Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിസ്‌കറ്റെന്ന് കരുതി എലിവിഷം കഴിച്ച് മക്കളുടെ മരണം; പിതാവിന്റെ സംശയം ചെന്നെത്തിയത് നടുക്കുന്ന സത്യത്തിലേക്ക്; അച്ഛന്റെ അന്വേഷണത്തിൽ പുറത്തായത് ഭാര്യയും കാമുകനും ചേർന്ന് അവിഹിതത്തിനായി നടത്തിയ ക്രൂരത; പ്രതികൾ പിടിയിലാകുന്നത് കൃത്യം നടത്തി മൂന്നു വർഷത്തിന് ശേഷം; അമ്മ നിർദയം കൊന്നത് പത്തുവയസുപോലും തികയാത്ത രണ്ടു കുരുന്നുകളെ; രക്ഷപ്പെട്ടത് മൂന്നുവയസുകാരൻ മാത്രം

ബിസ്‌കറ്റെന്ന് കരുതി എലിവിഷം കഴിച്ച് മക്കളുടെ മരണം; പിതാവിന്റെ സംശയം ചെന്നെത്തിയത് നടുക്കുന്ന സത്യത്തിലേക്ക്; അച്ഛന്റെ അന്വേഷണത്തിൽ പുറത്തായത് ഭാര്യയും കാമുകനും ചേർന്ന് അവിഹിതത്തിനായി നടത്തിയ ക്രൂരത; പ്രതികൾ പിടിയിലാകുന്നത് കൃത്യം നടത്തി മൂന്നു വർഷത്തിന് ശേഷം; അമ്മ നിർദയം കൊന്നത് പത്തുവയസുപോലും തികയാത്ത രണ്ടു കുരുന്നുകളെ; രക്ഷപ്പെട്ടത് മൂന്നുവയസുകാരൻ മാത്രം

മറുനാടൻ ഡെസ്‌ക്‌

മധുര: മൂന്ന് വർഷം മുമ്പാണ് രാഘവാനന്ദത്തിന്റെ രണ്ട് മക്കൾ അബദ്ധത്തിൽ എലിവിഷം കഴിച്ച് മരിക്കുന്നത്. ബിസ്‌ക്കറ്റാണെന്ന് തെറ്റിദ്ധരിച്ച് മൂന്ന് മക്കൾ എലിവിഷം കഴിക്കുകയായിരുന്നുവെന്നാണ് ഭാര്യ രഞ്ജിത(27) പൊലീസിനോടും ഡോക്ടർമാരോടും പറഞ്ഞത്. ഇളയക്കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിലും അസ്വഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. അതോടെ കേസ് അവസാനിപ്പിച്ചു. മക്കൾ മരിക്കുമ്പോൾ ഭർത്താവ് രാഘവാനന്ദം വിദേശത്തായിരുന്നു. ഭാർഗവി(7), യുവരാജ്(5) എന്നീ കുട്ടികളാണ് മരിച്ചത്.

മൂന്ന് വയസ്സുകാരനായ ഇളയമകൻ ബാലയാണ് രക്ഷപ്പെട്ടത്. മക്കൾ മരിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് രാഘവാനന്ദം നാട്ടിലെത്തുന്നത്. കുട്ടികളുടെ മരണത്തിൽ നേരത്തെ തന്നെ രാഘവാനന്ദത്തിന് സംശയമുണ്ടായിരുന്നു. നാട്ടിൽ എത്തിയപ്പോൾ ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രാഘവാനന്ദൻ സ്വന്തം നിലയിൽ അന്വേഷണം തുടങ്ങി. ഭാര്യ രഞ്ജിതക്ക് കല്ല്യാണരാമൻ(30) എന്നൊരാളുമായി ബന്ധമുണ്ടെന്ന് രാഘവാനന്ദത്തിന് മനസ്സിലായി. കുട്ടികളുടെ മരണം അപകടമല്ലെന്നും കരുതികൂട്ടിയുള്ള കൊലപാതകമാണെന്നും ഭാര്യക്കും കാമുകനുമാണ് പങ്കെന്നും രാഘവാനന്ദത്തിന് സ്വന്തം അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

തുടർന്ന് കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തെളിവ് സഹിതം രാഘവാനന്ദം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചു. രാഘവാനന്ദത്തിന്റെ ആവശ്യം അംഗീകരിച്ച കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് കീഴവളവ് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ഞെട്ടിക്കുന്ന സത്യമാണ് പുറത്തുവന്നത്. രാഘവാനന്ദം വിദേശത്തായ സമയത്താണ് ഇരുവരും അവിഹിതം തുടങ്ങുന്നത്

ബന്ധം പ്രണയമായി മാറി. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതോടെ ഇവർക്ക് മക്കൾ തടസ്സമായി. അങ്ങനെയാണ് മക്കളെ ഒഴിവാക്കാൻ ഇവർ തീരുമാനിച്ചത്. ഇരുവരും ചേർന്ന് പദ്ധതി തയ്യാറാക്കി മക്കൾക്ക് എലിവിഷം നൽകി. ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും പറയേണ്ടത് നേരത്തെ ആസൂത്രണം ചെയ്ത് ഇവർ പൊലീസിനെയും ഡോക്ടർമാരെയും വിദഗ്ധമായി കബളിപ്പിച്ചു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. വ്യാഴാഴ്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP