Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസി ഓൺ ചെയ്ത ശേഷം കാറിൽ കിടന്നുറങ്ങി; ഇന്ധനം തീർന്ന് വാഹനം നിന്നപ്പോൾ പുറത്തുവന്ന വിഷവാതകം മൂലം ഡീഹൈഡ്രേഷൻ; ചൊവ്വര തൂമ്പാക്കടവിൽ ശരത് മരിച്ചത് കാർബൺ മോണോക്‌സൈഡ് ശ്വസിച്ചെന്ന് സംശയം; നിർജ്ജലീകരണം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ശരത് മദ്യപിച്ച ശേഷമാണ് കാറിൽ കിടന്ന് ഉറങ്ങിയതെന്നും സംശയം; കാർബൺ മോണോക്‌സൈഡ് വീണ്ടും നിശ്ശബ്ദനായ കൊലയാളിയായോ?

എസി ഓൺ ചെയ്ത ശേഷം കാറിൽ കിടന്നുറങ്ങി; ഇന്ധനം തീർന്ന് വാഹനം നിന്നപ്പോൾ പുറത്തുവന്ന വിഷവാതകം മൂലം ഡീഹൈഡ്രേഷൻ; ചൊവ്വര തൂമ്പാക്കടവിൽ ശരത് മരിച്ചത് കാർബൺ മോണോക്‌സൈഡ് ശ്വസിച്ചെന്ന് സംശയം; നിർജ്ജലീകരണം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ശരത് മദ്യപിച്ച ശേഷമാണ് കാറിൽ കിടന്ന് ഉറങ്ങിയതെന്നും സംശയം; കാർബൺ മോണോക്‌സൈഡ് വീണ്ടും നിശ്ശബ്ദനായ കൊലയാളിയായോ?

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ചൊവ്വര തൂമ്പാക്കടവിൽ യുവാവിന്റെ മൃതദേഹം കാറിൽ കണ്ടെത്തിയ സംഭവം തൃശൂരിൽ ഡെന്റൽ സ്റ്റുഡിയോ ഉടമയും ജീവനക്കാരിയും മരണപ്പെട്ട സംഭവത്തിന് സമാനമെന്ന് സംശയം. ജനറേറ്ററിൽ നിന്ന് പുറത്തുവന്ന പുകയാണ് തൃശൂരിൽ ബിനു ജോയിയുടെയും ജീവനക്കാരിയുടെയും ജീവനെടുത്തത്. എസി ഓൺ ചെയ്ത് കാറിൽ കിടന്ന് ഉറങ്ങിയത് മൂലമാണ് മറയൂർ വാരിയത്ത് കുടുംബാംഗം ശരത്(35)മരണപ്പെട്ടതെന്നാണ് സംശയം. നിർജ്ജലീകരണം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ പൊലീസ് സർജ്ജൻ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇതുസംബന്ധിച്ച് സൂചനയുള്ളത്. ചൊവ്വാഴ്ച രാത്രി ചൊവ്വര തൂമ്പാക്കടവ് പാലത്തിന് സമീപം കാറിനുള്ളിലാണ് ശരത്തിന്റെ ജഡം കാണപ്പെട്ടത്. മുഖത്തും ശരീരത്തിന്റെ പലഭാഗങ്ങളിലും കറുപ്പുനിറം കണ്ടതിന്റെ അടിസ്ഥാനത്തിൽ വിഷം ഉള്ളിൽച്ചെന്നതാവാം മരണകാരണമെന്നാണ് ജഡം ആദ്യം കണ്ട ഉറ്റവരും ബന്ധുക്കളും ധരിച്ചിരുന്നത്.

ഇതേത്തുടർന്ന് മൃതദ്ദേഹം പൊലീസ് സർജ്ജനെക്കൊണ്ട് തന്നെ പോസ്റ്റുമോർട്ടം നടത്തിക്കണമെന്ന് ഇവരിൽ ഏതാനും പേർ ആവശ്യപ്പെടുകയും ചെയ്തു. കാറിൽ ഏ സി ഓൺചെയ്ത ശേഷം ശരത്ത് ഉറങ്ങിയിട്ടുണ്ടാവാമെന്നും ഇന്ധനം തീർന്ന് വാഹനം നിന്നപ്പോൾ പുറത്തുവന്ന വിഷവാതകം ശ്വസിച്ചതാവാം നിർജ്ജലീകരണത്തിന് കാരണമെന്നാണ് പൊലീസ് സർജ്ജന്റെ അനുമാനം. നാട്ടുകാർ അറിയിച്ചതുപ്രകാരം നെടുംമ്പാശ്ശേരി പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കാറിൽ നിന്നും പുറത്തെടുത്തത്.കൂനമ്മാവിൽ ഭാര്യ ചിഞ്ചുവിന്റെ വീട്ടിലാണ് ശരത്ത് താമസിച്ചുവന്നിരുന്നത്. ഏക മകൾ ജാൻവി(40 ദിവസം). രണ്ടാഴ്ച മുമ്പാണ് കുട്ടിയുടെ പേരീടിൽ ചടങ്ങ് നടന്നത്.ചടങ്ങിന് മറയൂരിൽ സഹോദരങ്ങളും ബന്ധുക്കളുമെല്ലാം എത്തിയിരുന്നു.

ഫെഡറൽ ബാങ്കിന്റെ ആലുവയിലെ കേന്ദ്രഓഫീസിൽ കസ്റ്റമർ കെയർ വിഭാഗത്തിലായിരുന്നു ശരത് ജോലി ചെയ്തിരുന്നത്.ജോലിക്ക് പോകുന്നതിനുള്ള സൗകര്യാർത്ഥമാണ് ശരത് താമസം കൂനമ്മാവിലേയ്ക്ക് മാറ്റിയതെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിച്ച സൂചന. ശരത്് വല്ലപ്പോഴും മദ്യപിക്കുന്ന സ്വഭാവക്കാരനായിരുന്നെന്നും ഇന്നലെ മദ്യപിച്ചതുകൊണ്ടാവാം കാറിൽ ഉറങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

സമാനമായ വിധത്തിൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് നിരവധി ആളുകൾ മരിച്ചിട്ടുണ്ട്. ബ്രിട്ടനിൽ മാത്രം ഓരോ വർഷം കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് 50 പേർ മരിക്കുന്നു എന്നതാണ് പുറത്തുവരുന്ന വിവരം.

കാർ നിർത്തിയിട്ട് എസി ഉപയോഗിക്കാതിരിക്കുക

അടുത്തകാലത്തായി കാറിനുള്ളിൽ ആളുകളെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. കാറിലെ എയർ കണ്ടീഷൻ പ്രവർത്തിക്കുമ്പോൾ പുറത്തുവരുന്ന കാർബൺ മോണോക്‌സൈഡ് പുറത്തുവരുമ്പോൾ അത് ശ്വസിക്കുമ്പോഴാണ് ഇത്തരം മരണങ്ങൾ സംഭവിച്ചത്. ഏസി പ്രവർത്തിപ്പിക്കണമെങ്കിൽ കാർ എൻജിൻ പ്രവർത്തിപ്പിക്കണം. കാർ എൻജിൻ പ്രവർത്തിക്കുമ്പോൾ എക്‌സ്‌ഹോസ്റ്റിലൂടെ പുറന്തള്ളുന്ന വാതകങ്ങളിൽ പ്രധാനം കാർബൺമൊണോക്‌സൈഡ് ആണ്. ഈ കാർബൺമോണോക്‌സൈഡിനെ പിന്നിൽ കിടക്കുന്ന കാറിനുള്ളിലേക്ക് എസി വഴി ഉള്ളിലേക്ക് എത്തിയാൽ അത് ശ്വസിക്കുന്നവർ മരണപ്പെടുന്ന അവസ്ഥയുണ്ടാകും.

അതുകൊണ്ട് ഒരിക്കലും ഇത്തരം സാഹചര്യങ്ങളിൽ പുറമേ നിന്നു വായു വലിച്ചെടുക്കുന്ന രീതിയിൽ എസിയുടെ നോബിന്റെ പൊസിഷൻ ആകരുത്. കാറിന്റെ പുകക്കുഴലിൽ ലീക്ക് ഉണ്ടായിരുന്നാലും കാറിനുള്ളിലേക്ക് കാർബൺമോണോക്‌സൈഡ് കടക്കുവാൻ സാധ്യതയുണ്ട്. എസി ഉപയോഗിക്കുന്ന കാറിലെ യാത്രക്കാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാറിലെ എസി പ്രവർത്തിപ്പിച്ച് ദീർഘദൂരം യാത്ര ചെയ്യുന്ന ശീലമുള്ളവരും ഇത്തരം റിസ്‌കുകളെക്കുറിച്ച് ഓർമിക്കുന്നത് നല്ലതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP