Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചു വയസ് മാത്രമുള്ള കുരുന്നിനെ പീഡിപ്പിച്ച കേസിൽ 72കാരന് 10 വർഷം കഠിന തടവും 50,000 പിഴയും; ക്രൂരതയുടെ പര്യായമായി വെള്ളരിക്കുണ്ട് സ്വദേശി; പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവനുഭവിക്കണമെന്നും കോടതി

അഞ്ചു വയസ് മാത്രമുള്ള കുരുന്നിനെ പീഡിപ്പിച്ച കേസിൽ 72കാരന് 10 വർഷം കഠിന തടവും 50,000 പിഴയും; ക്രൂരതയുടെ പര്യായമായി വെള്ളരിക്കുണ്ട് സ്വദേശി; പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവനുഭവിക്കണമെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: സംസ്ഥാനത്ത വീണ്ടും കുരുന്നിന്റെ നിലവിളി. അഞ്ച് വയസ് മാത്രമുള്ള കുരുന്നിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 72കാരന് 10 വർഷം കഠിന തടവ്. വെള്ളരിക്കുണ്ട് സ്വദേശിയായ വി എസ് ജോസഫിനെയാണ് പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. മാത്രമല്ല ഇയാൾ 50,000 രൂപ പിഴയടയ്ക്കുകയും വേണം. കാസർകോഡ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി . ജോസഫ് പിഴയടയ്ച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി തടവ് അനുഭവിക്കേണ്ടതായി വരും.

പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് പിഴത്തുക നൽകണമെന്നാണ് അഡീഷണൽ ജില്ലാ ജഡ്ജി (ഒന്ന്) പി.എസ്. ശശികുമാറാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ.പ്രകാശ് അമ്മണ്ണായ ഹാജരായി. 2014-ലാണ് സംഭവം നടക്കുന്നത്. അഞ്ചുവയസ്സുകാരി പ്രതിയുടെ വീട്ടിൽ കളിക്കാനെത്തിയപ്പോൾ പീഡിപ്പിച്ചുവെന്നാണ് കേസ്. വെള്ളരിക്കുണ്ട് പൊലീസാണ് കേസന്വേഷിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP