Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഭർത്താവിനെ യുവതി തലയ്ക്കടിച്ച് വകവരുത്തിയത് ഭർതൃ സഹോദരനുമായി അവിഹിതം തുടരാൻ; യുപിയിൽ ദാരുണമായി കൊല്ലപ്പെട്ടത് രഞ്ജിത് ചൗഹാനെന്ന 30കാരൻ; യുവതിയെ ഭർത്താവിനെ കൊലപ്പെടുത്തുന്നതിൽ സഹായിച്ചത് സഹോദരനും പിതാവും കാമുകനും ചേർന്ന്  

ഭർത്താവിനെ യുവതി തലയ്ക്കടിച്ച് വകവരുത്തിയത് ഭർതൃ സഹോദരനുമായി അവിഹിതം തുടരാൻ; യുപിയിൽ ദാരുണമായി കൊല്ലപ്പെട്ടത് രഞ്ജിത് ചൗഹാനെന്ന 30കാരൻ; യുവതിയെ ഭർത്താവിനെ കൊലപ്പെടുത്തുന്നതിൽ സഹായിച്ചത് സഹോദരനും പിതാവും കാമുകനും ചേർന്ന്   

മറുനാടൻ ഡെസ്‌ക്‌

ലക്നോ;ഭർത്താവിന്റെ സഹോദരനുമായുള്ള അവിഹിതബന്ധം തുടരാനായി യുവതി ഭർത്താവിനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബധോഹി ജില്ലയിൽ ശനിയാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്. രഞ്ജിത് ചൗഹാനെന്ന 30കാരനാണ് കൊലചെയ്യപ്പെട്ടത്. രഞ്ജിത്തിന്റെ ഭാര്യ കുങ്കും ചൗഹാനാണ് കൊലയ്ക്ക് പിന്നിൽ. ഏറെ നാളായി പുലർത്തിവന്നിരുന്ന അവിഹിത ബന്ധത്തിന് ഭർത്താവ് തടസമാകും എന്നു ബോധ്യപ്പെട്ടതോടെയാണ് യുവതി ഭർത്താവിനെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

നൗരംഗാബാദിലുള്ള ഇവരുടെ വീട്ടിൽ വച്ചായിരുന്നു രഞ്ജിത്തിനെ ക്രൂരമായി കൊലചെയ്തത്. കുങ്കുമിനൊപ്പം സഹോദരനും പിതാവും കാമുകൻ ധീരജ് ചൗഹാനും കൊലപാതകത്തിന് പങ്കാളികളായി. ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചാണ് രഞ്ജിത്തിനെ പ്രതികൾ കൊലപ്പെടുത്തിയതെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ രഞ്ജിത്ത് മരിച്ചു.

ഒരിക്കൽ മദ്യലഹരിയിലെത്തിയ രഞ്ജിത്ത് മർദ്ദിച്ചതിനെ തുടർന്ന് കുങ്കും സ്വന്തം അമ്മയ്ക്കും അച്ഛനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. തുടർന്ന് രഞ്ജിത്ത് ഇവരുടെ വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതകം നടന്നത്. രഞ്ജിത് വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മൂത്തസഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP