Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാംസ നിരോധനത്തിനെതിരെ ബോംബെ ഹൈക്കോടതി; നിരോധനം എന്തടിസ്ഥാനത്തിലെന്ന് വ്യക്തമാക്കണം; അഹിംസയുടെ പേരിലാണെങ്കിൽ മത്സ്യവും മുട്ടയും നിരോധിക്കേണ്ടതല്ലേയെന്ന് കോടതി

മാംസ നിരോധനത്തിനെതിരെ ബോംബെ ഹൈക്കോടതി; നിരോധനം എന്തടിസ്ഥാനത്തിലെന്ന് വ്യക്തമാക്കണം; അഹിംസയുടെ പേരിലാണെങ്കിൽ മത്സ്യവും മുട്ടയും നിരോധിക്കേണ്ടതല്ലേയെന്ന് കോടതി

മുംബൈ: മുംബൈയിലെ മാംസ നിരോനത്തിനെതിരെ ബോബം ഹൈക്കോടതി രംഗത്തെത്തി. എന്തടിസ്ഥാനത്തിലാണ് നിരോധനമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോടതി ചോദിച്ചു. മാംസ നിരോധനത്തോടുള്ള സർക്കാരിന്റെ അനുഭാവത്തിന് കാരണമെന്തെന്നും കോടതി ആരാഞ്ഞു. ജൈന ഉപവാസം കണക്കിലെടുത്ത് മുംബൈയിൽ മാംസം നിരോധിച്ചതിനെതിരെ മട്ടൺ ഡീലേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.

സർക്കാരിന്റെ ഈ വികാരം എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. അഹിംസയുടെ പേരിലാണ് നിരോധനമെങ്കിൽ മാംസം മാത്രം നിരോധിച്ചതെന്തെന്നും മത്സ്യവും മുട്ടയും ഉൾപ്പെടില്ലേയെന്നും ഇടക്കാല അഹിംസ എന്നുന്നുണ്ടോ എന്നും കോടതി ചോദിച്ചു. എന്നാൽ മത്സ്യത്തെ പിടിക്കുമ്പോൾ തന്നെ ചത്തുപോവുന്നതിനാൽ അവയെ കൊല്ലേണ്ട ആവശ്യമില്ലെന്നും അതിനാൽതന്നെ ഇതിനെതിരെ വികാരമുയരില്ലെന്നുമായിരുന്നു സർക്കാർ അഭിഭാഷകൻ അനിൽ സിംഗിന്റെ മറുപടി. എന്നാൽ, മുംബൈപോലുള്ള ആധുനിക നഗരത്തിൽ നിരോധനം ഒരു പരിഹാരമല്ലെന്നും നിരോധനങ്ങൾക്ക് സർക്കാർ ഒരു പൊതുനയം രൂപപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.

അതേസമയം മാംസം പോലെയല്ല മത്സ്യ വിൽപനയെന്ന് സർക്കാർ മുംബൈ ഹൈക്കോടതിയെ നിലപാടറിയിച്ചു. ഒരു പ്രത്യേക വിഭാഗത്തിന്റെ വികാരത്തെ നമ്മൾ ബഹുമാനിക്കണമെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ന്യൂനപക്ഷമായ ജൈന മതവിശ്വാസികളെ കണ്ടില്‌ളെന്ന് നടിക്കാനാവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതിനിടെ, ജൈനഉപവാസം കണക്കിലെടുത്ത് ചത്തീസ്ഗഢിലും, അഹമ്മദാബാദിലും മാംസാഹാരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. അഹമ്മദാബാദാദിൽ ഒരാഴ്ചത്തേക്കും ഛത്തീസ്‌ഗഢിൽ 8 ദിവസത്തേക്കുമാണ് ഇടക്കാല നിരോധനം. 1994ലെ കോൺഗ്രസ് സർക്കാരാണ് ജൈന ഉപവാസം കണക്കിലെടുത്ത് മുംബൈയിൽ രണ്ടു ദിവസത്തേക്ക് മാസം നിരോധിച്ചത്. എന്നാൽ 10 വർഷത്തിനുശേഷം നിരോധനം നാലു ദിവസമാക്കി ഉയർത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP