാട്ടം നടത്തി പ്രണയിച്ചു വിവാഹം കഴിച്ച് രണ്ടു മക്കളായപ്പോൾ യുവതിയെ ഉപേക്ഷിച്ചു മുങ്ങിയ ദീപു ഫിലിപ്പിന് എറണാകുളത്ത് മറ്റൊരു ഭാര്യ; കാണാതായ ഭർത്താവിനെ ഫേസ്‌ബുക്കിൽ കണ്ടെത്തിയ ഭാര്യക്കും പറക്കമറ്റാത്ത കുഞ്ഞുങ്ങൾക്കും സംരക്ഷണം ഒരുക്കി നാട്ടുകാർ; തട്ടിപ്പുകാരൻ ഭർത്താവിനെ കണ്ടെത്താൻ നിർദ്ദേശം നൽകി ആർഡിഒ; ബേബിക്ക് സൗജന്യ നിയമസഹായം നൽകുമെന്ന് ലീഗൽ സർവ്വീസ് അധികൃതരും

രഞ്ജിത്ത് ബാബു

കാസർഗോഡ്: പട്ടിക വർഗ്ഗക്കാരിയെ പ്രണയം നടിച്ച് വിവാഹം കഴിക്കുകയും മതം മാറ്റുകയും രണ്ട് കുട്ടികളുടെ പിതാവായ ശേഷം മുങ്ങുകയും ചെയ്ത യുവാവിനെ കണ്ടെത്താൻ ആർ.ഡി.ഒ.യുടെ നിർദ്ദേശം. പൊലീസിനാണ് ആർഡിഒ നിർദ്ദേശം നൽകിയത്. ഇത് പ്രകാരം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ യുവാവിന് മറ്റൊരു ഭാര്യ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ ബന്തടുക്ക പടുപ്പിലെ ബേബിയുടെ പരാതി പ്രകാരമാണ് ആർ.ഡി.ഒ. പൊലീസിനോട് യുവാവിനെ അന്വേഷണം നടത്തി കണ്ടെത്താൻ നിർദ്ദേശിച്ചത്.

വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദീപുവിനെ ട്രെയിൻ യാത്രക്കിടയിലാണ് ബേബി കണ്ടു മുട്ടിയത്. എറണാകുളത്ത് കിറ്റക്സ് കമ്പനിയിൽ ജോലി ചെയ്തു തിരിച്ച് വരവേ സൗഹൃദം നടിച്ച് ദീപു അടുപ്പം കൂടുകയായിരുന്നു. ഒടുവിൽ അത് പ്രണയത്തിന് വഴിമാറി. താൻ അനാദനാണെന്നും ഹിന്ദുവാണെന്നും തെറ്റിധരിപ്പിച്ചാണ് പ്രണയിച്ചത്. എറണാകുളം കാക്കനാട് ശിവക്ഷേത്രത്തിൽ വെച്ച് ഹൈന്ദവ ആചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു.

ആദ്യത്തെ കുഞ്ഞ് പിറന്ന ശേഷം തനിക്ക് മാതാപിതാക്കളുണ്ടെന്നും താൻ അനാദനല്ലെന്നും ക്രൈസ്തവനാണെന്നും ദീപു ബേബിയോട് വെളിപ്പെടുത്തിയതിനു ശേഷം ബേബിയെ മതം മാറ്റി ക്രൈസ്തവ ആചാര പ്രകാരം വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു. അതിനിടെ ഇവർക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു. ബേബി വീണ്ടും ഗർഭിണിയായതോടെ ദീപു യുവതിയേയും കുഞ്ഞിനേയും ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞ് പിറന്നിട്ടും ദീപുവിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായില്ല. ഇതിൽ മനം നൊന്ത് കഴിയവേയാണ് ദീപു ഫെയ്സ് ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. അയൽവാസിയുടെ മൊബൈൽ ഫോണിൽ ദീപുവിന്റെ ഫേസ്‌ബുക്ക് പേജ് കണ്ട യുവതി ആകെ അസ്വസ്ഥയായി. അതോടെയാണ് വെള്ളിരിക്കുണ്ട് പൊലീസിൽ പരാതി നൽകിയത്.

യുവതി നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി ദീപുവിനെ കണ്ടെത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അവിടെ നിന്ന് മക്കളേയും ഭാര്യയേയും നോക്കിക്കോളാമെന്ന് പറഞ്ഞ് ഒപ്പം പോയതായിരുന്നു. അല്പ ദിവസം ഇവരോടൊത്ത് കഴിഞ്ഞ ശേഷം ദീപു വീണ്ടും മുങ്ങുകയായിരുന്നു. ബേബിയുടേയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുടേയും അവസ്ഥയറിഞ്ഞ് കാഞ്ഞങ്ങാട് ആർ ഡി..ഒ. യും പൊലീസും ബേബിയുടെ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്തു.

നാട്ടുകാർ ബേബിക്കും മക്കൾക്കും സംരക്ഷണം ഏർപ്പെടുത്തിയിരക്കയാണ്. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും സൗജന്യ നിയമ സഹായം നൽകുമെന്നും ലീഗൽ സർവ്വീസ് അധികൃതർ പറഞ്ഞു. ദീപുവിനെ ഉടൻ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്ന് വെള്ളരിക്കുണ്ട് സിഐ. എം. സുനിൽകുമാർ 'മറുനാടൻ മലയാളിയോട് 'പറഞ്ഞു. അതേ സമയം ദീപുവിന് എറണാകുളത്ത് മറ്റൊരു ഭാര്യയുണ്ടെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

വെള്ളരിക്കുണ്ട് പൊലീസിലും ഭീമനടി ഗ്രാമീണ കോടതിയിലും ബേബി ഭർത്താവ് ദീപുവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് കോടതിയിൽ ഹാജരാക്കിയ ദീപു, ഭാര്യയേയും മക്കളെയും നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് അവിടെ നിന്നും വീണ്ടും മുങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP