Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലിക്ക് വേണ്ടിയുള്ള ഇന്റർവ്യൂവിന് എത്തിയവരോട് ഒരുമാസത്തെ കോഴ്‌സിന് വേണ്ടി വിളിപ്പിച്ചതെന്ന് പറഞ്ഞതോടെ സംശയം ഉയർന്നു; വ്യാജവാഗ്ദാനം നൽകിയത് കണ്ണൂരടക്കമുള്ള എയർപോർട്ടുകളിലേക്ക്; കൊല്ലം സ്വദേശി കണ്ണൂരിൽ പിടിയിൽ

ജോലിക്ക് വേണ്ടിയുള്ള ഇന്റർവ്യൂവിന് എത്തിയവരോട് ഒരുമാസത്തെ കോഴ്‌സിന് വേണ്ടി വിളിപ്പിച്ചതെന്ന് പറഞ്ഞതോടെ സംശയം ഉയർന്നു; വ്യാജവാഗ്ദാനം നൽകിയത് കണ്ണൂരടക്കമുള്ള എയർപോർട്ടുകളിലേക്ക്; കൊല്ലം സ്വദേശി കണ്ണൂരിൽ പിടിയിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ ഉൾപ്പെടെയുള്ള എയർപോർട്ടുകളിലേക്ക് ജോലി വാഗ്ദാനം ചെയ്തു പത്രങ്ങളിൽ പരസ്യം നൽകി ഉദ്യോഗാർഥികളെ കബളിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പള്ളിക്കുന്ന് പന്നേൻപാറ റോഡിലെ എഡ്യുക്കേഷണൽ റിസേർച്ച് ഫൗണ്ടേഷൻ സിഇഒ കൊല്ലം സ്വദേശി വിശാഖിനെ (28) യാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. രാവിലെ സ്ഥാപനത്തിൽ ഇന്റർവ്യൂ നടത്തുന്നതിനിടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഉദ്യോഗാർഥിയായ വടകര സ്വദേശി സോണിയയുടെ പരാതിപ്രകാരം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കണ്ണൂർ ഉൾപ്പെടെയുള്ള വിവിധ എയർപോർട്ടുകളിലെ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നുവെന്ന പരസ്യം കണ്ടാണ് കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, വടകര എന്നിവിടങ്ങളിൽ നിന്നായി അൻപതോളം ഉദ്യോഗാർഥികൾ ഇന്നലെ രാവിലെ ഒൻപതോടെ സ്ഥാപനത്തിൽ എത്തിയത്. ഒരാളിൽ നിന്ന് 3500 രൂപയാണ് ഫീസ് ഈടാക്കിയിരുന്നത്.

ഇവർക്ക് ഒരു ദിവസത്തെ പരിശീലനം നൽകുകയും ബാക്കി കാര്യങ്ങൾ വീട്ടിൽനിന്ന് പഠിച്ചാൽ മതിയെന്ന് പറയുകയുമായിരുന്നു. ജോലിക്കു വേണ്ടിയുള്ള ഇന്റർവ്യൂവിന് എത്തിയവരോട് ഒരു മാസത്തെ കോഴ്‌സിന് വേണ്ടി വിളിപ്പിച്ചതാണെന്ന് പറഞ്ഞതോടെയാണ് ഉദ്യോഗാർഥികൾക്ക് സംശയം തോന്നിയത്.

തുടർന്ന് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. ഒരുസംഘം നാട്ടുകാർ സ്ഥാപനത്തിലെത്തുകയും പൊലീസിന് വിവരം നൽകുകയുമായിരുന്നു. സ്ഥാപനത്തിന്റെ നിരവധി രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഉദ്യോഗാർഥികളെ കൊണ്ട് കരാറിൽ ഒപ്പിടുവിച്ചതായും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP