Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ തൂക്കിലേറ്റിയത് 1,414 പേരെ; വധശിക്ഷയ്ക്ക് വിധേയരാക്കിയവരിൽ മുസ്ലിംങ്ങളുടെ എണ്ണം 72; നാഷണൽ ലോ യൂണിവേഴ്‌സിറ്റിയുടെ കണക്കുകൾ ഇങ്ങനെ

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ തൂക്കിലേറ്റിയത് 1,414 പേരെ; വധശിക്ഷയ്ക്ക് വിധേയരാക്കിയവരിൽ മുസ്ലിംങ്ങളുടെ എണ്ണം 72; നാഷണൽ ലോ യൂണിവേഴ്‌സിറ്റിയുടെ കണക്കുകൾ ഇങ്ങനെ

ന്യൂഡൽഹി: മുംബൈ സ്‌ഫോടന കേസിൽ കോടതിയാൽ ശിക്ഷിക്കപ്പെട്ട് വധശിക്ഷ കാത്തു കഴിയുന്ന യാക്കൂബ് മേമനെ ഈമാസം 30ാം തീയ്യതി രാവിലെ ഏഴ് മണിക്ക് തൂക്കിലേറ്റിയേക്കും. നിലവിലെ സാഹചര്യത്തിൽ ദയാഹർജി പരിഗണിച്ച് അനുകൂല തീരുമാനം ഉണ്ടായാൽ മാത്രമേ ഇക്കാര്യത്തിൽ മാറ്റം സംഭവിക്കുകയുള്ളൂ. ഇതിനിടെ യാക്കൂബിന്റെ മരണം ന്യൂനപക്ഷങ്ങൾക്ക് നേരായ വെല്ലുവിളിയാണെന്ന വിധത്തിൽ അക്‌ബറുദ്ദൂൻ ഒവൈസിയെ പോലുള്ളവർ പ്രതികരിച്ചു കഴിഞ്ഞു. മുസ്ലിം ആയതുകൊണ്ടാണ് യാക്കൂബിന് ശിക്ഷാ ഇളവ് ലഭിക്കാത്തതെന്നും ഒവൈസി അഭിപ്രായപ്പെട്ടിരുന്നു. ഇങ്ങനെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കണക്കുകൾ പരിശോധിക്കുമ്പോൾ മുസ്ലിംങ്ങളെ മാത്രമേ തൂക്കിലേറ്റുന്നുള്ളൂ എന്ന പ്രചരണങ്ങൾ തെറ്റാണെന്ന് വ്യക്തമാകും.

സ്വതന്ത്ര്യാനന്ദന ഇന്ത്യയിൽ ഇതുവരെ തൂക്കിലേറ്റപ്പെട്ടവരുടെ വിവരം പരിശോധിച്ചാൽ അതിൽ 72 പേരാണ് മുസ്ലിംങ്ങൾ. സ്വാതന്ത്ര്യാനന്തരം 1,414 പേരെയാണ് രാജ്യത്ത് വധശിക്ഷയ്ക്ക് വിധേയരരാക്കിയതെന്നാണ് നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ റിസർച്ച് രേഖകൾ വ്യക്തമാക്കുന്നത്. 1947ന് ശേഷം രാജ്യത്ത് മൊത്തത്തിൽ തൂക്കിലേറ്റിയവരിൽ അഞ്ച് ശതമാനം മാത്രമാണ് മുസ്ലിം മതവിഭാഗങ്ങളുടെ കണക്ക്. ഇക്കാര്യം ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് പത്രമാണ്് റിപ്പോർട്ട് ചെയ്തത്.

കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന കാര്യം ഇങ്ങനെയാണ്. 1968 വരെ ആന്ധ്രാപ്രദേശിൽ തൂക്കിലേറ്റിയത് 27 തടവുകാരെയാണ് ഇതിൽ രണ്ട് പേർ മാത്രമാണ് മുസ്ലിംങ്ങൽ. ഡൽഹിയിൽ 25 പേരെ ൂതക്കിലേറ്റിയവർ ഇതിൽ നാല് പേർ മുസ്ലിം സമുദായക്കാരായിരുന്നു. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേരെ തൂക്കിലേറ്റിയത്. 366 പേരെ തൂക്കിലേറ്റിയപ്പോൾ ഇതിൽ 45 പേർ മുസ്ലിംങ്ങലായിരുന്നു. ഹരിനായനിയിൽ 103 പേരെ തൂക്കിലേറ്റിയപ്പോൾ ഒരാൾ മാത്രമാണ് മുസ്ലിം കുറ്റവാളിയായിരുന്നത്. കർണ്ണാടകയിൽ 39 പേരെ തൂക്കിലേറ്റിയപ്പോൾ അതിൽ മൂന്ന് പേർ മാത്രമായിരുന്നു മുസ്ലിം വിശ്വാസികൾ. മഹാരാഷ്ട്രയിൽ 56 പേരിൽ അഞ്ച് മുസ്ലിംങ്ങളും ബംഗാളിൽ 32 പേരിൽ ഏഴ് പേരും മാത്രമായിരുന്നു തൂക്കിലേറ്റപ്പെട്ട മുസ്ലിംങ്ങളുടെ എണ്ണം.

കേരളത്തിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമല്ലെന്നാണ് റിപ്പോർട്ട്. അതേസമയം തമിഴ്‌നാട് അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങലും ലഭ്യമായിട്ടില്ല. അതേസമയം തീവ്രവാദത്തിന്റെ കേന്ദ്രമാണെങ്കിലും കാശ്മീരിൽ നിന്നും ആരെയും അടുത്തകാലത്ത് തൂക്കിലേറ്റിയിട്ടില്ലെന്നുമാണ് വാർത്ത. അതേസമയം 47,000ത്തിലേറെ പേർ ജമ്മു കാശ്മീരിൽ തീവ്രവാദ ആക്രമണങ്ങളിലും മറ്റുമായി കൊല്ലപ്പെട്ടിട്ടുണ്ട്. ബിഹാർ, രാജസ്ഥാൻഡ, പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു മുസ്ലിമിനെയും തൂക്കിലേറ്റിയിട്ടില്ല. രാജിവ് ഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ ഇളവു ചെയ്തത് ഹിന്ദുക്കളായതിനാൽ ആണെന്നും യാക്കൂബ് മുസ്ലിം ആയതുകൊണ്ടാണെന്നമുള്ള അക്‌ബറുദ്ദീൻ ഒവൈസിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഈ കണക്കുകൾ പുറത്തുവന്നത്.

ഗ്രാഫിക്‌സിന് കടപ്പാട്: ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP