1 usd = 70.97 inr 1 gbp = 89.38 inr 1 eur = 78.29 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 233.60 inr

Oct / 2019
14
Monday

സഭാ വിശ്വാസത്തെ അധിക്ഷേപിച്ച് പുസ്തകം എഴുതിയെന്നാരോപിച്ച് കോളേജ് അദ്ധ്യാപകന്റെ സംസ്‌കാരം നിഷേധിച്ച സഭയ്‌ക്കെതിരെയുള്ള വിധിയിൽ സഭാ നേതൃത്വം നഷ്ടപരിഹാരം നൽകിയേ മതിയാവൂ; സി എസ് ഐ സഭാ നേതൃത്വത്തിനെതിരെ പ്രൊഫ സിസി ജേക്കബിന്റെ മക്കൾ നടത്തിയ കേസിൽ പത്ത് ലക്ഷം നഷ്ടപരിഹാരം ഉടൻ നൽകാൻ അപ്പീൽ കോടതിയും; ബിഷപ്പ് കെജി ഡാനിയേലും രൂപതയും വികാരിയും ചേർന്ന് നഷ്ടപരിഹാരം നൽകണം

October 02, 2019

തൊടുപുഴ: വിശ്വാസത്തിനെതിരേ പുസ്തകമെഴുതിയെന്നാരോപിച്ച് വിശ്വാസിക്ക് കുടുംബക്കല്ലറ നിഷേധിച്ച സഭയ്ക്കെതിരേ മുൻസിഫ് കോടതി വിധിച്ച 10ലക്ഷം രൂപ അപ്പീൽ കോടതിയായ പാലാ സബ് കോടതി ശരിവെച്ചു. മുട്ടം ചുവന്നപ്ലാക്കൽ പ്രൊഫ. സി.സി.ജേക്കബിന്റെ കുടുംബത്തിന് സി.എസ്‌ഐ....

കേസുമായി ബന്ധമില്ലാത്ത അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത്; ക്രോസ് വിസ്താരത്തിലെ ചോദ്യങ്ങൾ പ്രതികൾ തള്ളിപ്പറഞ്ഞാൽ വീക്കിലിനെതിരെ നഷ്ടപരിഹാരക്കേസ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ; കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും താക്കീത്; അഭയ കേസിൽ പ്രതി തോമസ് കോട്ടൂരിന്റെ അഭിഭാഷകൻ രാമൻ പിള്ളയെ നിർത്തി പൊരിച്ച് സിബിഐ കോടതി

October 01, 2019

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ കേസുമായി ബന്ധമില്ലാത്ത അനാവശ്യ ചോദ്യങ്ങൾ ക്രോസ്സ് വിസ്താരത്തിനിടെ സാക്ഷിയോട് ചോദിച്ച ഒന്നാം പ്രതി തോമസ് കോട്ടൂരിന്റെ അഭിഭാഷകൻ ബി.രാമൻപിള്ളക്ക് തിരുവനന്തപുരം സി ബി ഐ കോടതിയുടെ രൂക്ഷ വിമർശനവും താക്കീതും. കേസിലെ പ...

കൈയക്ഷരം പരിശോധിച്ചപ്പോൾ കള്ളി വെളിച്ചത്തായി; 42 കോടി രേഖപ്പെടുത്തിയ ചെറിയാൻ വർക്കി നിർമ്മാണ കമ്പനിയെ മറികടന്ന് 47 കോടി പറഞ്ഞ ആർഡിഎസിന് കരാർ വച്ചുനീട്ടി; കരാർ നൽകാൻ ടെൻഡർ തിരുത്തിയതിന് തെളിവ്; ഉത്തരവാദിത്തം റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും കിറ്റ്‌കോയ്ക്കും; പാലാരിവട്ടം പാലം നിർമ്മാണത്തിന്റെ ടെൻഡറിലും തിരിമറി നടന്നതായി വിജിലൻസ്

October 01, 2019

കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണത്തിന്റെ ടെൻഡറിലും തിരിമറി നടന്നതായി വിജിലൻസ്. ആർഡിഎസ് കമ്പനിക്ക് കരാർ നൽകിയത് ടെൻഡറിൽ തിരുത്തൽ വരുത്തിയാണെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു. കുറഞ്ഞ തുക രേഖപ്പെടുത്തിയ ചെറിയാൻ വർക്കി നിർമ്മാണ കമ്പനിയെ മറികടന്നാണ് ആർഡിഎ...

പിറവം പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്സ് വിഭാഗത്തിന്; താക്കോൽ കൈമാറാൻ ഹൈക്കോടതി നിർദ്ദേശം; പള്ളിയുടെ കീഴിലുള്ള ചാപ്പലുകളുടെ താക്കോൽ കൈമാറണം; പള്ളിയുടെ വസ്തുവകകളിലും ഭരണത്തിലും യാക്കോബായ വിഭാഗത്തിന് അധികാരമില്ല; എന്നാൽ, പ്രാർത്ഥന നടത്താൻ തടസ്സമില്ലെന്നും കോടതി; പള്ളിക്ക് കീഴിലുള്ള 13 ചാപ്പലുകൾ ആരാണ് ഭരിക്കുന്നതെന്ന് ഒരാഴ്‌ച്ചക്കകം അറിയിക്കാൻ കലക്ടർക്ക് നിർദ്ദേശം

October 01, 2019

കൊച്ചി: പിറവം പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്‌സ് വിഭാഗത്തിന് തന്നെയെന്ന് വിധിച്ച് ഹൈക്കോടതി. പള്ളിയുടെ കീഴിലുള്ള ചാപ്പലുകളുടെ താക്കോൽ വികാരിക്കാ കൈമാറാനും ഹൈക്കോടതി വാക്കാൻ നിർദേശിച്ചു. സുപ്രീംകോടതി വിധി പ്രകാരം ഓർത്തഡോക്‌സുകാർ പള്ളിയിൽ പ്രാർത്ഥന നടത്...

പട്ടികജാതി,പട്ടികവർഗ പീഡനനിരോധന നിയമം ദുർബലമാക്കിയ വിധി റദ്ദാക്കി; രണ്ടംഗബെഞ്ചിന്റെ വിധി ഭരണഘടനാപരമല്ലെന്ന് മൂന്നംഗ ബെഞ്ചിന്റെ കണ്ടെത്തൽ; കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പുനപരിശോധന ഹർജി ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും; പ്രതിഷേധങ്ങൾക്ക് ഫലം കണ്ടെന്ന് ദളിത് സംഘടനകൾ

October 01, 2019

ഡൽഹി; പട്ടികവിഭാഗ പീഡനനിരോധനനിയമം ദുർബലമാക്കിയ വിധി സുപ്രീംകോടതി റദ്ദാക്കി. സുപ്രീം കോടതി രണ്ടംഗബെഞ്ചിന്റെ വിധി ഭരണഘടനാപരമല്ലെന്ന് മൂന്നംഗബെഞ്ച് കണ്ടെത്തി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പുനപരിശോധന ഹർജി ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് പ...

ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു; കശ്മീർ വിഷയത്തിൽ ഉൾപ്പെടെയുള്ള ഒട്ടേറെ ഹർജികൾ പരിഗണിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്; കേസിൽ കക്ഷിചേരാനുള്ള ക്രൈം നന്ദകുമാറിന്റെ അപേക്ഷയെ എതിർത്ത് പിണറായിയുടെ അഭിഭാഷകൻ; പ്രതികളെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരേ സമർപ്പിക്കപ്പെട്ട ഹരജി ഒക്ടോബറിൽ അന്തിമ വാദത്തിന് എടുക്കും; ലാവലിനിൽ പിണറായിയെ കാത്തിരിക്കുന്നത് നിർണ്ണായക ദിനങ്ങൾ

October 01, 2019

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരേ സമർപ്പിക്കപ്പെട്ട അപ്പീലാണ് മാറ്റിവെച്ചത്. ജസ്റ്റീസ് എൻ വി രമണ അദ്ധ്യക്ഷനായ ബഞ്ച...

സത്യവാങ്മൂലത്തിൽ രണ്ട് ക്രിമിനൽ കേസുകൾ മറച്ചുവെച്ചെന്ന പരാതി; ഫട്‌നാവിസിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി; റദ്ദാക്കിയത് മുംബൈ ഹൈക്കോടതിയുടെ വിധി; ഉത്തരവ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റേത്

October 01, 2019

ന്യുഡൽഹി; തെരഞ്ഞെടുപ്പ് കേസിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് തിരിച്ചടി.ഫട്‌നാവിസിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നേരത്തെ കേസിൽ ഫട്‌നാവിസിന് അനുകൂലമായി മുംബൈ ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയാണ് സുപ്രിം കോടതി ...

പ്രളയം: അർഹരായവർക്ക് രണ്ടാഴ്ചയ്ക്കകം ദുരിതാശ്വാസം നൽകണമെന്ന് ഹൈക്കോടതി; സഹായത്തിന് നിയമസഹായ അഥോറിറ്റിയെ സമീപിക്കാം; പഞ്ചായത്ത്-റവന്യു വകുപ്പുകൾ സഹായ കൈമാറ്റം വേഗത്തിലാക്കണമെന്നും ഹൈക്കോടതി

September 30, 2019

കൊച്ചി: പ്രളയത്തിൽ ദുരിതാശ്വാസത്തിന് അർഹരായവർക്കു രണ്ടാഴ്ചയ്ക്കകം അത് നൽകാൻ കേരള ഹൈക്കോടതിയുടെ അന്ത്യശാസനം. ഇതിനായി നിയമസഹായ അഥോറിറ്റിയുടെ സഹായം തേടാം. പ്രളയ ദുരിതാശ്വാസത്തിനായി വില്ലേജ് ഓഫിസുകളിൽ നൽകുന്ന അപേക്ഷ തള്ളിയാൽ കളക്ടർക്ക് അപ്പീൽ നൽകാമെന്നായ...

ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്ന് സിബിഐ കുറ്റപത്രം; പാമ്പാടി നെഹ്രു കോളേജിലെ രണ്ട് പേർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി; നെഹ്രു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിനെതിരെ തെളിവില്ലെന്ന് കണ്ട് കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി; കൃഷ്ണദാസ് അറിയാതെ കോളേജിൽ ഒരു ഇലപോലും അനങ്ങില്ല; കോപ്പിയടിക്കാത്ത ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന് പറഞ്ഞ് മർദ്ദിച്ചെന്ന് പറഞ്ഞ് സിബിഐ കുറ്റപത്രം തള്ളി ജിഷ്ണുവിന്റെ അമ്മ മഹിജ

September 30, 2019

തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളേജിൽ ജിഷ്ണു പ്രണോയി മരിച്ച സംഭവത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ജിഷ്ണുവിനെ കൊലപ്പെടുത്തിയതാണെന്ന വാദങ്ങൾ തള്ളിക്കൊണ്ടാണ് സിബിഐ കേസിൽ കുറ്റപത്രം സമർപ്പിച്ചത. ജിഷ്ണുവിന്റേത് ആത്മഹത്യയാണെന്നാണ് സിബിഐ അന്വേഷണത്തിലെ കണ...

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിലെ അന്വേഷണം സിബിഐയ്ക്ക്; കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഗുരുതര വീഴ്‌ച്ച വരുത്തിയെന്ന് ഹൈക്കോടതി; അന്വേഷണം നീതിപൂർവ്വമായിരുന്നില്ലെന്നും രാഷ്ട്രീയ ചായ്വ് പ്രകടനമെന്നും കോടതിയുടെ വിമർശനം; കുറ്റപത്രം അടക്കം റദ്ദാക്കി; അന്വേഷണസംഘം മുഖവിലയ്ക്കെടുത്തത് പ്രതികളുടെ മൊഴിയെന്നും കുറ്റപ്പെടുത്തൽ; മഞ്ചേശ്വരം അടക്കം അഞ്ചിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രചരണം മുറുകവേ സിപിഎമ്മിന് തിരിച്ചടിയായി പെരിയ കേസ്

September 30, 2019

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക്. അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വിശ്വാസ്യത ഇല്ലാത്ത അന്വേഷണം എന്നാണ് കോടതി വിശേഷിപ്പിച്ചത്. സാക്ഷിമൊഴിയേക്കാൾ അന്വേഷണ സംഘം മുഖവിലയ്‌ക്കെടുത്തത് പ്രതികളുടെ മൊഴിയായിരുന്നു എന്ന് കോടതി ചൂണ്ടിക്ക...

രണ്ടാം തവണയും ചിദംബരത്തിന് ജാമ്യം നിഷേധിച്ചത് സാക്ഷികളെ സ്വാധീനിക്കുമെന്ന സിബിഐ വാദം അംഗീകരിച്ച്; കോൺഗ്രസ് നേതാവ് തെളിവ് നശിപ്പിക്കും എന്ന് കരുതുന്നില്ലെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഡൽഹി ഹൈക്കോടതി; മുൻകേന്ദ്രമന്ത്രിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത് ഒക്ടോബർ മൂന്ന് വരെ

September 30, 2019

ഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ മന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല. ചിദംബരത്തിന്റെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഒക്ടോബർ 3 വരെ പി.ചിദംബരം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ചിദംബരം സാക്ഷികളെ സ്വാധീനിക്കുമെന്ന സിബിഐ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ചിദംബരം ...

പാലം പണി തുടങ്ങിയ ഉടനെ മകന്റെ പേരിൽ കോടികളുടെ സ്വത്ത് വാങ്ങി; 3.3 കോടിയുടെ സ്വത്തിൽ രണ്ടുകോടിയും കള്ളപ്പണം; ടി..ഒ.സൂരജിന് ഊരാക്കുടുക്കായി കൂടുതൽ തെളിവുകൾ; ഭൂമി വാങ്ങിയത് കരാർ കമ്പനിക്ക് മുൻകൂർ തുക നൽകിയ അതേ സമയത്തെന്ന് വിജിലൻസ്; കരാറുകാരിൽ നിന്ന് സൂരജ് കോഴ വാങ്ങി എന്ന് തെളിയിക്കുന്ന സത്യവാങ്മൂലം ഹൈക്കോടതിയിൽ; വി.കെ.ഇബ്രാഹിം കുഞ്ഞിന് പാലം അഴിമതിയിലുള്ള പങ്ക് തെളിയിക്കാൻ കൂടുതൽ സമയം വേണമെന്നും വിജിലൻസ്

September 30, 2019

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ തലയിൽ കുറ്റം കെട്ടിവച്ച് രക്ഷാപ്പെടാമെന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന്റെ മോഹം പൊലിയുന്നു. സൂരജിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. പാലം നിർമ്മാണ സമയ...

ക്വാറി ഉടമകൾക്ക് ഞെട്ടൽ; 15 ഏക്കറിൽ കൂടുതലുള്ളവ വ്യവസായിക ഭൂമിയല്ലെന്ന് സുപ്രീംകോടതി; ഭൂപരിഷ്‌കരണത്തിൽ വ്യാവസായിക ഭൂമിക്കുള്ള ഇളവ് ക്വാറികൾക്ക് കിട്ടില്ലെന്നും വിധി; ഇനി മുതൽ 15 ഏക്കറിൽ കൂടുതലുള്ള ക്വാറികൾ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാനാവില്ല

September 30, 2019

ഡൽഹി; ക്വാറി ഉടമകൾക്ക് ഞെട്ടൽ നൽകി സുപ്രീം കോടതിയുട നിർണായക വിധി. 15 ഏക്കറിൽ കൂടുതൽ വിസ്തൃതിയുള്ള കരിങ്കൽ ക്വാറികളെ വ്യാവസായിക ഭൂമിയായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭൂപരിഷ്‌കരണത്തിൽ വ്യാവസായിക ഭൂമിക്കുള്ള ഇളവ് ക്വാറികൾക്ക് കിട്ടി...

അഞ്ചുമാസം ഗർഭിണിയായിരിക്കെ ഗുജറാത്ത് കലാപകാരികൾ കൂട്ട ബലാത്സംഗംചെയ്ത ബിൽക്കീസ് ബാനുവിന് 50 ലക്ഷം സഹായധനം ഉടൻ കൊടുക്കണം; സർക്കാർ ജോലിയും വീടും നൽകണമെന്ന വിധി ഗുജറാത്ത് സർക്കാർ പാലിക്കാതിരുന്നതോടെ അന്ത്യശാസനവുമായി സുപ്രീം കോടതി; കോടതിയലക്ഷ്യ ഹർജിയിൽ ഗുജറാത്ത് സർക്കാറിനെ നിർത്തിപ്പൊരിച്ച് കോടതി; മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊല്ലുന്നതും കുടുംബത്തിലെ ഏഴംഗങ്ങളെ വെട്ടിനുറുക്കുന്നതും കണ്ടുനിൽക്കേണ്ടി വന്ന ഇരക്ക് ഒടുവിൽ നീതി ലഭിക്കുമ്പോൾ

September 30, 2019

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിന്റെ ജീവിക്കുന്ന ഇര ബിൽക്കീസ് യഅ്കൂബ് റസൂൽ എന്ന ബിൽക്കുസ് ബാനുവിന് കാടതി വിധിച്ച നഷ്ടപരിഹാരം നൽകാത്ത ഗുജറാത്ത് സർക്കാറിനെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി. നഷ്ടപരിഹാരമായി ൽകാൻ ഉത്തരവിട്ട 50 ലക്ഷം സഹായധനം ഉടൻ കൊടുക്കണമെന്ന് ...

സിബിഐ ദൈവമല്ല! എല്ലാ കേസുകളും അവർക്ക് നൽകേണ്ടതില്ല; അവർക്ക് എല്ലാം സാധിക്കണമെന്നില്ലെന്നും സുപ്രീം കോടതി; സുപ്രധാന നിരീക്ഷണം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നതിനിടെ

September 29, 2019

ഡൽഹി; സിബിഐ ദൈവമല്ലെന്നും എല്ലാ കേസുകളും ഈ അന്വേഷണ ഏജൻസിക്ക് വിടേണ്ടതില്ലെന്നും സുപ്രീംകോടതി. ജസ്റ്റിസുമാരായ എൻ.വി.രമണ, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. പൊലീസിൽ നിന്ന് സിബിഐക്ക് അന്വേഷണം കൈമാറിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്...

MNM Recommends