Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബുക് സ്റ്റാൾ അടച്ച് ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോൾ കണ്ടത് രണ്ട് പെൺകുട്ടികളും രണ്ട് യുവാക്കളും പരസ്പരം ചുംബിക്കുന്നത്; പൊതുവഴിയിൽ ഇതെന്താണ് കാണിക്കുന്നതെന്ന് ചോദിച്ചപ്പോൾ പെൺകുട്ടികൾ ഓടി; ചോദ്യം ചെയ്തയാളെ ക്രൂരമായി മർദ്ദിച്ച് കൈയൊടിച്ച് ഓടയിൽ തള്ളി യുവാക്കൾ; കാസർഗോഡ് മന്ദംപുറം കാവ് ഇടവഴിയിൽ പ്രണയജോഡികളുടെ സ്‌നേഹപ്രകടനം പതിവ് കലാപരിപാടിയെന്ന് നാട്ടുകാർ

ബുക് സ്റ്റാൾ അടച്ച് ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോൾ കണ്ടത് രണ്ട് പെൺകുട്ടികളും രണ്ട് യുവാക്കളും പരസ്പരം ചുംബിക്കുന്നത്; പൊതുവഴിയിൽ ഇതെന്താണ് കാണിക്കുന്നതെന്ന് ചോദിച്ചപ്പോൾ പെൺകുട്ടികൾ ഓടി; ചോദ്യം ചെയ്തയാളെ ക്രൂരമായി മർദ്ദിച്ച് കൈയൊടിച്ച് ഓടയിൽ തള്ളി യുവാക്കൾ; കാസർഗോഡ് മന്ദംപുറം കാവ് ഇടവഴിയിൽ പ്രണയജോഡികളുടെ സ്‌നേഹപ്രകടനം പതിവ് കലാപരിപാടിയെന്ന് നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: പൊതുസ്ഥലത്തിരുന്ന് പരസ്യമായി ചുമ്പിച്ചത് കണ്ട് അത് തടയുകയും ചോദ്യം ചെയ്യുകയും ചെയ്തയാളുടെ കൈ തല്ലിയൊടിച്ച് കമിതാക്കൾ. കാസർഗോഡ് നീലേശ്വരം ബോധി ബുക്‌സ് ഉടമയ്ക്ക് നേരെയാണ് കമിതാക്കളുടെ അക്രമം. ബസ് സ്റ്റാൻഡിന് സമീപമുള്ള ഇടവഴിയിൽ കമിതാക്കളായ രണ്ട് യുവാക്കളും രണ്ട് യുവതികളും തമ്മിലുള്ള അതിര് കടന്ന സ്‌നേഹപ്രകടനം കട പൂട്ടി തിരിച്ച് വീട്ടിലേക്ക് പോയ രമേശൻ കാണുകയുണ്ടായി. ഉടനെ തന്നെ ഇവരോട് ഇത് പൊതുവഴിയാണ് എന്നും നിങ്ങക്ക് വേറെ എങ്ങോട്ടെങ്കിലും പൊയ്ക്കൂടെ എന്നും ചോദിച്ച രമേശന് നേരെ യുവാക്കൾ തിരിയുകയായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. രമേശൻ വീട്ടിലേക്ക് വരു്‌നന വഴിക്കാണ് കമിതാക്കളായ നാല് പേർ ചുംബിക്കുന്നത് കണ്ടത്. ചോദ്യം ചെയ്ത രമേശനെ യുവാക്കൾ ക്രൂരമായി മർദ്ദിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തു. മർദ്ദിച്ച് അവശനാക്കിയ ശേം ഇവർ രമേശനെ എടുത്ത് സമീപത്തെ ഓഡയിലേക്ക് ഇടുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തിൽ രമേശന്റെ കൈ ഒടിയുകയും ചെയ്തു. യുവാക്കൾ മർദ്ദിക്കുന്നതിനിടയിൽ രമേശൻ നിലവിളിച്ചെങ്കിലും മർദ്ദനം തുടരുകയായിരുന്നു. ഒടുവിൽ രമേശന്റഎ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും അപ്പോഴേക്കും യുവാക്കൾ ഓടി രക്ഷപ്പെട്ടിരുന്നു. അടി തുടങ്ങിയപ്പോൾ തന്നെ പെൺകുട്ടികൾ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു.

ഉടൻ തന്നെ നാട്ടുകാർ രമേശനെ ആശുപത്രിയിലെത്തിക്കുകയും ചികിത്സ നൽകുകയുമായിരുന്നു. അടിപിടി നടന്ന സ്ഥലത്ത് നാട്ടുകാർ പരിശോധന നടത്തിയെങ്കിലും യുവാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. രമേശന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ ഇനിയും തിരിച്ചറിഞ്ഞിട്ട് പോലുമില്ല.റസിഡന്റ് അസോസിയേഷന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മന്ദംപുറത്ത് കാവിലുള്ള ഇടവഴിയിൽ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള കമിതാക്കളുടെ നിലവിട്ടുള്ള പെരുമാറ്റം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ഇത് സ്ഥിരം കമിതാക്കളുടെ കേന്ദ്രമാണ് എന്നും നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP