Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാരിപ്പള്ളിയിൽ പൊലീസ് ഓഫീസറെ കുത്തിക്കൊലപ്പെടുത്തിയ ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി വെള്ളിയാഴ്‌ച്ച

പാരിപ്പള്ളിയിൽ പൊലീസ് ഓഫീസറെ കുത്തിക്കൊലപ്പെടുത്തിയ ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി വെള്ളിയാഴ്‌ച്ച

കൊല്ലം: പാരിപ്പിള്ളിയിൽ സിവിൽ പൊലീസ് ഓഫീസറെ ഡ്യൂട്ടിക്കിടെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ശിക്ഷാവിധി വെള്ളിയാഴ്‌ച്ചയാണ് പ്രഖ്യാപിക്കും. കൊല്ലം ജില്ലാ പ്രിൻസിപ്പൽ ആൻഡ്‌സെഷൻസ് കോടതിയയാണ് ശിക്ഷാവിധി മാറ്റിവച്ചത്.

കഴിഞ്ഞ മാസം 14 ന് ആരംഭിച്ച വിചാരണ നടപടികൾ അതിവേഗം പൂർത്തീകരിച്ചാണ് വിധി പ്രഖ്യാപനത്തിലേക്ക് കോടതി കടന്നത്.ആട് ആന്റണിക്കെതിരെ 30 സാക്ഷികളെയായിരുന്നു പ്രോസിക്യൂഷൻ വിസ്തരിച്ചത്. മണിയൻപിള്ളയെ കൊലപ്പെടുത്തിയ ദിവസം ആട് ആന്റണി ഉപയോഗിച്ചിരുന്ന ഒമ് നി വാൻ, മണിയൻപിള്ളയുടെയും പരിക്കേറ്റ എഎസ്ഐ ജോയിയുടെയും രക്തം പുരണ്ട വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടെ 72 രേഖകളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. മണിയൻപിള്ളയെ കൊലപെടുത്തിയത് ആട് ആന്റണി തന്നെയാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകളും ഇതിലുൾപ്പെടും.

കൊലയ്ക്ക് ശേഷം വാനിൽ രക്ഷപ്പെട്ട ആട് ആന്റണിയെ പിന്തുടർന്ന പൊലീസ് ഉദ്യോഗസ്ഥർ, ആട് ആന്റണി താമസിച്ച തിരുവനന്തപുരത്തെ വീടിന്റെ ഉടമ, ആടിന്റെ ഒമ് നി വാനിന്റെ മുൻ ഉടമകൾ, വാൻ പരിശോധിച്ച വിരലടയാള വിദഗ്ദ്ധർ, മണിയൻപിള്ളയെയും ജോയിയെയും പരിശോധിച്ച ഡോക്ടർമാർ തുടങ്ങിയ സാക്ഷികളെയാണ് പ്രോസിക്യൂഷൻ കോടതിയിലെത്തിച്ചത്. ആട് ആന്റണിയെ ഇനിയുള്ളകാലം മുഴുവൻ ജയിലിലാക്കാനുള്ള പൊലീസിന്റെ തിരക്കഥയാണ് മണിയൻപിള്ള വധക്കേസിൽ ആട് ആന്റണിയെ പ്രതി ചേർത്തതിന് പിന്നിലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

കൊലപാതകം നടന്ന ദിവസം താൻ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നാണ്ആട് ആന്റണി നൽകിയ മൊഴി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻരാജും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ബി. എൻ. ഹസ്‌കറുമാണ് കോടതിയിൽ ഹാജരായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP