Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാലന്റൈൻസ് നാളിൽ ഭാര്യയുടെ ജീവനെടുത്ത ശേഷം ഉത്സാഹത്തോടെ കാമുകിയെ വിളിച്ചുപറഞ്ഞു: 'നിനക്കൊരു സമ്മാനമുണ്ട്'; സമ്മാനം കേട്ട് ഞെട്ടിയ കാമുകി ഒപ്പമൊരുജീവിതത്തിനില്ലെന്ന് കട്ടായം പറഞ്ഞു; തൃശൂർ വിയ്യൂർ സ്വദേശിനിയെ വകവരുത്തിയ ശേഷം മുങ്ങിയ മലയാളി യുവാവ് ബെംഗളൂരുവിൽ പിടിയിലായത് 15 വർഷങ്ങൾക്ക് ശേഷം; തരുൺ ജിനരാജിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ

വാലന്റൈൻസ് നാളിൽ ഭാര്യയുടെ ജീവനെടുത്ത ശേഷം ഉത്സാഹത്തോടെ കാമുകിയെ വിളിച്ചുപറഞ്ഞു: 'നിനക്കൊരു സമ്മാനമുണ്ട്'; സമ്മാനം കേട്ട് ഞെട്ടിയ കാമുകി ഒപ്പമൊരുജീവിതത്തിനില്ലെന്ന് കട്ടായം പറഞ്ഞു; തൃശൂർ വിയ്യൂർ സ്വദേശിനിയെ വകവരുത്തിയ ശേഷം മുങ്ങിയ മലയാളി യുവാവ് ബെംഗളൂരുവിൽ പിടിയിലായത് 15 വർഷങ്ങൾക്ക് ശേഷം; തരുൺ ജിനരാജിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: പ്രണയദിനത്തിൽ കാമുകിക്ക് സമ്മാനം ഭാര്യയുടെ മരണം. മലയാളിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. വാലന്റൈൻസ് ദിനത്തിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മുങ്ങിയ ഇയാൾ 15 വർഷങ്ങൾക്ക് ശേഷം പിടിയിലായി. പ്രമുഖ ഐടി സ്ഥാപനത്തിൽ ആൾമാറാട്ടം നടത്തി സീനിയർ മാനേജരായി ജോലി ചെയ്തുവന്ന തരുൺ ജിനരാജി (42) നെയാണ് അഹമ്മദാബാദ് പൊലീസ് ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്.തൃശൂർ വിയ്യൂർ സ്വദേശി ഒ.കെ. കൃഷ്ണൻ-യാമിനി ദമ്പതികളുടെ മകളും ബാങ്ക് ഉദ്യോഗസ്ഥയുമായ സജ്നി( 26)യെ 2003 ഫെബ്രുവരി 14ന് അഹമ്മദാബാദിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മധ്യകേരളത്തിൽ കുടുംബവേരുകളുള്ള ജിനരാജിന്റെയും അന്നമ്മയുടെയും മകനാണു തരുൺ.

വിവാഹം കഴിഞ്ഞുനാലാം മാസം ഭാര്യയെ കഴുത്തിൽ ദുപ്പട്ട മുറുക്കി കൊലപ്പെടുത്തി നാടുവിട്ട ഇയാൾ ഒളിവിൽ കഴിഞ്ഞതു പഴുതുകളെല്ലാം അടച്ചായിരുന്നു. മലയാളി ഐപിഎസ് ഓഫിസർ ദീപൻ ഭദ്രന്റെ നേതൃത്വത്തിൽ വർഷങ്ങൾ നീണ്ട അന്വേഷണമാണ് ഒടുവിൽ ഫലം കണ്ടത്.
ബാസ്‌കറ്റ്‌ബോൾ പരിശീലകനും കായികാധ്യാപകനും ആയിരുന്ന തരുൺ മറ്റൊരു യുവതിയുമായി അടുപ്പത്തിൽ ആയിരുന്നു. കാമുകിക്കു വാലന്റൈൻസ് ഡേ സമ്മാനം എന്ന നിലയ്ക്കാണു ഭാര്യയെ അന്നു വധിച്ചത്. സജ്‌നിയുടെ ജീവനെടുത്തശേഷം 'നിനക്കൊരു സമ്മാനമുണ്ട്' എന്നു കാമുകിയെ ഫോണിൽ വിളിച്ചു പറഞ്ഞെങ്കിലും കൊലയാളിക്കൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നായിരുന്നു പ്രതികരണമെന്നു പൊലീസ് പറഞ്ഞു. കവർച്ചക്കാരാണു ഭാര്യയെ കൊന്നതെന്നു വരുത്തിത്തീർക്കാൻ വീട് അലങ്കോലമാക്കി.

പിന്നീട് ഇയാൾ സഹോദരൻ അരുണിന്റെ വീട്ടിലെത്തി അത്താഴത്തിനു ക്ഷണിച്ചു. തുടർന്ന്, മടങ്ങിയെത്തിയപ്പോൾ സജ്നി മരിച്ചു കിടക്കുന്നതു കണ്ടതായി എല്ലാവരെയും വിളിച്ചു പറഞ്ഞു, ബോധം കെട്ടതായി അഭിനയിച്ചു.

മോഷണത്തിനിടെയുള്ള കൊലപാതകമാക്കി ഇയാൾ ഇത് ചിത്രീകരിക്കുകയും ചെയ്തു. ബാസ്‌ക്കറ്റ് ബോൾ പരിശീലകനായിരുന്ന തരുൺ ഭാര്യയുടെ അക്കൗണ്ടിലെ 11,000 രൂപയും പിൻവലിച്ചാണ് കൊലപാതകത്തിനു ശേഷം രക്ഷപെട്ടത്. തുടർന്ന് ബെംഗളൂരുവിലെത്തിയ ഇയാൾ പേരും വിലാസവും മാറ്റി മറ്റൊരു വിവാഹം ചെയ്തു കഴിയുകയായിരുന്നു. രണ്ടാം ഭാര്യയിൽ ഇയാൾക്ക് രണ്ടു കുട്ടികളുമുണ്ട്. ആറു വർഷമായി ബെംഗളൂരുവിൽ താമസിച്ചുവരികയായിരുന്നു. തരുണിന്റെ മാതാവ് അന്നമ്മ ചാക്കോയെ ഈയടുത്ത് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തതോടെയാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

അയൽക്കാരെ ചോദ്യം ചെയ്തപ്പോൾ അന്നമ്മയ്ക്ക് രണ്ട് മക്കളുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരണം നടത്തി. തരുണിന്റെ അമ്മ സ്ഥിരമായി കേരളത്തിലും ബെംഗളുരുവിലും സന്ദർശനം നടത്താറുണ്ടെന്ന് അയൽക്കാരാണ് പറഞ്ഞത്. കേരളത്തിൽ മതകാര്യ കേന്ദ്രങ്ങളിലാണ് ഇവർ എത്താറുള്ളത്. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്നമ്മയുടെ ഫോൺ രേഖകൾ പരിശോധിച്ചു, ഇതിൽ ബംഗളൂരുവിൽ നിന്നുള്ള കോളുകൾ കണ്ടെത്തി. ഒരു നമ്പർ തരുണിന്റെ രണ്ടാം ഭാര്യ നിഷയുടേത് ആയിരുന്നു. മറ്റൊരു കോൾ ബംഗളൂരുവിലെ ഒറാക്കിൾ സ്ഥാപനത്തിന്റെ ആയിരുന്നു. എന്നാൽ ഇവിടെ തരുൺ എന്ന പേരിൽ ആരും ജോലി ചെയ്യുന്നില്ലെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് നിഷയുടെ മേൽവിലാസം കണ്ടെത്തി. എന്നാൽ പ്രവീൺ ബട്ടാലിയ എന്ന ആളാണ് നിഷയുടെ ഭർത്താവെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും നിഷയുടെയും കുട്ടികളുടേയും ചിത്രത്തിനൊപ്പം തരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് വീണ്ടും ഒറാക്കിളിൽ അന്വേഷണം നടത്തി. പ്രവീൺ ഭട്ടാലിയ എന്നയാൾ തന്നെയാണ് തരുണെന്ന് പൊലീസ് കണ്ടെത്തി.ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. തുടർന്ന് നിഷയെ വിളിച്ച് തരുൺ തന്റെ ശരിയായ പേര് വെളിപ്പെടുത്തുകയായിരുന്നു. മാതാപിതാക്കൾ അപകടത്തിൽ മരിച്ചെന്ന് പറഞ്ഞായിരുന്നു തരുൺ നിഷയെ വിവാഹം ചെയ്തത്.

മാതാപിതാക്കൾ കാണാൻ വരുമ്പോൾ ബന്ധുക്കളാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയിരുന്നത്. തരുണിന്റെ ജൂനിയറായി പഠിച്ചയാളാണ് പ്രവീൺ ബട്ടാലിയ. ആ പേര് കടമെടുത്തതോടൊപ്പം വ്യാജ മേൽവിലാസവും തിരിച്ചറിയൽ കാർഡും ഇയാൾ ഉണ്ടാക്കി എടുക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് മാറുന്നതിന് മുമ്പ് കുറച്ചുനാൾ ഇയാൾ പൂണൈയിലായിരുന്നു. അവിടെവച്ചാണ് നിഷയെ പരിചയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP