Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പകർപ്പവകാശം ഇല്ലാതെ ലോഗോ ഉപയോഗിച്ച ആപ്പിന് വക്കീൽ നോട്ടീസ്; പതിനഞ്ചു ദിവസത്തിനകം മറുപടി നൽകണമെന്ന് ലോഗോ ഡിസൈനർ

പകർപ്പവകാശം ഇല്ലാതെ ലോഗോ ഉപയോഗിച്ച ആപ്പിന് വക്കീൽ നോട്ടീസ്; പതിനഞ്ചു ദിവസത്തിനകം മറുപടി നൽകണമെന്ന് ലോഗോ ഡിസൈനർ

ലക്‌നോ: പകർപ്പവകാശം ഇല്ലാതെ ലോഗോ ഉപയോഗിച്ച സംഭവം ആം ആദ്മി പാർട്ടിക്കു നേരത്തെ തന്നെ തലവേദന സൃഷ്ടിച്ചിരുന്നതാണ്. ഇപ്പോഴിതാ ഇക്കാര്യത്തിൽ ആപ്പിന് വക്കീൽ നോട്ടീസും ലഭിച്ചിരിക്കുന്നു.

ആം ആദ്മി പാർട്ടിയുടെ ലോഗോ ഡിസൈനറാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വക്കീൽ നോട്ടീസയച്ചത്. പാർട്ടിയിൽ നിന്ന് പുറത്തുപോയ സുനിൽ ലാലാണ് തന്റെ അഭിഭാഷകനായ അഖിലേഷ് ചന്ദ്ര വഴി നിയമനടപടി സ്വീകരിച്ചത്.

ഇദ്ദേഹത്തിന് പകർപ്പവകാശമുള്ള ലോഗോ അനുവാദമില്ലാതെ ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. വിഷയത്തിൽ 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മുമ്പ് ആപ്പുമായി സഹകരിച്ചു പ്രവർത്തിക്കുമ്പോഴാണ് ഇദ്ദേഹം ലോഗോയുടെ രൂപകൽപ്പന നടത്തിയത്. എന്നാൽ പാർട്ടിയുടെ ആശയങ്ങളിലുള്ള തന്റെ വിശ്വാസം തകർന്നതോടെ പാർട്ടിക്ക് നൽകിയ ലോഗോ പിൻവലിച്ചതായി അദ്ദേഹം അറിയിച്ചു.

ഏപ്രിൽ 7ന് ലോഗോ പിൻവലിക്കുന്നതായി കാട്ടി കെജ്‌രിവാളിന് കത്തയച്ചിരുന്നു. ഇത് പോസ്റ്ററുകളിലും ബാനറുകളിലും പതാകകളിലും വെബ്‌സൈറ്റിലും പരസ്യത്തിനായി ഉപയോഗിക്കരുതെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP