Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഭയ മരിച്ച പയസ് ടെൻത് കോൺവന്റിലെ സംഭവസ്ഥലത്ത് വച്ച് തയ്യാറാക്കിയ യഥാർഥ ഇൻക്വസ്റ്റ് റിപ്പോർട്ട് അഗസ്റ്റിൻ സ്‌റ്റേഷനിൽ എത്തിയ ഉടൻ വലിച്ചുകീറിക്കളഞ്ഞു; അഡീ. എസ്‌ഐ പകരം കോടതിയിൽ സമർപ്പിച്ചത് വ്യാജ റിപ്പോർട്ട്; മുൻ ഹെഡ്‌കോൺസ്റ്റബിൾ തോമസിന്റെ മൊഴി സിബിഐ കോടതിയിൽ; അഗസ്റ്റിന്റെ ഒപ്പ് അടക്കമുള്ള രേഖകൾ തെളിവാക്കരുതെന്ന അഡ്വ.രാമൻ പിള്ളയുടെ വാദങ്ങൾ തള്ളി കോടതി

അഭയ മരിച്ച പയസ് ടെൻത് കോൺവന്റിലെ സംഭവസ്ഥലത്ത് വച്ച് തയ്യാറാക്കിയ യഥാർഥ ഇൻക്വസ്റ്റ് റിപ്പോർട്ട് അഗസ്റ്റിൻ സ്‌റ്റേഷനിൽ എത്തിയ ഉടൻ വലിച്ചുകീറിക്കളഞ്ഞു; അഡീ. എസ്‌ഐ പകരം കോടതിയിൽ സമർപ്പിച്ചത് വ്യാജ റിപ്പോർട്ട്; മുൻ ഹെഡ്‌കോൺസ്റ്റബിൾ തോമസിന്റെ മൊഴി സിബിഐ കോടതിയിൽ; അഗസ്റ്റിന്റെ ഒപ്പ് അടക്കമുള്ള രേഖകൾ തെളിവാക്കരുതെന്ന അഡ്വ.രാമൻ പിള്ളയുടെ വാദങ്ങൾ തള്ളി കോടതി

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ട് തയ്യാറാക്കിയ യഥാർത്ഥ ഇൻക്വസ്റ്റ് ( പ്രേത വിചാരണ ) റിപ്പോർട്ടും കൃത്യസ്ഥല മഹസ്സറുംകോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ മുൻ അഡീഷണൽ എസ് ഐ വി.വി.അഗസ്റ്റിൻ വലിച്ചു കീറിക്കളഞ്ഞ് തൽസ്ഥാനത്ത് വ്യാജ ഇൻക്വസ്റ്റ് റിപ്പോർട്ട് മുൻ ഹെഡ് കോൺസ്റ്റബിൽ തോമസ്. തിരുവനന്തപുരം സിബിഐ കോടതിയിലാണ് സാക്ഷിമൊഴി. കോട്ടയം ആർഡിഒ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ മുൻ ഹെഡ് കോൺസ്റ്റബിൾ തോമസാണ് തിരുവനന്തപുരം സി ബി ഐ കോടതിയിൽ സാക്ഷി മൊഴി നൽകിയത്.

അഭയ കൊല്ലപ്പെട്ട 1992 മാർച്ച് 27 ന് രാവിലെ 8.30 ന് താനും പൊലീസ് സംഘവും അഡീ.എസ്‌ഐ അഗസ്റ്റിന്റെ നേതൃത്വത്തിൽ കോട്ടയം പയസ് ടെൻത് കോൺവെന്റിലെത്തി. ഫയർഫോഴ്‌സാണ് മൃതദേഹം കിണറ്റിൽ നിന്നും കരക്കെത്തിച്ചത്. കോൺവെന്റിനുള്ളിൽ അടുക്കളക്ക് സമീപം വാഷ് ഏരിയക്ക് സമീപം അഭയയുടെ ചെരുപ്പുകൾ , ശിരോവസ്ത്രം , ഫ്രിഡ്ജിന് സമീപം വാട്ടർ ബോട്ടിൽ വെള്ളം ഒഴുകിക്കിടക്കുന്നതായും അടുക്കളയിൽ കൈക്കോടാലി കിടക്കുന്നത് കണ്ടതായും തോമസ് മൊഴി നൽകി.

സംഭവസ്ഥലത്ത് വച്ച് തയ്യാറാക്കിയ രണ്ടു റിപ്പോർട്ടുകളും സ്റ്റേഷനിലെത്തിയ ശേഷം അഗസ്റ്റിൻ വലിച്ചു കീറിക്കളഞ്ഞു. പകരം പല വസ്തുതകളും മറച്ചു വച്ചും ചിലത് കൃത്രിമമായി ചമച്ചും തയ്യാറാക്കിയ വ്യാജ റിപ്പോർട്ടുകളാണ് കോട്ടയം റവന്യൂ സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് കോടതിയിൽ എഫ് ഐ ആറിനൊപ്പം ഹാജരാക്കിയത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. റിപ്പോർട്ടുകളിലെ അഗസ്റ്റിന്റെ ഒപ്പ് തോമസ് കോടതിയിൽ തിരിച്ചറിഞ്ഞു. വ്യാജ റിപ്പോർട്ടുകളിലെ കൈപ്പട സ്റ്റേഷൻ റൈറ്റർ കെ. ജെ.സക്കറിയയുടേതാണെന്ന് മൊഴി നൽകിയ തോമസ് സ്‌ക്കറിയയുടെ കൈയക്ഷരവും കോടതിയിൽ തിരിച്ചറിഞ്ഞു.

രേഖകൾ പ്രോസിക്യൂഷൻ ഭാഗം രേഖകളായി കോടതി തെളിവിൽ സ്വീകരിക്കരുതെന്ന ആക്ഷേപവുമായി എണീറ്റ പ്രതിഭാഗം അഭിഭാഷകൻ രാമൻ പിള്ളയുടെ ആക്ഷേപം തള്ളിക്കൊണ്ട് കോടതി പ്രോസിക്യൂഷൻ രേഖകളാക്കി അക്കമിട്ട് തെളിവിൽ സ്വീകരിച്ചു. ക്രിമിനൽ റൂൾസ് ഓഫ് പ്രാക്ടീസ് പ്രകാരവും ഇന്ത്യൻ തെളിവ് നിയമ പ്രകാരവും കൈയക്ഷരവും ഒപ്പും കണ്ട് പരിചയമുള്ള സഹ പ്രവർത്തകൻ മുഖേന പ്രാമാണിക രേഖകൾ തെളിവായി മാർക്ക് ചെയ്യാവുന്നതാണെന്ന് നിയമ പുസ്തകം വായിച്ചു കേൾപ്പിച്ചാണ് രാമൻപിള്ളയുടെ എതിർപ്പ് ജഡ്ജി സനിൽ കുമാർ തള്ളിയത്. സ്‌ക്കറിയ മരണപ്പെട്ടതായും സി ബി ഐ ചോദ്യം ചെയ്തു വിട്ടയച്ച ശേഷം അഗസ്റ്റിൻ വീട്ടുവളപ്പിൽ ആത്മഹത്യ ചെയ്തതായും തോമസ് മൊഴി നൽകി. തോമസിന്റെ ക്രോസ് വിസ്താരം നാളെ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP