Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലേയ്ക്ക് വിളിക്കുന്നതിനോ വീട്ടുകാരെ കാണുന്നതിനോ അനുവദിക്കില്ല; ഫോണിൽ ആരോട് സംസാരിച്ചാലും അപ്പോൾ സംശയം; മർദ്ദനവും മാനസിക പീഡനവും തുടർക്കഥ; ഇടയ്ക്കിടെ പണം ചോദിച്ചും മർദ്ദിക്കും; മകൾ കടുംകൈ ചെയ്യാൻ തുനിഞ്ഞത് സഹികെട്ടെന്ന് മാതാവിന്റെ മൊഴി; ആയുർവ്വേദ ഡോക്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഭർത്താവിൽ പീഡനം സഹിക്ക വയ്യാതായപ്പോൾ

വീട്ടിലേയ്ക്ക് വിളിക്കുന്നതിനോ വീട്ടുകാരെ കാണുന്നതിനോ അനുവദിക്കില്ല; ഫോണിൽ ആരോട് സംസാരിച്ചാലും അപ്പോൾ സംശയം; മർദ്ദനവും മാനസിക പീഡനവും തുടർക്കഥ; ഇടയ്ക്കിടെ പണം ചോദിച്ചും മർദ്ദിക്കും; മകൾ കടുംകൈ ചെയ്യാൻ തുനിഞ്ഞത് സഹികെട്ടെന്ന് മാതാവിന്റെ മൊഴി; ആയുർവ്വേദ ഡോക്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഭർത്താവിൽ പീഡനം സഹിക്ക വയ്യാതായപ്പോൾ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: വീട്ടിലേയ്ക്ക് വിളിക്കുന്നതിനോ വീട്ടുകാരെ കാണുന്നതിനോ അനുവാദമില്ല. ഫോണിൽ ആരോട് സംസാരിച്ചാലും സംശയം. മർദ്ദനവും മാനസീക പീഡനവും തുടർക്കഥ. ഇടയ്ക്ക് പണം ചോദിച്ചും അക്രമം. സഹികെട്ടാണ് അവൾ ഈ കടുംകൈ ചെയ്തത്. ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന വനിത ആയുർവ്വേദ ഡോക്ടറുടെ മാതാവ് കരിമണ്ണൂർ പൊലീസിൽ നൽകിയി മൊഴിയിൽ പറയുന്ന കാര്യങ്ങളാണ് ഇവ.

മൊഴിയുടെ അടിസ്ഥാനത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായ കരിമണ്ണൂർ മേത്തയിൽ രഞ്ജു ബാലനെതിരെ 498/A വകുപ്പ് പ്രകാരം കേസെടുത്തതായി കരിമണ്ണൂർ എസ് ഐ സുധീർ അറിയിച്ചു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് രഞ്ജു ബാലനൊപ്പം ജിവിതം ആരംഭിച്ച ഡോക്ടർ ഭർത്താവിൽ നിന്നുള്ള നിരന്തര മർദ്ദനവും മാനസീക പീഡനവും മൂലമാണ് ആത്മമഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ഉറ്റവർ അടുപ്പക്കാരുമായി പങ്കിട്ട വിവരം.

ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച ഡോക്ടറെ ഗുതരാവസ്ഥയിൽ തൊടുപുഴ മുതലക്കോടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി 9-തോടെ ഭർതൃഗ്രഹത്തിലാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്. ആയുർവേദ മെഡിസിൻ പഠനം ഒരുവർഷം പിന്നിട്ടപ്പോഴാണ് യുവതി കാമുകനൊപ്പം വീട്ടിൽ നിന്നും മാറി താമസമാരംഭിച്ചത്. ആദ്യം അല്പം നീരസത്തിലായിരുന്ന വീട്ടുകാർ പിന്നീട് പണം മുടക്കി മകളുടെ പഠനം പൂർത്തിയാക്കി.

ഇപ്പോൾ ജില്ലയിൽ സർക്കാർ സർവ്വീസിൽ താത്കാലിക ജോലി ചെയ്തു വരികയാണെന്നാണ് അറിയുന്നത്.വേറെ പെൺകുട്ടികളുമായി ഭർത്താവ് അടുപ്പം കാണിക്കുന്നയായി അറിവ് ലഭിച്ചതിനെത്തുടർന്നാണ് യുവതി ആത്മഹത്യചെയ്യാൻ ഒരുമ്പെട്ടതെന്നുള്ള ആരോപണവും വ്യാപകമായിട്ടുണ്ട്. അടുത്തകാലത്തായി ഇതേ ചൊല്ലി ഇവർ തമ്മിൽ വീട്ടിൽ കലഹം പതിവായിരുന്നെന്നും വ്യാഴാഴ്ച വൈകുന്നേരം കലഹത്തെ തുടർന്ന് ഭർത്താവ് യുവതിയെ ക്രൂരമായി മർദിച്ചു എന്നുമാണ് പുറത്തായ വിവരം തൂങ്ങി കഴുത്തിൽ കുരുക്കിട്ട് ഫാനിൽ തൂങ്ങിയ നിലയിൽ വീട്ടുകാരാണ് ഡോക്ടറെ കണ്ടെത്തിയത്.

കയർ മുറിച്ച് താഴെ ഇറക്കുകയും ഭർത്താവ് തുടർന്ന് കയർ മുറിച്ച് താഴെ ഇറക്കുകയും ഭർത്താവ് രഞ്ജുവും സുഹൃത്തുക്കളയ ഡി വൈ എഫ് ഐ ,സി പി എം പ്രവർത്തകരും ഡോക്ടറെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്നാണ് സൂചന. യുവതിക്ക് സംസാരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മാതാവിന്റെ മൊഴിപ്രകാരം കേസെടുത്തതെന്നും യുവതിയിൽ നിന്നും മൊഴിയെടുത്ത ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ കേസ്സിൽ ഉൾപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP