Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സ്‌കൂട്ടറിൽ പുറത്തേക്കിറങ്ങിയ സൗമ്യയെ അജാസ് കാറിലെത്തി ഇടിച്ചിട്ടു; എഴുനേറ്റ് ഭയന്നോടി പൊലീസുകാരിയെ കൈയിൽ കരുതിയ കത്തി ഉപയോഗിച്ചു വെട്ടിവീഴ്‌ത്തി; പിന്നീട് പെട്രോൾ ഒഴിച്ച് കത്തിച്ചു പൊലീസുകാരനായ യുവാവ്; മാവേലിക്കരയിൽ പൊലീസുകാരിയെ യുവാവ് ചുട്ടുകൊന്നത് അതിക്രൂരമായി; അജാസുമായി മുൻപരിചയമുണ്ടായിരുന്ന സൗമ്യയെ കൊലപ്പെടുത്താൻ ഇടയാക്കിയത് വൈരാഗ്യമെന്തെന്ന് വ്യക്തമല്ല

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സ്‌കൂട്ടറിൽ പുറത്തേക്കിറങ്ങിയ സൗമ്യയെ അജാസ് കാറിലെത്തി ഇടിച്ചിട്ടു; എഴുനേറ്റ് ഭയന്നോടി പൊലീസുകാരിയെ കൈയിൽ കരുതിയ കത്തി ഉപയോഗിച്ചു വെട്ടിവീഴ്‌ത്തി; പിന്നീട് പെട്രോൾ ഒഴിച്ച് കത്തിച്ചു പൊലീസുകാരനായ യുവാവ്; മാവേലിക്കരയിൽ പൊലീസുകാരിയെ യുവാവ് ചുട്ടുകൊന്നത് അതിക്രൂരമായി; അജാസുമായി മുൻപരിചയമുണ്ടായിരുന്ന സൗമ്യയെ കൊലപ്പെടുത്താൻ ഇടയാക്കിയത് വൈരാഗ്യമെന്തെന്ന് വ്യക്തമല്ല

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: മാവേലിക്കര വള്ളികുന്നത്ത് വനിത പൊലീസുദ്യോഗസ്ഥയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നത് പൊലീസുകാരൻ തന്നെ. ആലുവ എ ആർ ക്യാമ്പിലെ പൊലീസുകാരനായ അജാസാണ് മാവേലിക്കര വള്ളിക്കുന്നം സ്വദേശി സൗമ്യയെ(31) തീകൊളുത്തി കൊലപ്പെടുത്തിയത്. ആക്രമണത്തിനെ പൊള്ളലേറ്റ അജാസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് മൂന്ന് മണിയോടെയാണ് അക്രമ സംഭവം നടന്നത്.

രണ്ട് മണിയോടെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ പിന്നീട് വീണ്ടും സ്‌കൂട്ടറിൽ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അജാസ് ആക്രമിച്ചത്. കാറിലെത്തിയ അജാസ് സൗമ്യയമുടെ സ്‌കൂട്ടർ ഇടിച്ചിട്ടു. വീണ ശേഷം വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോഴാണ് സൗമ്യയെ പ്രതി ആക്രമിച്ചത്. കയ്യിൽ കരുതിയ കത്തിയുമായി എത്തി കുത്തിവീഴ്‌ത്തി. തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ യുവാവിനും ഗുരുതരമായി പൊള്ളലേറ്റു.

മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. തെക്കേമുറിയിലുള്ള സൗമ്യയുടെ വീടിനടുത്തുവച്ചാണ് ആക്രമണമുണ്ടായത്. സൗമ്യയുമായി മുൻപരിചയത്തിലായിരുന്നു അജാസ്. ഇവർ തമ്മിൽ അടുപ്പത്തിലായത് എങ്ങനെയാണെന്ന കാര്യം പുറത്തുവരേണ്ടതുണ്ട്. ജില്ലാ പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മാറ്റുവെന്ന് അധികൃതർ അറിയിച്ചു.

അടുത്തകാലത്ത് സ്ത്രീകൾക്കു നേരെ സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. ആറു മാസത്തിനിടെ നാലു സ്ത്രീകളെയാണ് തീകൊളുത്തി കൊലപ്പെടുത്തിയത്. തിരുവല്ലയിലും തൃശൂരിലും സമാനമായി ആക്രമണം നടന്നിരുന്നു. എറണാകുളത്തു കോളജ് വിദ്യാർത്ഥികൾക്കു നേരെ ആക്രമണം നടന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP