Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുഹൃത്തുക്കളായ യുവാവും മധ്യവയസ്‌കനും മദ്യപിക്കുന്നതിനിടയിലെ വാക്കേറ്റം കയ്യാങ്കളിയായി; മധ്യവയസ്‌കനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പുത്രൻ എന്ന യുവാവ്; നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ കത്തി വീശി ഭീഷണി; ഒടുവിൽ മൃതദേഹം വലിച്ചിഴച്ച് കൊക്കയിൽ തള്ളി കാട്ടിലേക്ക് ഓടി മറഞ്ഞു; അന്വേഷണം ഊർജിതമാക്കി പൊലീസും

സുഹൃത്തുക്കളായ യുവാവും മധ്യവയസ്‌കനും മദ്യപിക്കുന്നതിനിടയിലെ വാക്കേറ്റം കയ്യാങ്കളിയായി; മധ്യവയസ്‌കനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പുത്രൻ എന്ന യുവാവ്; നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ കത്തി വീശി ഭീഷണി; ഒടുവിൽ മൃതദേഹം വലിച്ചിഴച്ച് കൊക്കയിൽ തള്ളി കാട്ടിലേക്ക് ഓടി മറഞ്ഞു; അന്വേഷണം ഊർജിതമാക്കി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി:മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കത്തിനും വാക്കേറ്റത്തിനുമൊടുവിൽ യുവാവ് മധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊന്നു. ഇതിന് പിന്നാലെ ഇയാൾ മധ്യവയസ്‌കനെ കൊക്കയിലേക്ക എടുത്ത് റെിയുകയും ചെയ്തു. ഒളിവിൽ പോയ പ്രതിയായ പുത്രൻ എന്ന ആൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. മറയൂർ ശൂശിനി ആദിവാസിക്കുടിയിലെ അയ്യാസ്വാമിയാണ് കൊല്ലപ്പെട്ടത്.

അയ്യാസ്വാമിയും തീർത്ഥമല സ്വദേശി പുത്രനും വൈകീട്ട് പുത്രന്റെ കൃഷിയിടത്തിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റം മൂത്ത് പുത്രൻ അയ്യാസ്വാമിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെ പുത്രൻ വാക്കത്തി വീശി ഭയപ്പെടുത്തി ഓടിച്ചു. തുടർന്ന് അയ്യാസ്വാമിയെ മുന്നൂറ് മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി കൊക്കയിൽ തള്ളുകയായിരുന്നു.

നാട്ടുകാർ വനംവകുപ്പിൽ വിവരം അറിയിച്ചതിനെ തുടർന്ന് അവരാണ് മറയൂർ പൊലീസിനെ വിളിച്ച് വിവരം പറഞ്ഞത്. പൊലീസെത്തി നടത്തിയ തെരച്ചിലിൽ പാറക്കെട്ടിന് താഴെ നിന്നാണ് അയ്യാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കടിക്കാൻ ഉപയോഗിച്ച കല്ലും വാക്കത്തിയും പൊലീസിന് സമീപത്ത് നിന്ന് ലഭിച്ചു.

പ്രതിക്കായി ആദിവാസി കോളനിയിൽ തെരച്ചിൽ നടത്തിയെങ്കിലും പുത്രൻ വനത്തിലേക്ക് ഓടി മറഞ്ഞതായി നാട്ടുകാർ അറിയിച്ചു. അയൽവാസിയെ വെട്ടികൊലപെടുത്താൻ ശ്രമിച്ച കേസിൽ പുത്രനെ കോടതി നേരത്തെ ശിക്ഷിച്ചിട്ടുണ്ട്. നിരവധി ചന്ദനക്കടത്ത് കേസിലും പുത്രൻ പ്രതിയാണ്. അയ്യാസ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP