1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
20
Wednesday

കോളിയൂർ മര്യാദാസ് കൊലക്കേസ്: പ്രതികളെ സെഷൻസ് കോടതി ചോദ്യം ചെയ്തു; കൊലുസു ബിനുവും കൂട്ടാളിയും മര്യാദാസിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ പീഡിപ്പിച്ചെന്ന് കേസ്; വീട്ടമ്മ ഇപ്പോഴും അബോധാവസ്ഥയിൽ

March 19, 2019

തിരുവനന്തപുരം : കോവളം കോളിയൂരിൽ ഗൃഹനാഥനെ തലക്കടിച്ച് കൊലപ്പെടുത്തുകയും ഭാര്യയെ ബലാൽസംഗം ചെയ്ത് ജഡാവസ്ഥയിലാക്കി സ്വർണ്ണാഭരണങ്ങൾ കവരുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയായ കൊലുസു ബിനുവിനെയും രണ്ടാം പ്രതിയായ ചന്ദ്രശേഖരൻ നായരെയും തിരുവനന്തപുരം അഡീ.സെഷൻസ് കോടത...

വജ്ര വ്യാപാരി നീരവ് മോദിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് വെസ്റ്റ്മിൻസ്റ്റർ കോടതി; ഏതു നിമിഷവും നീരവിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് ഇന്ത്യയിലെ എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം; വജ്രവ്യാപാരിയെ അറസ്റ്റ് ചെയ്താൽ വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ വിചാരണ തുടങ്ങുമെന്നും സൂചന

March 18, 2019

ലണ്ടൻ: കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട കേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി. വരുന്ന ഏത് ദിവസം വേണമെങ്കിലും നീരവിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോ...

ഐപിഎൽ ഒത്തുകളി കേസിൽ കുടുങ്ങി കരിയർ പൊലിഞ്ഞ ശ്രീശാന്തിന് ആശ്വാസം;ബിസിസിഐ ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതി; ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം, എന്നാൽ അത് തെളിയിക്കപ്പെടേണ്ടതുണ്ട്; അതെന്തായാലും ആജീവനാന്തവിലക്കല്ല അതിന് നൽകേണ്ടതെന്നും വിധിപ്രസ്താവം; ഹർജി ഭാഗികമായി അനുവദിച്ചതോടെ മലയാളി ക്രിക്കറ്റ് താരത്തിന് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ അവസരം ഒരുങ്ങിയേക്കും

March 15, 2019

കൊച്ചി: ഐപിഎൽ ഒത്തുകളി ആരോപണത്തെ തുടർന്ന് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതി. ശ്രീശാന്തിന്റെ ഹർജി ഭാഗികമായി അനുവദിച്ച സുപ്രീംകോടതി ആജീവനാന്ത വിലക്ക് പാടില്ലെന്ന് മാത്രമാണ് പറഞ്ഞത്. മറ്റ് നടപടികൾ ബിസിസിഐക്ക്...

രണ്ടു തവണ 144 ലംഘിച്ച് പൊതുയോഗം നടത്തിയതിന് പിന്നാലെ ബിജെപി എംപിക്ക് ആറ് മാസം തടവ്; രാജസ്ഥാനിലെ ഗാംഗപുർ സിറ്റി കോടതി ശിക്ഷിച്ചത് മുതിർന്ന നേതാവ് കിരോഡി ലാൽ മീണയെ; റെയിൽവേയ്ക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ അടയ്ക്കുന്നതിന് പുറമേ 10,000 രൂപ പിഴയടയ്ക്കണമെന്നും കോടതി

March 15, 2019

ജയ്പൂർ : രണ്ടു തവണ 144 ലംഘിച്ച് പൊതുയോഗം നടത്തിയ ബിജെപി എംപിക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് രാജസ്ഥാനിലെ ഗാംഗപൂർ സിറ്റി കോടതി. മുതിർന്ന ബിജെപി നേതാവും ബിജെപി എംപിയുമായ കിരോഡി ലാൽ മീണയ്ക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. മാത്രമല്ല നഷ്ടപരിഹാരമായി റെയിൽ...

സൂര്യ കൊലക്കേസ്: കൃത്യത്തിന് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു: കൊല്ലം ഈസ്റ്റ് എസ് ഐയുടെ മൊഴി കോടതിയിൽ; പൊലീസ് കണ്ടെടുത്ത ബാഗിൽ സംഭവസമയം പ്രതി ധരിച്ച ജീൻസും ഷർട്ടും ഉണ്ടായിരുന്നതായി ലോഡ്ജിലെ താമസക്കാരൻ; തലസ്ഥാനത്തെ ഞെട്ടിച്ച നഴ്സിന്റെ കൊലപാതകത്തിൽ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും

March 14, 2019

തിരുവനന്തപുരം: സൂര്യയെ ആറ്റിങ്ങലിൽ കൊലപ്പെടുത്തിയ ശേഷം പ്രതി കൊല്ലം തപസ്യ ലോഡ്ജിൽ മുറിയെടുത്ത് കൈത്തണ്ടയിലെ ഞെരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ മനോജ് കുമാർ മൊഴി നൽകി. തിരുവനന്തപുരം സെഷൻസ്...

ശശിതരൂരിനെതിരായ വിവാദ 'ഭാര്യമാർ'പരാമർശം: പി.എസ്.ശ്രീധരൻ പിള്ള ആരോപണവിധേയനായ അപകീർത്തി കേസിൽ കോടതി നേരിട്ട് തെളിവെടുക്കും; തരൂരിൽ നിന്ന് മൊഴിയെടുക്കുന്നത് ഈ മാസം 25ന്; കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരായ അപകീർത്തിക്കേസിൽ കോടതി തെളിവെടുപ്പ് തുടങ്ങി

March 14, 2019

തിരുവനന്തപുരം: ബിജെപി നേതാവ് അഡ്വക്കേറ്റ് ശ്രീധരൻ പിള്ളക്കെതിരെ കോൺഗ്രസ് എംപി ശശി തരൂർ സമർപ്പിച്ച അപകീർത്തി കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നേരിട്ട് തെളിവെടുക്കും. ഈ മാസം 25 ന് കോടതി പരാതിക്കാരനായ ശശി തരൂരിൽ നിന്ന് മൊഴിയെടുക്കും...

വിശേഷാധികാരമുള്ള രേഖകൾ അനുവാദമില്ലാതെ ഹാജരാക്കാനാകില്ലെന്ന് എ.ജി; ചോർന്ന രേഖകൾ പുനഃപരിശോധന ഹർജികളിൽ നിന്ന് ഒഴിവാക്കണമെന്നും വാദിച്ച് കെകെ വേണുഗോപാൽ; റഫാൽ രേഖകൾ പരിശോധിക്കണോ എന്ന് ഉത്തരവ് പറയാൻ മാറ്റി സുപ്രീം കോടതി

March 14, 2019

ഡൽഹി: റഫാൽ കേസിൽ കോടതിക്ക് മുൻപിൽ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ സമർപ്പിച്ച രേഖകൾ പരിശോധിക്കണോ എന്ന് ഉത്തരവ് പറയുന്നത് കോടതി മാറ്റിവെച്ചു. ഈ രേഖകൾ വിശേഷാധികാരമുള്ള രേഖകളാണെന്നും അനുമതിയില്ലാതെ ഇത് ഹാജരാക്കാനാവില്ലെന്നുള്ള സർക്കാരിന്റെ വാദങ്ങളെ തുടർന്നാണ...

പൗഡർ ഉപയോഗിച്ചതിന് പിന്നാലെ ക്യാൻസർ ബാധിച്ചുവെന്ന പരാതി : 201 കോടി രൂപ യുവതിക്ക് ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകണമെന്ന് കാലിഫോർണിയ കോടതി; കമ്പനിയുടെ പൗഡർ ഉൽപന്നങ്ങൾക്കെതിരെ നിലവിലുള്ളത് 13,000 കേസുകൾ; വിധി ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും പൗഡറിൽ ആസ്ബറ്റോസ് അംശം ഇല്ലെന്നും ആവർത്തിച്ച് പറഞ്ഞ് കമ്പനി വക്താക്കൾ

March 14, 2019

കാലിഫോർണിയ: ആഗോള വ്യാപാര ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ആയിരക്കണക്കിന് കേസുകൾ നേരിടുന്ന വേളയിലാണ് കമ്പനിയെ ഏറെ ദോഷകരമായി ബാധിക്കുന്ന വിധിയും നേരിടേണ്ടി വരുന്നത്. നാളുകളോളം പൗഡർ ഉപയോഗിച്ചതിന് പിന്നാലെ ക്യാൻസർ ബാധിതയായെന്ന് ചൂണ്ടിക്കാട്ടി പരാതി സമർപ്പി...

ഇ-മെയിൽ ചോർത്തൽ കേസ്: വ്യാജനിർമ്മാണം നടത്തിയെന്നു പറയുന്ന കത്തിന്റെ എഫ്എസ്എൽ റിപ്പോർട്ട് എവിടെയെന്ന് സർക്കാരിനോട് കോടതി; ക്ലാർക്കിനെ തുറന്ന കോടതിയിൽ വിളിച്ചു വരുത്തി തൊണ്ടി പരിശോധിക്കാനും കോടതി ആവശ്യപ്പെട്ടു

March 13, 2019

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ഈമെയിൽ ചോർത്തൽ കേസിലുൾപ്പെട്ട പ്രധാന രേഖയായ വ്യാജ നിർമ്മാണം നടത്തിയെന്നാരോപിക്കുന്ന കത്തിന്റെ എഫ് .എസ്.എൽ റിപ്പോർട്ട് എവിടെയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എ...

റഫാൽ രേഖകൾ ചോർന്നെന്ന് സമ്മതിച്ച് കേന്ദ്രത്തിന്റെ സത്യവാങ്മൂലം; രേഖകൾ ചോർത്തിയത് ഫോട്ടോ കോപ്പി എടുത്ത്; രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് കോടതിയെ അറിയിച്ച് കേന്ദ്രം

March 13, 2019

ഡൽഹി: റഫാൽ രേഖകൾ ചോർന്നെന്ന് കേന്ദ്രം. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ. ഹർജിക്കാർ കോടതിയിൽ നൽകിയ രേഖകൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സത്യവാങ് മൂലം സമർപ്പിച്ചത്. രേഖകൾ ചോർന്നതിൽ അന്വേഷണം നടക്കുന്നുവെന്നും ഫ...

അനധികൃത സ്വത്ത സമ്പാദന കേസിൽ കെ ബാബുവിന് കനത്ത തിരിച്ചടി; കുറ്റവിമുക്തനാക്കണമെന്ന മുൻ മന്ത്രിയുടെ ആവശ്യം നിരാകരിച്ച് വിജിലൻസ് കോടതി; കോൺഗ്രസ് നേതാവ് അഴിമതി കേസിൽ വിചാരണ നേരിടണം; മന്ത്രിയായിരിക്കവേ ബാബു അനധികൃത സ്വത്തു സമ്പാദനത്തിലെ വർദ്ധന 49.45 ശതമാനം

March 13, 2019

തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന മുൻ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ ആവശ്യം വിജിലൻസ് കോടതി റദ്ദാക്കി. യാത്രാപ്പടി വരുമാനമായി കണക്കാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. 2007 ജൂലായ് മുതൽ 2016 മെയ്‌ വരെ...

തർക്കമുള്ള പള്ളികളിൽ പ്രാർത്ഥനാനുമതി ഓർത്തഡോക്സ് വൈദികർക്ക് മാത്രമെന്ന് ഹൈക്കോടതി; സെമിത്തേരികളിൽ ഇരുവിഭാഗത്തിനും പ്രവേശന അനുമതി നൽകാനും നിർദ്ദേശം; ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്നം വരികയാണെങ്കിൽ ആ സമയത്ത് പൊലീസിന് ഇടപെടാനും അനുമതി: യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടിയായി ഹൈക്കോടതിയുടെ ഉത്തരവ്

March 13, 2019

കൊച്ചി: യാക്കോബായ-ഓർത്തഡോക്‌സ് തർക്കം നിലനിൽക്കുന്ന പള്ളികളിലെ ആരാധാനാ വിഷയത്തിൽ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി. യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടിയാകുന്ന ഉത്തരവാണ് ഇന്ന് ഹൈക്കോടതിയിൽ നിന്നും ഉണ്ടായത്. യാക്കോബായ വിഭാഗക്കാരുമായി തർക്കം നിലനിൽക്കുന്...

ഇമാം പീഡനക്കേസ് : പെൺകുട്ടിയെ കാണാൻ രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും അനുമതി നൽകി ഹൈക്കോടതി; നിർദ്ദേശം ചൈൽഡ് ലൈൻ മകളെ അന്യായമായി തടവിൽവെച്ചിരിക്കുകയാണെന്ന ഹേബിയസ് കോർപ്പസ് ഹർജിക്ക് പിന്നാലെ; കുട്ടിയുടെ പഠനം മുന്നോട്ട് കൊണ്ടുപോകുവാൻ നടപടി സ്വീകരിക്കണമെന്നും സർക്കാരിനോട് കോടതി

March 12, 2019

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ഇമാം പീഡനക്കേസിലെ പെൺകുട്ടിയെ കാണുന്നതിന് മാതാപിതാക്കൾക്കും ബന്ധുക്കൾക്കും അനുവാദം നൽകി ഹൈക്കോടതി. തങ്ങളുടെ മകളെ ചൈൽഡ് ലൈൻ അന്യായമായി തടവിൽ വെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ ഹേബിയസ് കോർപ...

സൂര്യ കൊല്ലപ്പെടുന്നതിന് ആറു ദിവസം മുമ്പ് കാമുകൻ ആയുധം ഒളിപ്പിച്ച ബാഗുമായി എത്തിയെന്ന് സൂര്യയുടെ സഹോദര ഭാര്യയുടെ മൊഴി; തലസ്ഥാനത്തെ ഞെട്ടിച്ച നഴ്‌സിന്റെ കൊലപാതകത്തിൽ കോടതിയിൽ എത്തിയത് നിരവധി തെളിവുകളും സാക്ഷി മൊഴികളും; പ്രതിക്ക് ലിംഗത്തിൽ വെരിക്കോസ് വെയിൻ അസുഖമുണ്ടെന്ന സർട്ടിഫിക്കറ്റും സൂര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഡോക്ടർമാരുടെ പേരുകൾ കുറിച്ച പ്രതിയുടെ ഡയറിക്കുറുപ്പും ഹാജരാക്കി പ്രൊസിക്യൂഷൻ

March 11, 2019

തിരുവനന്തപുരം: സൂര്യ കൊല്ലപ്പെടുന്നതിന് 6 ദിവസം മുമ്പ് പ്രതി ഷിജു ആയുധം ഒളിപ്പിച്ച കറുത്ത സ്‌കൈ ബാഗുമായി സൂര്യയുടെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചതായി സൂര്യയുടെ സഹോദരന്റെ ഭാര്യ ഷൈനി കോടതിയിൽ മൊഴി നൽകി. പട്ടാപ്പകൽ ആറ്റിങ്ങൽ നഗരത്തെ ഞെട്ടിച്ച സൂര്യാ നേഴ...

സംസ്ഥാനത്തെ പള്ളികളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് കാരണം പള്ളികളുടെ ആസ്തികളാണെന്ന് നിരീക്ഷിച്ച് കോടതി; സ്വത്തിന്റെയെല്ലാം കണക്കെടുത്ത് സർക്കാരിലേക്ക് വകയിരുത്തിയാൽ പ്രശ്‌നം തീരുമെന്നും പരാമർശം; വേണ്ടിവന്നാൽ എല്ലാ കേസുകളും വിളിച്ചുവരുത്തി ഉത്തരവിറക്കാൻ മടിക്കില്ലെന്നും മുന്നറിയിപ്പ്; ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന സമിതിയെ നിയമിച്ച് സർക്കാരിന് ഇടപെടാമെന്നും നീതിപീഠം

March 11, 2019

കൊച്ചി: സംസ്ഥാനത്തെ എല്ലാ പള്ളിത്തർക്കങ്ങൾക്കും കാരണം പള്ളികളുടെ ആസ്തികളാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. പള്ളികളുടെ പേരിലുള്ള സ്വത്തുക്കളാണ് ഇത്തരം തർക്കങ്ങൾക്ക് ആധാരമെന്നും പള്ളികളുടെ പേരിലുള്ള സ്വത്തുക്കളുടെ കണക്കെടുത്ത് സർക്കാരിലേക്ക് വകയിരുത്തിയാ...

MNM Recommends