Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശാരീരിക ബന്ധം പുറത്തുവന്നപ്പോൾ ശാശ്വതിയുടെ സമനില തെറ്റി; അലക്കു കല്ല് കൊണ്ട് മുതുകത്ത് ഇടിച്ചപ്പോൾ കാഴ്‌ച്ചക്കാരനാകാനേ കഴിഞ്ഞുള്ളൂ; കള്ളപ്പണ ഇടപാടിലേക്ക് അന്വേഷണം നീളാതിരിക്കാൻ അവിഹിതം സമ്മതിച്ച് റഷീദ്; ഗൂഢാലോചനയിൽ രാംദാസിനും പങ്കോ?

ശാരീരിക ബന്ധം പുറത്തുവന്നപ്പോൾ ശാശ്വതിയുടെ സമനില തെറ്റി; അലക്കു കല്ല് കൊണ്ട് മുതുകത്ത് ഇടിച്ചപ്പോൾ കാഴ്‌ച്ചക്കാരനാകാനേ കഴിഞ്ഞുള്ളൂ; കള്ളപ്പണ ഇടപാടിലേക്ക് അന്വേഷണം നീളാതിരിക്കാൻ അവിഹിതം സമ്മതിച്ച് റഷീദ്; ഗൂഢാലോചനയിൽ രാംദാസിനും പങ്കോ?

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഷൊർണൂർ ലത നിവാസിൽ ബാലസുബ്രഹ്മണ്യത്തിന്റെ മകൻ സതീശന്റെ മരണത്തിൽ യഥാർത്ഥ സത്യം പുറത്തുവിരില്ലെയോ? അവിഹിതത്തിനൊപ്പം കള്ളപ്പണ ഇടപാടുകളും കൊലയ്ക്ക് കാരണമായെന്നാണ് നിഗമനം. എന്നാൽ അവിഹിതത്തിലേക്ക് മാത്രം അന്വേഷണം ഒതുക്കി കുറ്റസമ്മത മൊഴി നൽകാനാണ് പിടിയിലായവരുടെ നീക്കം. കെപിസിസി മുൻ സെക്രട്ടറി രാംദാസ് കൂടി കേസിൽ ഉൾപ്പെട്ടതോടെ കള്ളപ്പണ മാഫിയയിലെ കൂടുതൽ പേരിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് ഇതെന്നാണ് സൂചന. കള്ളപ്പണം പങ്കിട്ടതുമായി ബന്ധപ്പെട്ട ചർച്ചകളാണ് കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ അവിഹിത കഥ ബോധപൂർവ്വം ഉണ്ടാക്കിയതാണോ എന്ന സംശയം ശക്തമാണ്. കള്ളപ്പണത്തിലേക്ക് അന്വേഷണം നീണ്ടാൽ കൂടുതൽ വൻ സ്രാവുകൾ കുടുങ്ങും. ഇതൊഴിക്കാനാണ് ശാശ്വതിയുടെ അവിഹതത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

മൂന്ന് ദിവസം കെട്ടിയിട്ടാണ് സതീഷിനെ മർദ്ദിച്ച് കൊന്നത്. എല്ലാം ചെയ്തത് ശാശ്വതിയാണെന്നാണ് പിടിയിലായവരുടെ മുഴുവൻ മൊഴി. ശാശ്വതിയാണ് കൊന്നതെങ്കിൽ സുഹൃത്തിനെ രക്ഷിക്കാൻ ബോധപൂർവ്വം പിടിയിലായ റഷീദിനും കൃഷ്ണപ്രസാദിനും കഴിയുമായിരുന്നു. എന്നാൽ അതുണ്ടായില്ല. കോൺഗ്രസ് നേതാവ് കൂടിയായ രാംദാസ് ഫ്‌ലാറ്റിലെത്തിയ ശേഷമാണ് സതീഷിനെ ആശുപത്രിയിൽ കൊണ്ടു പോയത്. സതീഷിനെ വകവരുത്തിയത് രാംദാസിന് നേരിട്ട് കാണാനായിരുന്നു അത്. കള്ളപ്പണം പങ്കുവയ്ക്കലിലെ തർക്കവും അത് എങ്ങോട്ടേക്ക് മാറ്റിയെന്ന മാഫിയാ സംഘത്തിന്റെ അന്വേഷണവും എങ്ങുമെത്തില്ലെന്ന് ഉറപ്പായതോടെയാണ് സതീഷിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് സൂചന. എന്നാൽ ഇതൊന്നും പുറത്തുവരാതിരിക്കാൻ അവിഹതി കഥ ശാശ്വതിയെ കൊണ്ട് പറയിപ്പിച്ചതെന്നാണ് ആക്ഷേപം.

മഴവിൽ മനോരമ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന ശാശ്വതിക്ക് പലരുമായി അവിഹിതമുണ്ട്. ഇത് മുഖ്യപ്രതിയായ യൂത്ത് കോൺഗ്രസ് നേതാവായ റഷീദിന് അറിയാവുന്നതുമാണ്. ഇതൊന്നും ഒരിക്കലും ശാശ്വതിയുടേയും റഷീദിന്റേയും ബന്ധത്തെ ബാധിച്ചിരുന്നുമില്ല. കൃഷ്ണ പ്രസാദുമായി ഇത്തരത്തിൽ ബന്ധമുണ്ടെന്ന് ശാശ്വതി പൊലീസിന് മൊഴി നൽകിയിട്ടുമുണ്ട്. ഇതുകൊണ്ട് തന്നെ സതീഷും ശാശ്വതിയും തമ്മിലെ അവിഹിതമാണ് പ്രശ്‌ന കാരണമെന്നത് അവശ്വസനീയമാണ്. കള്ളപ്പണ മാഫിയയുടെ ഗൂഢാലോചനയുടെ ഫലമാണ് സതീഷിന്റെ ക്രൂരകൊലപാതകമെന്നാണ് വിലയിരുത്തൽ. എന്നാൽ അന്വേഷണം അത്തരത്തിലേക്ക് കൊണ്ടു പോകാതിരിക്കാനുള്ള ബോധപൂർവ്വമുള്ള മൊഴിയാണ് പ്രതികൾ നൽകുന്നത്. പരസ്പര വൈരുദ്ധ്യം പോലും കണ്ടെത്താനാവാത്ത തരത്തിൽ അവതരിപ്പിക്കുന്നതിനാൽ കേസ് അന്വേഷണം ഇവിടെ അവസാനിപ്പിക്കുകയും ചെയ്യും.

കൊച്ചി: മലയാളി മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു തൃശൂർ അയ്യന്തോൾ പഞ്ചിക്കലിലെ ഫ്‌ളാറ്റിൽ നടന്ന കൊലപാതകം. ഷൊർണ്ണൂർ സ്വദേശി സതീശനെ ഫ്‌ലാറ്റിനകത്ത് കെട്ടിയിട്ട് മൂന്നു ദിവസം മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതും ഒരു യുവതിയുടെ നേതൃത്വത്തിൽ. ഉന്നത രാഷ്ട്രീയഗുണ്ടാ ബന്ധമുള്ള പ്രതികൾ ഉൾപ്പെട്ട കേസിൽ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ റഷീദിനെ പൊലീസ് ദിവസങ്ങളോളം തിരഞ്ഞെങ്കിലും കിട്ടിയില്ല. ഒടുവിൽ, ഇന്നലെ ഉച്ചയോടെ പാലക്കാട് കോടതിയിൽ ഇയാൾ കീഴടങ്ങുകയായിരുന്നു. രാഷ്ട്രീയ സംരക്ഷണം നൽകിയിരുന്ന നേതാവിനെ പൊലീസ് അകത്താക്കിയതോടെ, ഇനി രക്ഷയില്ലെന്ന് ബോധ്യമായപ്പോഴാണ് റഷീദ് കീഴടങ്ങിയത്.

പ്രതിക്ക് സഹായങ്ങൾ ചെയ്തതിന് കെ. പി. സി. സി. മുൻ സംസ്ഥാന സെക്രട്ടറി എം.ആർ രാമദാസിനെയാണ് പൊലീസ് അറസ്റ്റു ചെയ്തതിന്റെ പിന്നാലെയായിരുന്നു റഷീദിന്റെ കീഴടങ്ങൽ. ഇന്നലെ തൃശൂർ കോടതി സംസ്ഥാന നേതാവിനെ ജയിലിലേക്ക് അയയ്ക്കാൻ ഉത്തരവിടുമ്പോൾ, പാലക്കാട് കോടതിയിൽ റഷീദ് കീഴടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. പ്രധാന പ്രതി പുതുക്കാട് യൂത്ത് കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് റഷീദിനെ രക്ഷപ്പെടാൻ സഹായിച്ചത് രാമദാസാണ്. പ്രതികളെ സഹായിക്കുകയും തെളിവ് നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്ത കുറ്റത്തിനാണ് രാമദാസിനെ അറസ്റ്റ് ചെയ്തത്. രണ്ടുപേരും അകത്തായതോടെ ഇവരുടെ സൗഹൃദത്തിന്റെ പിൻബലത്തിൽ നടന്ന കുറ്റകൃത്യങ്ങൾ ചികയുകയാണ് പൊലീസ്. കൊല നടത്തിയ ശേഷം പല സ്ഥലങ്ങളിൽ താമസിക്കാൻ റഷീദിന് സഹായം ചെയ്തുകൊടുത്തവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. റഷീദും കാമുകി ശാശ്വതിയും സുഹൃത്ത് കൃഷ്ണപ്രസാദും ചേർന്ന് പഞ്ചിക്കലിലെ ഫ്‌ളാറ്റിൽ സതീശിനെ കെട്ടിയിട്ട് മർദ്ദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

അയ്യന്തോൾ കൊലപാതക കേസിൽ മാത്രമൊതുങ്ങില്ല റഷീദ് എന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ കുറ്റകൃത്യ പശ്ചാത്തലം. തൃശൂരിൽ തന്നെ നിരവധി അടിപിടി അടക്കമുള്ള കേസുകളിൽ പ്രതിയാണ് ഇയാൾ. തൃശൂരിലെ കോടാലിയിൽ നിന്ന് മൈസൂരിലേക്ക് കുടിയേറിയ കോടാലി ശ്രീധരൻ എന്ന കുപ്രസിദ്ധ ഗുണ്ടയുമായി അടുത്ത ബന്ധം പുലർത്തിയ ആളായിരുന്നു റഷീദ്. കുഴൽപ്പണം തട്ടിയെടുക്കലും കൊലപാതകവും തൊഴിലാക്കിയ കോടാലി ശ്രീധരന് സംസ്ഥാനത്തിനകത്തും പുറത്തും വലിയൊരു ശൃംഖല തന്നെയുണ്ടായിരുന്നു. ശ്രീധരന്റെ ഈ അധോലോക ശൃംഖലയിലെ കണ്ണിയാണ് റഷീദ്. ഇതെല്ലാം പൊലീസിന് നന്നായി അറിയാം. പക്ഷേ അന്വേഷിച്ച് പോയാൽ കള്ളപ്പണ മാഫിയയുടെ യഥാർത്ഥ ചിത്രം പുറത്തുവരും. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു കഥ പുറത്തുവരുന്നതിനെ കോൺഗ്രസ് നേതാക്കളും അനുകൂലിക്കുന്നില്ല. അതുകൊണ്ട് കൂടിയാണ് തൃശൂരിലെ കോൺഗ്രസ് ഗ്രൂപ്പ് പകപോലും ഈ കേസിൽ ചർച്ചയാകാത്തത്.

2007ജൂലായ് 15ന് ദേശീയ പാതയിൽവച്ച് വിദേശത്തെ ജുവലറിയിലേക്ക് കൊണ്ടുപോയ പതിനൊന്ന് കിലോ സ്വർണം വാഹനം തടഞ്ഞു നിറുത്തി കൊള്ളയടിച്ച കോടാലി ശ്രീധരന്റെ സംഘത്തിലും യൂത്ത് കോൺഗ്രസ് നേതാവായ റഷീദ് ഉൾപ്പെട്ടിരുന്നു. എന്നാൽ, ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ റഷീദിന് തുണയായത് രാമദാസുമായുള്ള സൗഹൃദമാണ്. രാമദാസിന്റെ രാഷ്ട്രീയബന്ധത്തിന്റെ പിൻബലത്തിലാണ് റഷീദ് കുറ്റകൃത്യങ്ങളിൽ വിളയാടിയിരുന്നത്. യൂത്ത് കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് പദവിയിൽ എത്താൻ റഷീദിനെ സഹായിച്ചതും രാമദാസാണ്. സതീശനെ മർദ്ദിച്ച് കൊലപ്പെടുത്താൻ റഷീദിന് ധൈര്യം നൽകിയതും ഈ സൗഹൃദമാണെന്ന് പൊലീസ് കരുതുന്നു. ഇരുവരെയും വിശദമായി ചോദ്യം ചെയ്താലേ അധോലോക ബന്ധമുൾപ്പെടെ വെളിച്ചത്ത് വരൂ. കൊലപാതകം നടക്കുന്നതിന് തൊട്ട് മുൻപുള്ള ദിവസങ്ങളിൽ താൻ ഫ്‌ളാറ്റിൽ പോയിരുന്നുവെന്ന് രാമദാസ് ഇന്നലെ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചിരുന്നു.

ശാശ്വതിയുടെ മൊഴിക്ക് സമാനമായത് തന്നെയാണ് റഷീദും പൊലീസിനോട് പറഞ്ഞത്- ഇടക്കാലത്ത് ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ ശാശ്വതി അയ്യന്തോളിലെ ഫ്ളാറ്റിൽ താമസം തുടങ്ങി. കുഞ്ഞും ഒപ്പമുണ്ടായിരുന്നു. ഈ സമയത്താണ് റഷീദുമായി അടുക്കുന്നത്. റഷീദിന്റെ ഭാര്യയും ശാശ്വതിയും സുഹൃത്തുക്കളായിരുന്നു. ഈ അടുപ്പമാണ് പിന്നീട് ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങളിലേക്ക് നീങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി അവസാനം, കൊല്ലപ്പെട്ട സതീശനും മറ്റൊരു സുഹൃത്തുമൊത്ത് റഷീദിന്റെ ഫ്‌ലാറ്റ് മുറിയിൽ ഒത്തുകൂടിയിരുന്നു. തൊട്ടടുത്ത ദിവസം ഈ ഫ്‌ലാറ്റിലെ തന്നെ താമസക്കാരിയായ ശാശ്വതിയും ഇവർക്കൊപ്പം കൂടി. അന്ന് വൈകിട്ട് റഷീദും ശാശ്വതിയും സതീശനും കൊടൈക്കനാലിൽ വിനോദയാത്ര പോയി. കൊടൈക്കനാലിൽ നിന്ന് തിരിച്ചുവന്ന ശേഷമാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. യാത്രക്കിടെ ശാരീരിക ബന്ധത്തിന് തയ്യാറാണെന്ന് ശാശ്വതി സതീശിനോട് പറഞ്ഞിരുന്നു.

രണ്ട് ദിവസം കഴിഞ്ഞ് മദ്യലഹരിയിലായിരിക്കേ, ശാശ്വതിയുമായി അടുത്തകാര്യം റഷീദിനോട് സതീശ് തുറന്നടിച്ചു. തന്റെ കാമുകിയെ സ്വാധീനിച്ചതിൽ അമർഷം തോന്നിയ റഷീദ് അപ്പോൾ ഒന്നും പറഞ്ഞില്ല. ഫെബ്രുവരി 29ന് ഫ്‌ളാറ്റിൽ മൂവരും വീണ്ടും ഒത്തുകൂടിയ വേളയിൽ സതീശിന്റെ സാന്നിദ്ധ്യത്തിൽ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാശ്വതിയോട് റഷീദ് ചോദിച്ചു. അപകടം മണത്ത ശാശ്വതി ഇക്കാര്യം നിഷേധിച്ചു. ആ പകയിലാണ് ഇല്ലാത്ത കാര്യം പറയുമോടാ എന്നു ചോദിച്ച് താൻ മർദ്ദിച്ചതെന്ന് ശാശ്വതി പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് സതീശനെ ഫ്ളാറ്റിൽ മൂന്നു ദിവസം കെട്ടിയിട്ടാണ് മർദ്ദിച്ചത്. വടികൊണ്ടും മറ്റും ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ ബാത്ത് റൂമിൽ തുണികൾ അലക്കാൻ ഉപയോഗിക്കുന്ന കല്ല് എടുത്ത് മുതുകത്ത് ആഞ്ഞ് ഇടിക്കുകയായിരുന്നു. മുതുകത്തെ ഞരമ്പുകൾ തകർന്ന് ചോര വാർന്നാണ് സതീഷ് മരിച്ചത്. റഷീദും ശാശ്വതിയും മറ്റൊരു സുഹൃത്ത് കൃഷ്ണപ്രസാദും ചേർന്നാണ് ക്രൂര മർദ്ദനം നടത്തിയത്.

സെക്യൂരിറ്റി ജീവനക്കാരനും കൃഷ്ണപ്രസാദും ചേർന്ന് സതീശിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന സതീശ് ആശുപത്രിയിൽവച്ച് മരിച്ചു. ഇതോടെ മൂവരും ഫ്‌ലാറ്റ് കാലിയാക്കി സ്ഥലം വിടുകയായിരുന്നു. കേസിൽ ആദ്യം അറസ്റ്റിലായ കൃഷ്ണപ്രസാദ് റഷീദിന്റെ സന്തത സഹചാരിയാണ്. പിന്നാലെ ശാശ്വതി അറസ്റ്റിലായി. അതിനുശേഷം രാമദാസും. ഒടുവിൽ റഷീദ് പാലക്കാട്ട് കീഴടങ്ങി. ഇതെല്ലാം കള്ളപ്പണ മാഫിയയുടെ തിരക്കഥയുടെ ഭാഗമാണ് എന്ന് പൊലീസും കരുതുന്നു.

  • നാളെ ദുഃഖ വെള്ളി(25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP