Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭയ കേസിൽ ഫാദർ കോട്ടൂർ കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയെന്ന സാക്ഷിമൊഴി; സിസ്റ്റർ സെഫിയുമായുള്ള ബന്ധത്തെ പറ്റി ഫാദർ കോട്ടൂരും പൂതൃക്കയിലുമാണ് പറഞ്ഞതെന്ന് കളർകാട് വേണുഗോപാൽ; സഭയുടെ മാനം കാക്കാൻ സഹായിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു; ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും വെളിപ്പെടുത്തൽ; സിസ്റ്റർ അഭയ മോട്ടോർ നന്നാക്കുന്നതിനിടയിൽ കാലു തെറ്റി കിണറ്റിൽ വീണെന്ന പ്രതിഭാഗം തിയറികൾക്കിടെ ഒരു സുപ്രധാന വെളിപ്പെടുത്തൽ

അഭയ കേസിൽ ഫാദർ കോട്ടൂർ കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയെന്ന സാക്ഷിമൊഴി; സിസ്റ്റർ സെഫിയുമായുള്ള ബന്ധത്തെ പറ്റി ഫാദർ കോട്ടൂരും പൂതൃക്കയിലുമാണ് പറഞ്ഞതെന്ന് കളർകാട് വേണുഗോപാൽ; സഭയുടെ മാനം കാക്കാൻ സഹായിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു; ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും വെളിപ്പെടുത്തൽ; സിസ്റ്റർ അഭയ മോട്ടോർ നന്നാക്കുന്നതിനിടയിൽ കാലു തെറ്റി കിണറ്റിൽ വീണെന്ന പ്രതിഭാഗം തിയറികൾക്കിടെ ഒരു സുപ്രധാന വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിസ്റ്റർ അഭയ കേസിന്റെ വിചാരണ പുരോഗമിക്കുമ്പോൾ പ്രതികൾ രക്ഷപെടാൻ വേണ്ടി സാക്ഷികളെ സ്വാധീനിച്ച് മൊഴി മാറ്റുന്ന സംഭവങ്ങളാണ് അടുത്ത ദിവസങ്ങളിലായി നടന്നു വരുന്നത്. ഇത് സിബിഐക്കും പ്രോസിക്യൂഷനും തലവേദന തീർക്കുന്നുണ്ട്. ഇതിനിടെ, കേസിൽ മുഖ്യപ്രതിയായ ഫാദർ കോട്ടൂർ കുറ്റസമ്മതം നടത്തിയെന്ന വെളിപ്പെടുത്തലുമായി സാക്ഷിമൊഴി പുറത്തുവന്നു. മുഖ്യപ്രതി കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയതായെന്നാണ് ഇന്ന് കോടതിയിൽ സാക്ഷി അറിയിച്ചത്.

പൊതുപ്രവർത്തകനായ കളർകോട് വേണുഗോപാലാണ് കോടതിയിൽ നിർണായകമായ മൊഴി നൽകിയത്. സിസ്റ്റർ സെഫിയുമായുള്ള ബന്ധത്തെ പറ്റി ഫാദർ കോട്ടൂരും പൂതൃക്കയിലുമാണ് പറഞ്ഞത്. സഭയുടെ മാനം കാക്കാൻ സഹായിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടതായും പ്രതികൾ ഒരു കോടി രൂപ വാ്ഗ്ദാനം ചെയ്തതായും അദ്ദേഹം കോടതിയെ അറിയിച്ചു. ളോഹയയ്ക്കുള്ളിൽ പച്ചയായ മനുഷ്യനാണ് താനെന്ന് ഫാദർ കോട്ടൂർ പറഞ്ഞെതെന്നും ്അദ്ദേഹം കോടതിയിൽ പറഞ്ഞു.

ആദ്യം തയാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടിരുന്നതായി നേരത്തെ കോടതിയിൽ മൊഴി നൽകിയിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അന്നത്തെ എഎസ്ഐ വിവി അഗസ്റ്റിനാണ് തന്നോട് ഇൻക്വസ്റ്റ് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടതെന്ന് അന്ന് കോൺസ്റ്റബിളായിരുന്ന എംഎം തോമസാണു സിബിഐ പ്രത്യേക കോടതിയിൽ മൊഴി നൽകിയത്. കുറ്റപത്രത്തിലെ എട്ടാം സാക്ഷിയും പ്രോസിക്യൂഷന്റെ നാലാം സാക്ഷിയുമാണു തോമസ്.

യഥാർഥ ഇൻക്വസ്റ്റ് റിപ്പോർട്ട് തിരുത്തി പുതിയ റിപ്പോർട്ടാണു രേഖപ്പെടുത്തിയതെന്നു തോമസ് സിബിഐക്കും മൊഴി നൽകിയിരുന്നു. 2008ൽ വിവി അഗസ്റ്റിൻ ആത്മഹത്യ ചെയ്യുകയായിരുന്നു. അഭയയുടെ മരണം നടന്ന കോട്ടയം പയസ് ടെൻത് കോൺവന്റിലെ അടുക്കളയിൽ അവരുടെ ശിരോവസ്ത്രം, ചെരിപ്പ്, വാട്ടർ ബോട്ടിൽ, കോടാലി എന്നിവ കണ്ടിരുന്നതായും തോമസ് മൊഴി നൽകി. വിചാരണയ്ക്കിടെ 50ാം സാക്ഷി സിസ്റ്റർ അനുപമ കൂറുമാറിയത് ഈ വിഷയത്തിലായിരുന്നു.

അഭയ കേസ് അട്ടിമറിക്കാൻ ക്രൈം ബ്രാഞ്ച് ആദ്യ ഘട്ടത്തിൽ ശ്രമിച്ചതായി ദൃക്സാക്ഷി രാജു ഏലിയാസ് (അടയ്ക്ക രാജു) കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. അഭയയുടെ കൊലപാതകക്കുറ്റം ഏറ്റെടുത്താൽ പണവും പാരിതോഷികവും നൽകാമെന്നു ്രൈകം ബ്രാഞ്ച് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തിരുന്നുവെന്നാണു മൊഴി. രണ്ട് ഘട്ടമായി നടന്ന അന്വേഷണത്തിൽ സിബിഐ 177 സാക്ഷികളെയാണു കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സിസ്റ്റർ അഭയ മോട്ടോർ നന്നാക്കുന്നതിനിടയിൽ കാലു തെറ്റി കിണറ്റിൽ വീണുവെന്ന് പയസ് ടെൻത് കോൺവെന്റിലെ മദർ സുപ്പീരിയർ തന്നോടു പറഞ്ഞുവെന്ന് കോട്ടയം ഫയർ സ്റ്റേഷനിലെ ഫയർഫോഴ്സ് ഓഫീസറായിരുന്ന കേസിലെ പതിന്നാലാം സാക്ഷി വാമദേവൻ തിരുവനന്തപുരം സിബിഐ കോടതിയിൽ ഇന്നലെ മൊഴി നൽകിയിരുന്നു.

അഭയ മരിച്ച ദിവസം 1992 മാർച്ച് 27 ന് കോട്ടയം പയസ് ടെൻത് കോൺവെന്റിൽ വാമദേവന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരായിരുന്നു അഭയയുടെ മൃതദേഹം കിണറ്റിൽ നിന്നും എടുത്തത്. മൃതദേഹത്തിൽ ഉണ്ടായിരുന്ന വസ്ത്രം നൈറ്റി മാത്രമായിരുന്നു. മൃതദേഹം കിണറ്റിൽ നിന്നും എടുത്തത് അസിസ്റ്റന്റ് ഫയർമാൻ ഗോപിനാഥപിള്ള ആയിരുന്നുവെന്നു മൊഴി നൽകി.കോടതിയിൽ ഹാജരാക്കിയ ഫയർഫോഴ്‌സിന്റെ അന്നത്തെ ഡയറിയിൽ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും പയസ് ടെൻത് കോൺവെന്റിൽ നിന്നും അന്നു വിളിച്ച ലാൻഡ്ഫോൺ നമ്പർ സഹിതം രേഖപ്പെടുത്തിയത് പതിന്നാലാം സാക്ഷി വാമദേവൻ തിരിച്ചറിഞ്ഞു. സിബിഐ കുറ്റപത്രത്തിലെ പതിനാലാം സാക്ഷിയും പ്രോസിക്യൂഷൻ ഭാഗം അഞ്ചാം സാക്ഷിയുമായി മൊഴി നൽകുകയായിരുന്നു അദ്ദേഹം.

1992 മാർച്ച് 27 ന് രാവിലെ 10.20ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ വി.വി.അഗസ്റ്റിൻ ഒരു പെൺകുട്ടി കോൺവെന്റിലെ കിണറ്റിനുള്ളിൽ വീണു കിടക്കുന്നതായി അറിയിച്ചു. താനത് ഫയർഫോഴ്സ് ജനറൽ ഡയറി രജിസ്റ്ററിൽ രേഖപ്പെടുത്തി. ഉടൻ ഫയർഫോഴ്‌സ് പാർട്ടിയെ രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികൾ അടങ്ങുന്ന എമർജൻസി ടെൻഡർ വാഹനത്തിൽ സംഭവസ്ഥലത്തേക്ക് പറഞ്ഞയച്ചു. തൊട്ടുപിറകിൽ മറ്റൊരു വാഹനത്തിൽ താനും ചെന്നു. കോൺവെന്റിൽ എസ്ഐ അഗസ്റ്റിനും പൊലീസ് പാർട്ടിയും കന്യാസ്ത്രീകളും കിണറിന് സമീപമുണ്ടായിരുന്നു.

തൽസമയം താൻ വിവരം തിരക്കിയപ്പോഴാണ് അഭയ കിണറിൽ തെന്നി വീണതാണെന്ന് ലിസ്യു തന്നോട് പറഞ്ഞത്. ഫയർമാന്മാർ ഏണി ഉപയോഗിച്ച് കിണറ്റിലിങ്ങി. പാതാളക്കരണ്ടി ഉപയോഗിച്ച് തിരഞ്ഞപ്പോൾ മൃതദേഹം അതിൽ ഉടക്കി. തുടർന്ന് ചെയർ നോട്ട് ( കയർ വല) ഉപയോഗിച്ച് കരക്കെത്തിച്ചു. അഗസ്റ്റിന്റെ അഭ്യർത്ഥന പ്രകാരം മൃതദേഹം പൊലീസിന് കൈമാറി. പൊലീസ് ആവശ്യപ്പെടാത്തതിനാൽ കിണറ്റിൽ മറ്റു പരിശോധനകൾ നടത്തിയില്ല. 35 അടി താഴ്ചയുള്ള കിണറിൽ 20 അടിയോളം വെള്ളമുണ്ടായിരുന്നു.

ഇൻസിഡന്റ് കാൾ അറ്റൻഡ് ചെയ്തു കഴിഞ്ഞാൽ മൃതദേഹം കണ്ടെത്തിയ വിവരം തന്റെ മേലുദ്യോഗസ്ഥനായ ഡിവിഷണൽ ഓഫീസറെ അറിയിക്കേണ്ടതുണ്ട്. അപ്രകാരം താൻ സംഭവസ്ഥലത്ത് വച്ച് കേരള ഫയർ ഫോഴ്സ്ഫോറം 5 ൽ ഒരു റിപ്പോർട്ട് തയ്യാറാക്കി.ആ റിപ്പോർട്ടും ജനറൽ ഡയറിയും സി ബി ഐ ക്ക് കൈമാറിയിരുന്നു. സി ബി ഐ കോടതിയിൽ ഹാജരാക്കിയ ഫോറം 5റിപ്പോർട്ടും ജനറൽ ഡയറിയും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. അതിലെ കൈയക്ഷരങ്ങളും ഒപ്പുകളും തറേതാണെന്നും സാക്ഷി കോടതിയിൽ മൊഴി നൽകി. അവ പ്രോസിക്യൂഷൻ ഭാഗം രേഖകളാക്കി അക്കമിട്ട് കോടതി തെളിവിൽ സ്വീകരിച്ചു

കിണറ്റിൽ നിന്നും അഭയയുടെ മൃതദേഹം എടുത്തതിനു ശേഷം ഉടൻ തന്നെ കിണറ്റിൽ എന്തെങ്കിലും പരിശോധന നടത്തിയോ എന്ന് സിബിഐ പ്രോസിക്യൂട്ടർ ടിപി മനോജ്കുമാർ ചോദിച്ചപ്പോൾ അതിനു മറുപടിയായി കാലു തെറ്റി കിണറ്റിൽ വീണതാണെന്നു പറഞ്ഞതു കൊണ്ട് പരിശോധിക്കേണ്ട ആവശ്യം വന്നില്ലെന്ന് വാമദേവൻ മൊഴി നൽകി.പരിശോധന നടത്തുവാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നോ എന്ന സിബിഐ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് എസ്ഐ വിവി അഗസ്റ്റിൻ ഉണ്ടായിരുന്നുവെങ്കിലും കിണർ പരിശോധിക്കുവാൻ ആവശ്യപ്പെടാത്തതുകൊണ്ട് കിണർ പരിശോധിച്ചില്ലെന്നു ഫയർഫോഴ്സ് ഓഫീസർ മൊഴി നൽകി. സിസ്റ്റർ അഭയയുടെ മൃതദേഹം ഫയർഫോഴ്സ് കിണറ്റിൽ നിന്ന് എടുത്തതു സംബന്ധിച്ച് ഫയർഫോഴ്‌സിന്റെ മേലുദ്യോഗസ്ഥർക്കു റിപ്പോർട്ട് ചെയ്തതിന്റെ രേഖ സിബിഐ കോടതിയിൽ ഹാജരാക്കിയത് ശരിയാണെന്നു ഫയർഫോഴ്സ് ഓഫീസർ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP