Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിസിഎം കോളേജിലെ അദ്ധ്യാപകനായിരിക്കെ ഫാ.തോമസ് കോട്ടൂർ വിദ്യാർത്ഥിനികളുടെ കാലിൽ തുറിച്ചുനോക്കുമായിരുന്നു; പല വിദ്യാർത്ഥിനികളും ഇക്കാര്യത്തിൽ തന്നോട് പരാതി പറഞ്ഞു; അഭയ മരിച്ച ദിവസം പയസ് ടെൻത് കോൺവെന്റിലെ കിണറിന്റെ അടുത്ത് ബെഡ്ഷീറ്റ് മാറ്റി ഒരുകൂസലുമില്ലാതെ മൃതദേഹം തന്നെ കാണിച്ചത് ഫാ.ജോസ് പുതൃക്കയിൽ; കേസിനെ കുറിച്ച് തങ്ങൾ അദ്ധ്യാപകർ കോളേജിൽ സംസാരിക്കുമ്പോൾ പുതൃക്കയിൽ ഇറങ്ങിപ്പോകുമായിരുന്നു; പ്രതിഭാഗത്തെ ഞെട്ടിച്ച് പ്രൊഫ.ത്രേസ്യാമ്മയുടെ മൊഴി

ബിസിഎം കോളേജിലെ അദ്ധ്യാപകനായിരിക്കെ ഫാ.തോമസ് കോട്ടൂർ വിദ്യാർത്ഥിനികളുടെ കാലിൽ തുറിച്ചുനോക്കുമായിരുന്നു; പല വിദ്യാർത്ഥിനികളും ഇക്കാര്യത്തിൽ തന്നോട് പരാതി പറഞ്ഞു; അഭയ മരിച്ച ദിവസം പയസ് ടെൻത് കോൺവെന്റിലെ കിണറിന്റെ അടുത്ത് ബെഡ്ഷീറ്റ് മാറ്റി ഒരുകൂസലുമില്ലാതെ മൃതദേഹം തന്നെ കാണിച്ചത് ഫാ.ജോസ് പുതൃക്കയിൽ; കേസിനെ കുറിച്ച് തങ്ങൾ അദ്ധ്യാപകർ കോളേജിൽ സംസാരിക്കുമ്പോൾ പുതൃക്കയിൽ ഇറങ്ങിപ്പോകുമായിരുന്നു; പ്രതിഭാഗത്തെ ഞെട്ടിച്ച് പ്രൊഫ.ത്രേസ്യാമ്മയുടെ മൊഴി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ ഒന്നാം പ്രതിയും കോട്ടയം ബിസിഎം കോളേജിലെ അദ്ധ്യാപകനുമായ ഫാ.തോമസ് കോട്ടൂർ ക്ലാസ്സ് എടുക്കുന്ന സമയത്ത്വിദ്യാർത്ഥിനികളുടെ രണ്ടു കാലുകളിലും തുറിച്ചുനോക്കുന്നതായി വിദ്യാർത്ഥിനികൾ തന്നോടു പരാതിപ്പെട്ടിട്ടുണ്ടെന്ന് പ്രൊഫ. ത്രേസ്യാമ്മയുടെ മൊഴി. അഭയ കേസിലെ പന്ത്രണ്ടാം സാക്ഷിയും അഭയയുടെ അദ്ധ്യാപികയുമായിരുന്ന കോട്ടയം ബിസിഎം കോളേജിലെ പ്രൊ. കെ.സി. േ്രതസ്യാമ്മ തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകി.

സിസ്റ്റർ അഭയ മരിച്ച ദിവസം മൃതദേഹം കാണാൻ എത്തിയപ്പോൾ പയസ് ടെൻത് കോൺവെന്റിലെ കിണറിന്റെ സമീപത്ത് ഉണ്ടായിരുന്ന മൃതദേഹം മറച്ചിരുന്ന ബെഡ്ഷീറ്റ്മാറ്റി തന്നെ കാണിച്ചത്,ഒരു കൂസലുമില്ലാതെ,ഫാ.ജോസ് പൂതൃക്കയിൽ ആയിരുന്നു. ഫാ. പൂതൃക്കയിൽ ആ സമയത്ത് കോൺവെന്റിലെ ഒരു കാര്യസ്ഥനായി അവിടെ കാര്യങ്ങൾ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതു താൻ കണ്ടുവെന്നും കോടതിയിൽ മൊഴി നൽകി.

അഭയ കേസിലെ പ്രതികളെ കുറിച്ചു പത്രങ്ങളിൽ വരുന്നതിനു മുൻപു തന്നെ ഫാ.തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലുമാണ് അഭയയെ കൊന്നതെന്ന് തങ്ങളുടെ കോളേജിലെ അദ്ധ്യാപകർ തമ്മിൽ പലപ്പോഴും സംസാരിച്ചിട്ടുണ്ടെന്ന് പ്രൊ. ത്രേസ്യാമ്മ മൊഴി നൽകി. അഭയ കേസിനെ കുറിച്ചു തങ്ങൾ സംസാരിക്കുമ്പോൾ ആ സമയം തന്നെ ഫാ.പൂതൃക്കയിൽ ഇറങ്ങി പോകുമായിരുന്നുവെന്ന് പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞു. അഭയ കേസിനെ കുറിച്ചു പത്രങ്ങളിൽ വാർത്ത വരുമ്പോൾ കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും വായിക്കാതിരിക്കാൻ വേണ്ടി അതിരാവിലെ തന്നെ ആ വാർത്ത വന്ന പേജുകൾ മാത്രം കീറി മാറ്റിയിട്ടായിരുന്നു കോളേജ് ലൈബ്രറിയിൽ പത്രങ്ങൾ സൂക്ഷിച്ചിരുന്നത്. തന്റെ ക്ലാസ്സിലെ അടക്കവും ഒതുക്കവുമുള്ള ഒരു പാവം വിദ്യാർത്ഥിനിയായിരുന്നു സിസ്റ്റർ അഭയ എന്ന് പ്രൊ. ത്രേസ്യാമ്മ കോടതിയിൽ മൊഴി നൽകി.

16-12-2008 ൽ സിബിഐ ക്കു മുൻപാകെ മൊഴിയും 23-12-2008 ൽ എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ രഹസ്യ മൊഴിയും ഇതു സംബന്ധിച്ചു താൻ നല്കിയിരുന്നുവെന്ന് പ്രൊ. ത്രേസ്യാമ്മ ഇന്നു തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകി. പ്രൊ. ത്രേസ്യാമ്മയുടെ ഇന്നത്തെ മൊഴി പ്രതിഭാഗത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നു ത്രേസ്യാമ്മയെ എതിർ വിസ്താരം നടത്തുവാൻ തങ്ങൾ പഠിച്ചിട്ടില്ലാത്തതിനാൽ വേറൊരു ദിവസത്തേക്കു മാറ്റി വയ്ക്കണമെന്നു പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ ഒന്നിന് പ്രൊ. ത്രേസ്യാമ്മയെ പ്രതിഭാഗം എതിർ വിസ്താരം നടത്തും.

അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള വിചാരണയാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ നടക്കുന്നത്.വിചാരണ ഒക്ടോബർ ഒന്നിന് തുടരും.വിചാരണ പുരോഗമിക്കുന്ന കേസിൽ ഇതിനോടകം ആറു സാക്ഷികൾ കൂറുമാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP