1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
16
Sunday

നോ ടൈം; മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാൻ സമയപരിധി നീട്ടിനൽകില്ലെന്ന് സുപ്രീംകോടതി; ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം തേടി ഉചിതമായവേദികളെ സമീപിക്കാം; പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റുസംവിധാനങ്ങളും ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ട കാലമായെന്നും സുപ്രീംകോടതി

May 22, 2019

ന്യൂഡൽഹി: കൂടുതൽ സമയമൊന്നുമില്ല, കൊച്ചി മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാനുള്ള സമയപരിധി നീട്ടി നൽകില്ലെന്ന് സുപ്രീം കോടതി. ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതുവരെ മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിനുള്ള സമ...

ലക്ഷ്യം അൻസാർ ഉൽ ഖലീഫ (കേരള) അഥവാ കേരളത്തിലെ ഐഎസ്; വധിക്കേണ്ടവർ യഹൂദന്മാരും ലക്ഷ്യം വെച്ചവരിൽ ബിജെപി നേതാക്കളും; 'തസ്വീബ്' 'പ്ലേ ഗ്രൗണ്ട്' 'നോളജ്' എന്നീ പേരുകളിൽ സൈബർ കൂട്ടായ്മകൾ; ഗൂഢാലോചനകളിൽ ഉപയോഗിക്കുന്നത് കോഡ് വാക്കുകളും ചെല്ലപ്പോരുകളും; കനകമല ഗൂഢാലോചന കേസിൽ എൻഐഎ കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും വാദങ്ങളും ഞെട്ടിക്കുന്നത്

May 22, 2019

കൊച്ചി: എൻഐഎ കോടതിയിൽ കനകമല ഗൂഢാലോചനക്കേസ് സംബന്ധിച്ച് പ്രോസിക്യൂഷൻ നടത്തിയ വാദങ്ങളിലൂടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രതികൾ ലക്ഷ്യമിട്ടത് ഐഎസിന്റെ കേരള ഘടകമായി പ്രവർത്തിക്കാനെന്നും യഹൂദമതക്കാരെ ആക്രമിക്കാൻ പ്രതികൾ പദ്ധതി തയ്യാറാക്കിയെന്...

ആനക്കൊമ്പ് കേസിൽ മോഹൻലാലിനായി ഹൈക്കോടതിയിൽ ഹാജരായത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ മകൾ; രശ്മി ഗൊഗോയ് ഹാജരായത് മുന്മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനടക്കം പ്രതിപ്പട്ടികയിലുള്ള കേസിൽ; ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത് ആലുവ സ്വദേശി;മൂന്ന് വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റം താരരാജവിന് കുരുക്കാകുമോ

May 20, 2019

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാലിനു വേണ്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്യുടെ മകൾ രശ്മി ഗൊഗോയ് ഹൈക്കോടതിയിൽ ഹാജരായി. ആനക്കൊമ്പിന്റെ കൈവശാവകാശം സംബന്ധിച്ച് നൽകിയ ഹർജിയിലാണ് മോഹൻലാലിന് വേണ്ടി രശ്മി ഗൊഗോയ് ഹാജരായത്.കേസിൽ മോഹൻലാലിനെതിരെ പ്രഥമ...

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മമതയ്ക്ക് തരിച്ചടി; മുൻ കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ട് സുപ്രീം കോടതി; പരമോന്നത കോടതി പരിഗണിച്ചത് തെളിവ് നശിപ്പിച്ചെന്ന വാദം; തൃണമൂൽ എംപിമാരേയും എംഎൽഎമാരേയും അറസ്റ്റുചെയ്തപ്പോൾ ഇല്ലാത്ത പ്രതിഷേധമുയർത്തി മമത രക്ഷിക്കാൻ ശ്രമിച്ച കമ്മീഷണർ കുരുക്കിലേക്കോ?

May 17, 2019

ഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടി. ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുമതി നൽകിയാണ് സുപ്രീം കോടതി വിധി. സിബിഐ...

അട്ടപ്പാടിയിൽ നവജാത ശിശു പുഴുവരിച്ച് രണ്ടുദിവസം കാട്ടിൽ കിടന്ന സംഭവം; പ്രസവിച്ച ഉടൻ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്കു പെൺകുട്ടിയെ വലിച്ചെറിഞ്ഞ മാതാവിന് 5 വർഷം കഠിന തടവും 10,000രൂപ പിഴയും; ഓഗസ്റ്റ് 15ന് കണ്ടെത്തിയ കുരുന്നിന് 'സ്വതന്ത്ര' എന്ന് പേരു നൽകി പൊലീസും  

May 16, 2019

പാലക്കാട്; അട്ടപ്പാടിയിൽ നവജാത ശിശു പുഴുവരിച്ച് രണ്ടുദിവസം കാട്ടിൽ കിടന്ന കേസിൽ മാതാവിന് 5 വർഷം കഠിന തടവും 10,000രൂപ പിഴയും. അഗളി കൊട്ടമേട് സ്വദേശിനിയും 52-കാരിയുമായ മരതകത്തെയാണ് പാലക്കാട് അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത ...

സിപിഎം പ്രവർത്തകൻ പാറക്കണ്ടി പവിത്രനെ കൊന്ന കേസിൽ ഏഴ് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം; പ്രതികൾ ഒരോ ലക്ഷം രൂപ പിഴയടക്കണെമെന്നും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി; പുലർച്ചെ പാലുവാങ്ങാൻ പോകുകയായിരുന്ന പവിത്രനെ പ്രതികൾ കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയ വിരോധം

May 15, 2019

കണ്ണൂർ: സി പി എം പ്രവർത്തകൻ പാറക്കണ്ടി പവിത്രൻ വധക്കേസിൽ 7 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. തലശേരി അഡീഷണൽ ജില്ലാ സെഷൻ കോടതിയുടേതാണ് വിധി. ആകെ എട്ട് പ്രതികളുള്ള കേസിൽ ഒരാൾ നേരത്തെ മരിച്ചിരുന്നു. ആർഎസ്എസ്- ബിജെ...

അന്യ ജാതിക്കാരനെ വിവാഹം കഴിക്കാനാഗ്രഹിച്ച മകളെ കുത്തി കൊന്നത് ദുരഭിമാനം തലയ്ക്ക് പിടിച്ചപ്പോൾ; താഴ്ന്ന ജാതിക്കാരനെ അംഗീകരിക്കാൻ മടിച്ച് മകളെ കൊലപ്പെടുത്തിയ പിതാവിന്റെ ആവശ്യം കേസ് മാറ്റി വയ്ക്കണമെന്ന്; കോടതി ആവശ്യം നിരാകരിച്ചതിന് പിന്നാലെ രാജന്റെ വക്കാലത്തൊഴിഞ്ഞ് അഭിഭാഷകനും; ആതിര കൊലക്കേസ് ഈ മാസം തന്നെ പരിഗണിക്കും

May 14, 2019

മലപ്പുറം: മലപ്പുറം അരീക്കോട് വിവാഹ തലേന്ന് മകളെ പിതാവ് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റിവെക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് പ്രതിഭാഗം അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു. ഈ മാസം 13നാണ് കേസിൽ വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ ആരംഭി...

സഹകരണബാങ്കിലെ നിക്ഷേപകരുടെ തുകയിൽ നിന്നും ഒരു വർഷം കൊണ്ട് അടിച്ചു മാറ്റിയത് നാലു ലക്ഷം രൂപ; 28 വർഷം തടവു ശിക്ഷയ്ക്ക് പ്രത്യേക വിജിലൻസ് കോടതി ശിക്ഷിച്ച മുൻ ജൂനിയർ അക്കൗണ്ടന്റ് ജാമ്യത്തിലിറങ്ങിയത് നാലാം ദിനം; 'ഊരിയത്' പിഴത്തുകയുടെ 25 ശതമാനം ഹൈക്കോടതിയിൽ അടച്ച്

May 14, 2019

തിരുവനന്തപുരം: സഹകരണ ബാങ്കിലെ നിക്ഷേപകരുടെ തുകയിൽ നിന്നും ഒരു വർഷത്തിനിടെ നാലു ലക്ഷം രൂപ തട്ടിച്ച പ്രതിക്ക് 28 വർഷം ജയിൽ ശിക്ഷ വിധിച്ച് പ്രത്യേക വിജിലൻസ് കോടതി. എന്നാൽ രസകരമായ സംഗതി അതല്ല ശിക്ഷ വിധിച്ച് നാലാം ദിനം പ്രതി ജാമ്യത്തിലിറങ്ങി. കൊല്ലം ജില്ല...

ഗുണ്ടയുടെ ഭാര്യയെ ഒപ്പം പാർപ്പിച്ചതിന്റെ വൈരാഗ്യം; രഞ്ജിത് ജോൺസൺ വധത്തിൽ ശിക്ഷ വിധിച്ച് കോടതി; ഏഴുപേർക്ക് ജീവപര്യന്തവും രണ്ടുലക്ഷം രൂപ വീതം പിഴയും; 25 വർഷം പരോൾ അനുവദിക്കരുതെന്നും നിർദ്ദേശം; തെളിവുകളുടെ അഭാവത്തിൽ എട്ടാംപ്രതി അജിംഷയെ കോടതി വെറുതെ വിട്ടു

May 14, 2019

കൊല്ലം: ഗുണ്ടയുടെ ഭാര്യയെ ഒപ്പം പാർപ്പിച്ചതിന്റെ വൈരാഗ്യത്തിൽ പേരൂർ സ്വദേശി രഞ്ജിത്ത് ജോൺസണെ (40) കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ ഏഴ് പേർക്ക് ജീവപര്യന്തം. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവർക്ക് 25 വർഷം പരോൾ ...

റംസാൻ പ്രമാണിച്ച് വോട്ടെടുപ്പ് സമയം മാറ്റേണ്ടതില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അംഗീകരിച്ച് സുപ്രീംകോടതി; അവസാന ഘട്ട വോട്ടെടുപ്പ് 5.30ന് ആരംഭിക്കണമെന്ന അഡ്വ. മുഹമ്മദ് നിസാമുദീന്റെ ആവശ്യത്തിൽ കഴമ്പില്ലെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനർജിയും സഞ്ജീവ് ഖന്നയും; അവസാന ഘട്ടത്തിലും വോട്ടെടുപ്പ് ആരംഭിക്കുക രാവിലെ ഏഴു മണിക്കു തന്നെ

May 13, 2019

ഡൽഹി: റംസാൻ പ്രമാണിച്ച് തിരഞ്ഞെടുപ്പ് സമയം പുനഃക്രമീകരിക്കണമെന്ന ആവശ്യം നിരാകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സുപ്രീം കോടതി ശരിവെച്ചു. റംസാൻ നോമ്പ് കാലമായതിനാൽ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന 19ന് വോട്ടിങ് ആരംഭിക്കുന്ന സമയം 7ന് പകരം 5.30 ആക്കാൻ തെര...

അയോധ്യ ഭൂമിതർക്കകേസ്: അപ്പീലുകളിൽ സുപ്രീംകോടതി വാദം കേൾക്കുന്നത് വൈകും; പ്രശ്‌നം തീർപ്പാക്കാനുള്ള മധ്യസ്ഥ സമിതിക്ക് ഓഗ്‌സ്റ്റ് 15 വരെ സമയം നീട്ടി നൽകി; കോടതിയുടെ തീരുമാനം സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന്

May 10, 2019

ന്യൂഡൽഹി: അയോധ്യയിലെ ഭൂമിതർക്കകേസിൽ, മൂന്നംഗ മധ്യസ്ഥ സമിതിയുടെ കാലാവധി ഓഗസ്റ്റ് 15 വരെ സുപ്രീംകോടതി നീട്ടി നൽകി. പ്രശ്‌നത്തിന് രമ്യമായ പരിഹാരം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് സമയം നീട്ടിയത്. സമിതി അദ്ധ്യക്ഷൻ ജസ്റ്റിസ് എഫ്എംഐ കലീഫുള്ളയുടെ അഭ്യർത്ഥന മാനിച്...

അയോദ്ധ്യ ഭൂമിതർക്ക കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും; മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് കോടതിക്ക് കൈമാറി; ചർച്ചകൾ നടന്നത് രഹസ്യസ്വഭാവം സൂക്ഷിച്ചും മാധ്യമങ്ങളിൽ നിന്ന് അകലം പാലിച്ചും; മധ്യസ്ഥ ചർച്ചയിലേക്ക് നയിച്ചത് കേവലം ഭൂമി തർക്കമല്ലെന്ന നീരീക്ഷണത്തെ തുടർന്ന്

May 09, 2019

ഡൽഹി: മധ്യസ്ഥ സമിതി കോടതിക്ക് റിപ്പോർട്ട് കൈമാറിയ ശേഷം ആദ്യമായി സുപ്രീം കോടതി നാളെ അയോദ്ധ്യാ കേസ് പരിഗണിക്കും. കഴിഞ്ഞ രണ്ട് മാസമായി അലഹാബാദ് കേന്ദ്രീകരിച്ച് ചർച്ച നടത്തിയ ശേഷമാണ് മധ്യസ്ഥ സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് ഒരു ശ...

ഏതെങ്കിലും വിദേശ കമ്പനി രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് പറഞ്ഞതു കൊണ്ട് രാഹുൽ ഇന്ത്യൻ പൗരൻ അല്ലാതാകുമോ? തെരഞ്ഞടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് കോൺഗ്രസ് അധ്യക്ഷനെ വിലക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി; '130 കോടി ജനങ്ങളുള്ള രാജ്യത്തെ പ്രധാനമന്ത്രി ആകാൻ ആരാണ് ആഗ്രഹിക്കാത്തത്? നിങ്ങളോട് പദവി ഏറ്റെടുക്കാൻ പറഞ്ഞാൽ ചെയ്യില്ലേ'? വിദേശ പൗരത്വം ആരോപിച്ച ഹർജിക്കാരനെ എടുത്തു കുടഞ്ഞും ചീഫ് ജസ്റ്റിസിന്റെ ചോദ്യം

May 09, 2019

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നും അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നുള്ള പരാതിയുണ്ടെന്നും അതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ന...

18 കോടി ജാമ്യം കെട്ടി വയ്ക്കാം.... 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്താം.... 50 ദിവസമായി തടവിൽ കഴിയുന്ന നീരവ് മോദിയെ പുറത്തിറക്കാൻ നടത്തിയ 18 അടവുകളും തള്ളി ബ്രിട്ടീഷ് കോടതി; വജ്രവ്യാപാരിയുടെ ജയിൽ ജീവിതം തുടരും

May 09, 2019

ലണ്ടൻ: കോടികൾ തട്ടിപ്പാക്കി ഇന്ത്യയിൽ നിന്നും യുകെയിലേക്ക് മുങ്ങി 50 ദിവസമായി യുകെയിലെ ജയിലിൽ കഴിയുന്ന വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് ഇനിയും അഴിയെണ്ണേണ്ടി വരുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ജാമ്യം നേടുന്നതിന് മോദി സമർപ്പിച്ച അപേക്ഷ മൂന്നാം തവണയു...

വീട്ടിൽ വിരുന്നുവന്ന ബന്ധുവായ 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന് പത്തു വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും; വിവരം പുറത്തറിഞ്ഞത് പെൺകുട്ടിക്ക് വയറുവേദനയുണ്ടായപ്പോൾ വൈദ്യപരിശോധന നടത്തിയതോടെ: പ്രതിക്ക് ശിക്ഷ വിധിച്ചത് മലപ്പുറം പോക്‌സോ സ്‌പെഷ്യൽ കോടതി

May 08, 2019

മലപ്പുറം: വിട്ടിൽ വിരുന്നു വന്ന പതിനാലുവയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവായ 27 വയസ്സുകാരന് പത്തു വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും അടയ്ക്കാൻ പോക്സോ സ്പെഷ്യൽ കോടതിയുടെ വിധി. മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ശിക്ഷ വിധിച...

MNM Recommends