Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികളുടെ അശ്‌ളീല വീഡിയോകൾ പ്രചരിപ്പിച്ച ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായത് സിനിമാ താരങ്ങളായ കുട്ടികളുടെ മുഖം നഗ്നചിത്രങ്ങളിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ; പ്രചരണം നടത്തിയത് ആദ്യം ഫേസ്‌ബുക്ക് വഴിയും പിന്നീട് പിന്നീട് ടെലഗ്രാം വഴിയും

കുട്ടികളുടെ അശ്‌ളീല വീഡിയോകൾ പ്രചരിപ്പിച്ച ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായത് സിനിമാ താരങ്ങളായ കുട്ടികളുടെ മുഖം നഗ്നചിത്രങ്ങളിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ; പ്രചരണം നടത്തിയത് ആദ്യം ഫേസ്‌ബുക്ക് വഴിയും പിന്നീട് പിന്നീട് ടെലഗ്രാം വഴിയും

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ : കുട്ടികളുടെ അശ്‌ളീല വീഡിയോകൾ പ്രചരിക്കുന്നത് നിരോധിക്കുന്നതിന്റെ ഭാഗമായി കേരള പൊലീസും ഇന്റർപോളും സംയുക്തമായി ആസൂത്രണം ചെയ്ത പി-ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി നടന്ന അന്വേഷണത്തിൽ തൊടുപുഴയിൽ ഒരാൾ അറസ്റ്റിലായി. കാളിയാർ സ്റ്റേഷൻ അതിർത്തിയിൽ പാറപ്പുഴ തേക്കിൻകൂപ്പ് തുരുത്തേൽ സ്റ്റെബിൻ റോയി (21) ആണ് അറസ്റ്റിലായത്.

കുട്ടികളുടെ ചിത്രങ്ങളെ അശ്ലീലമായി ചിത്രീകരിക്കുന്നതും കൈമാറുന്നതും പ്രദർശിപ്പിക്കുന്നതും കണ്ടെത്തുന്നതിനായി നടത്തി വന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലായിരുന്നു ഇത്തരത്തിലുള്ള അശ്ലീലചിത്രങ്ങൾ ഷെയർ ചെയ്യുകയും കാണുകയും ചെയ്തിരുന്നത്. ഇത് സൈബർ പൊലീസ് ഹാക്ക് ചെയ്തതിനെ തുടർന്ന് ഇതുമനസ്സിലാക്കി മറ്റ് അംഗങ്ങളെല്ലാവരും ടെലിഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച് ഇത്തരത്തിലുള്ള കുറ്റകൃത്യം ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രധാനമായും സിനിമ താരങ്ങളായ കുട്ടികളുടെ മുഖവും അതിന് യോജിക്കുന്ന ശരീരവും കണ്ടെത്തി മോർഫ് ചെയ്ത് പരസ്പരം കൈമാറുന്നതാണ് ഇവരുടെ രീതി. പ്രാദേശിക തലത്തിൽ ഇവർക്ക് പരിചിതരായ കുട്ടികളുടെ ഫോട്ടോകളുടെത്തും ഫെയ്സ് ബുക്കിൽ നിന്ന് ഡൗൺലോഡ് ചെയ്തും ഇത്തരത്തിൽ മോർഫ് ചെയ്ത് ഉപയോഗിച്ച് വരുന്നതായി ഇയാൾ സമ്മതിച്ചു. ഇത്തരം ദുഷ്പ്രവണതകളെ സമൂഹത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് ശക്തമായ വകുപ്പുകൾ ഉപയോഗിച്ചാണ് കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്.

കാളിയാർ സിഐ. സജിൻ ലൂയിസിന്റെ നേതൃത്വത്തിലാണ് സ്റ്റെബിൻ റോയിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ. ബി. വേണുഗോപാലിന്റെ നിർദ്ദേശാനുസരണം തൊടുപുഴ ഡിവൈഎസ്‌പി കെ. പി. ജോസ് സിഐ.മാരായ സജിൻ ലൂയിസ്, അഭിലാഷ് ഡേവിഡ്, എസ്‌ഐ. മാരായ എം. വി. സാഗർ, ഷാജി, എഎസ്ഐ.മാരായ സിബി ജോർജ്ജ്, പൊലീസ് ഉദ്യോഗസ്ഥരായ റ്റി. എം. ഷംസുദ്ദീൻ, ജെയ്മോൻ, പ്രതാപൻ, അനീഷ്, ഹരീഷ് ബാബു, റ്റി. എസ്. സുമേഷ്, അനീഷ് മോഹൻ, സിജോ, ഹിലാൽ, ശുഭ എന്നിവരടങ്ങുന്ന ടീമാണ് അന്വേഷണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP