Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓതറ സ്വദേശിനി ജോസിനിയെയും രണ്ടു മക്കളെയും കാണാതായിട്ട് ഒരാഴ്‌ച്ച പിന്നിട്ടു; പരാതി കിട്ടി എട്ടാം നാളിലും പൊലീസിന് അനക്കമില്ല; ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയതെന്ന നിഗമനത്തിൽ അന്വേഷണം മരവിപ്പിച്ച് തിരുവല്ല ഇൻസ്പെക്ടർ; കുഞ്ഞുങ്ങൾക്കും യുവതിക്കും എന്തെങ്കിലും സംഭവിക്കുന്നത് വരെ കാത്തിരിക്കുകയാണ് പൊലീസെന്ന് ആരോപിച്ച് ബന്ധുക്കൾ

ഓതറ സ്വദേശിനി ജോസിനിയെയും രണ്ടു മക്കളെയും കാണാതായിട്ട് ഒരാഴ്‌ച്ച പിന്നിട്ടു; പരാതി കിട്ടി എട്ടാം നാളിലും പൊലീസിന് അനക്കമില്ല; ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയതെന്ന നിഗമനത്തിൽ അന്വേഷണം മരവിപ്പിച്ച് തിരുവല്ല ഇൻസ്പെക്ടർ; കുഞ്ഞുങ്ങൾക്കും യുവതിക്കും എന്തെങ്കിലും സംഭവിക്കുന്നത് വരെ കാത്തിരിക്കുകയാണ് പൊലീസെന്ന് ആരോപിച്ച് ബന്ധുക്കൾ

ആർ കനകൻ

തിരുവല്ല: യുവതിയെയും രണ്ടു പെൺമക്കളെയും കാണാതായിട്ട് ഇന്ന് എട്ടാം ദിനം. ഭർത്താവ് പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ അന്വേഷണമില്ല. യുവതി മക്കളെയും കൂട്ടി കാമുകനൊപ്പം സ്ഥലം വിട്ടതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പിന്നെ അവർ ആ വഴിക്ക് പൊക്കോട്ടെ എന്ന നിലപാടിലാണ് തിരുവല്ല പൊലീസ് ഇൻസ്പെക്ടർ പിആർ സന്തോഷ്. തിരുവല്ല ഓതറ സ്വദേശിനി ജോസിനി (29), മക്കളായ അൽക്കമോൾ (9), അൽമ(4) എന്നിവരെയാണ് ജൂലൈ മൂന്നു മുതൽ കാണാതായത്.

ബന്ധുക്കൾ ആരോ മരിച്ചുവെന്ന് പറഞ്ഞ് സ്‌കൂളിലെത്തി കുട്ടികളെയും കൂട്ടി ജോസിനി സ്ഥലം വിടുകയായിരുന്നുവെന്ന് ഭർത്താവ് രഞ്ജി മാത്യു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ അത്തിക്കയം സ്വദേശി പ്രവീണിനൊപ്പമാണ് ജോസിനിയും മക്കളും പോയത് എന്ന് വിവരം ലഭിച്ചു. ഫേസ് ബുക്ക് വഴിയാണ് ഇരുവരും അടുത്തത്. പ്രവീൺ ആകട്ടെ ഫേസ് ബുക്ക് മുഖേനെ ചാറ്റിങ് നടത്തി അനവധി സ്ത്രീകളെ വലയിലാക്കിയ ആളുമാണ്.

ഇയാളുടെ പേരിൽ ഇതിനോടകം തന്നെ ഇത്തരം പരാതിയിൽ നാലു കേസ് നിലവിലുണ്ട്. യുവതിയും മക്കളും പ്രവീണിനൊപ്പം പോയതാണെന്ന് പൊലീസ് കണ്ടെത്തിയതോടെ അന്വേഷണവും നിലച്ചു. മാൻ മിസിങ്ങിന് ഭർത്താവ് നൽകിയ പരാതി അനുസരിച്ച് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് നിയമം. ഇവർ എവിടെ ഉണ്ടെന്ന് പൊലീസ് മനസിലാക്കിയിട്ടും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ പൊലീസ് തുനിയുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. വാട്സാപ്പ്, ഫേസ് ബുക്ക് വഴി ലുക്ക് ഔട്ട് നോട്ടീസ് പടച്ചു വിടുക മാത്രമാണ് പൊലീസ് ചെയ്തിരിക്കുന്നത്.

രണ്ടു പേരുടെയും മെെൈാബൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്.. ജോസിനിയെ കുറിച്ച് വിവരം കിട്ടിയില്ലെങ്കിലും കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചു പോകുമോ എന്ന ഭയമാണ് രഞ്ജി മാത്യുവിനുള്ളത്. ഇയാൾ ചില പൊലീസുകാരെ സമീപിച്ചെങ്കിലും എസ്എച്ച്ഓ നിർദ്ദേശിക്കാതെ തങ്ങൾക്കൊന്നിനും കഴിയില്ലെന്ന് അവർ അറിയിച്ചത്. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞ് പൊലീസ് കൈമലർത്തിയിട്ട് യാതൊരു കാര്യവുമുണ്ടാകില്ലെന്നാണ് ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നത്. കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ബന്ധുക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP