Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫ്‌ലാറ്റ് കൈമാറാൻ നിർമ്മാതാക്കൾ വൈകിയാൽ ഇനി ധൈര്യമായി 12 ശതമാനം പലിശ ചോദിക്കാം; നിർണായകവിധിയുമായി ദേശീയ ഉപഭോക്തൃ കോടതി

ഫ്‌ലാറ്റ് കൈമാറാൻ നിർമ്മാതാക്കൾ വൈകിയാൽ ഇനി ധൈര്യമായി 12 ശതമാനം പലിശ ചോദിക്കാം; നിർണായകവിധിയുമായി ദേശീയ ഉപഭോക്തൃ കോടതി

ഫ്‌ലാറ്റിന് പണമടച്ചിട്ടും ഫ്‌ലാറ്റ് കമ്പനിക്കാർ ഇന്ന് തരാം നാളെത്തരാമെന്ന് പറഞ്ഞ് നിങ്ങളെ കളിപ്പിക്കുകയാണോ....? പലവട്ടം പറഞ്ഞിട്ടും അക്കാര്യത്തിലൊരു തീരുമാനമെടുക്കാൻ അവർ തയ്യാറാവുന്നില്ലേ...?ഇത് നിങ്ങളുടെ വിധിയെന്നോർത്ത് ഒതുങ്ങിക്കൂടേണ്ട ആവശ്യമൊന്നും ഇനിയില്ല. ഫ്‌ലാറ്റ് കൈമാറാൻ നിർമ്മാതാക്കൾ വൈകിയാൽ ഇനി മുതൽ നിങ്ങൾ ഫ്‌ലാറ്റിന് അടച്ച തുകയ്ക്ക് 12 ശതമാനം പലിശ ഫ്‌ലാറ്റ് കമ്പനിയോട് ആവശ്യപ്പെടാം. ദേശീയ ഉപഭോക്തൃ കോടതിയാണ് (നാഷണൽകൺസ്യൂമർ ഡിസ്പ്യൂട്ട്‌സ് റെഡ്രെസ്സൽ കമ്മീഷൻ) ഈ നിർണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് അതികായനായ യൂണിടെക്കിനോടാണ് ഇത്തരത്തിൽ ഉപഭോക്താവിന് വർഷത്തിൽ 12 ശതമാനം പലിശ കൊടുക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനി പറഞ്ഞ സമയത്ത് ഉപഭോക്താവിന് ഫ്‌ലാറ്റ് നൽകിയില്ലെന്ന കേസിലാണീ വിധി.

ഗുഡ്ഗാവ്‌ലെ സെക്ടർ 70 ലെ വിസ്റ്റാസിലെ ഹൗസിങ് പ്രൊജക്ടിൽ ഫ്‌ലാറ്റ് ബുക്ക് ചെയ്ത 24 പേർ സമർപ്പിച്ച പരാതിയിലാണീ വി ധിയുണ്ടായിരിക്കുന്നത്. 2009-2010 കാലത്താണ് തങ്ങൾ ഫ്‌ലാറ്റ് ബുക്ക് ചെയ്തതെന്നും അപ്പോൾ 36 മാസത്തിനിടെ ഫ്‌ലാറ്റ് നൽകുമെന്നുമാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നതെന്നും എന്നാൽ കമ്പനി അത് പാലിച്ചില്ലെന്നുമാണ് ഉപഭോക്താക്കൾ പരാതിപ്പെട്ടിരിക്കുന്നത്. ആളുകൾ ഫ്‌ലാറ്റിന് ബുക്ക് ചെയ്ത തിയതി മുതൽ ഫ്‌ലാറ്റ് കൊടുക്കാമെന്ന് കമ്പനി വാഗ്ദാനം ചെയ്ത തിയതി വരെയുള്ള കാലത്തിനിടെ വർഷത്തിൽ 12 ശതമാനം പലിശ നൽകണമെന്നാണ് ജസ്റ്റിസ് വി.കെ.ജെയിൻ ഉത്തരവിട്ടിരിക്കുന്നത്. 2016 ഫെബ്രുവരിക്കും 2018 ഫെബ്രുവരിക്കുമിടയിൽ ഫ്‌ലാറ്റ് നൽകാമെന്നാണ് കമ്പനി നൽകിയിരിക്കുന്ന പുതിയ വാഗ്ദാനം.

ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുന്ന തിയതിക്കകം ഫ്‌ലാറ്റ് നൽകിയിട്ടില്ലെങ്കിൽ കമ്പനി 18 ശതമാനം വാർഷികപലിശ നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച ഉത്തരവൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഇത് വന്നതിന് ശേഷം ഇതിനോട് പ്രതികരിക്കാമെന്നുമാണ് യുണിടെക്കിന്റെ ഒരു വക്താവ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഈ കേസിന്റെ അവസാന ഹിയറിങ് ജൂൺ ഒന്നിനാണ് നടന്നത്. 54ലക്ഷം വില വരുന്ന 1560 സ്‌ക്വയർ ഫീറ്റ് ഫ്‌ലാറ്റിനായി ഫ്‌ലാറ്റിനായി 2013ൽ താൻ 50 ലക്ഷം നൽകിയിരുന്നുവെന്നാണ് പരാതിക്കാരിൽ ഒരാളായ പ്രസൂൺ ദുബെ വെളിപ്പെടുത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP