Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നര വർഷമായി കോടതിയിൽ ഹാജരാകുന്നില്ല; വൈദികരായ കോട്ടൂരിനും പുതൃക്കയിലിനും സിസ്റ്റർ സ്റ്റെഫിക്കും സിബിഐ കോടതിയുടെ രൂക്ഷ വിമർശനം; അഭയ കേസ് പ്രതികൾ ജനുവരി 19നു നേരിട്ടു ഹാജരാകണമെന്ന് ഉത്തരവ്

ഒന്നര വർഷമായി കോടതിയിൽ ഹാജരാകുന്നില്ല; വൈദികരായ കോട്ടൂരിനും പുതൃക്കയിലിനും സിസ്റ്റർ സ്റ്റെഫിക്കും സിബിഐ കോടതിയുടെ രൂക്ഷ വിമർശനം; അഭയ കേസ് പ്രതികൾ ജനുവരി 19നു നേരിട്ടു ഹാജരാകണമെന്ന് ഉത്തരവ്

തിരുവനന്തപുരം: അഭയക്കേസിലെ പ്രതികൾക്കു കോടതിയുടെ രൂക്ഷ വിമർശനം. പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സി ബി ഐ കോടതിയുടേതാണ് ഉത്തരവ്.

സ്ഥിരമായി ഹാജരാകാത്തതിന് ഫാ.തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവരെ കോടതി രൂക്ഷമായി വിമർശിച്ചു. ജനുവരി 19ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.

കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവരെ സി ബി ഐ അറസ്റ്റ് ചെയ്യുന്നത് 2008ലാണ്. അതിന് ശേഷം ഇവർക്ക് ഹൈക്കോടതി ജാമ്യം നൽകി. എന്നാൽ ഒന്നരവർഷമായി കേസിന്റെ വിചാരണ തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതിയിൽ നടക്കുന്നുണ്ട്. എല്ലാമാസവും കോടതിയിൽ വിചാരണ നടക്കുമ്പോൾ ഹാജരാകേണ്ട പ്രതികൾ കഴിഞ്ഞ ഒന്നര വർഷമായി ഹാജരായിട്ടില്ല എന്ന് സി ബി ഐ കോടതിയിൽ അറിയച്ചതിന് തുടർന്നാണ് കോടതി നിർദ്ദേശം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP