Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സരിതയുടെ സഹായിയുമായി കൂടിക്കാഴ്ച നടത്തിയത് സോളാർ വിഷയത്തിനല്ല; സരിതയെ അറിയില്ലെന്നും എബ്രഹാം കലമണ്ണിൽ; അവിശ്വസനീയമെന്നു സോളാർ കമ്മീഷൻ

സരിതയുടെ സഹായിയുമായി കൂടിക്കാഴ്ച നടത്തിയത് സോളാർ വിഷയത്തിനല്ല; സരിതയെ അറിയില്ലെന്നും എബ്രഹാം കലമണ്ണിൽ; അവിശ്വസനീയമെന്നു സോളാർ കമ്മീഷൻ

കൊച്ചി: സോളാർ കേസ് പ്രതി സരിത എസ് നായരെ അറിയില്ലെന്ന് വ്യവസായിയും കേരള കോൺഗ്രസ് നേതാവുമായ എബ്രഹാം കലമണ്ണിൽ. സരിതയുടെ സഹായി വിനുകുമാറുമായി താൻ കൂടിക്കാഴ്ച നടത്തിയത് മൗണ്ട് സിയോൻ ഗ്രൂപ്പ് മെഡിക്കൽ കോളജിലെ എൻ.ആർ.ഐ സീറ്റ് വിഷയം സംസാരിക്കാനായിരുന്നുവെന്നും കലമണ്ണിൽ സോളാർ കമ്മീഷനു മൊഴി നൽകി.

അയാൾ സരിതയുടെ സഹായിയാണെന്ന് തനിക്ക് അറിയില്ലായിരുന്നു. എൻആർഐ സീറ്റിൽ പ്രവേശനം നേടിത്തരാമെന്ന് പറഞ്ഞ് ഒരു വിദ്യാർത്ഥിയിൽ നിന്നും വിനുകുമാർ അൻപതിനായിരം രൂപ വാങ്ങി. എന്നാൽ, ഈ വിദ്യാർത്ഥിക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയും ചെയ്തു. എന്നാൽ, കമ്മിഷനായി അൻപതിനായിരം രൂപ വാങ്ങിയതായി കുട്ടിയുടെ രക്ഷിതാവ് പരാതിപ്പെട്ടതിനാൽ ഈ തുക കോളജ് മടക്കി നൽകേണ്ടതായി വന്നു.

ഇതിനു പകരം വിനു കുമാർ തനിക്ക് നൽകിയ അൻപതിനായിരത്തിന്റെ ചെക്ക് ഇതുവരെ മാറാൻ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച വിഷയമാണ് വിനുകുമാറുമായി താൻ സംസാരിച്ചതെന്നും ഏബ്രഹാം കലമണ്ണിൽ പറഞ്ഞു. ഒരു സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കേയാണ് എൻആർഐ സീറ്റിന്റെ ആവശ്യത്തിനായി കാണാൻ കഴിയുമോ എന്ന് ചോദിച്ച് വിനു കുമാർ തന്നെ വിളിച്ചത്. സമ്മേളനം കഴിഞ്ഞ് പോകുമ്പോൾ വഴിയിൽ കാണാമെന്ന് താൻ മറുപടിയും നൽകി. ഇതനുസരിച്ചാണ് വഴിയരുകിൽ ഒരു കൂടിക്കാഴ്ച നടന്നത്.

എന്നാൽ, ഒരു ഹൈക്കോടതി ജഡ്ജിക്കു പോലും മക്കളുടെ മെഡിക്കൽ പ്രവേശനത്തിനായി മെഡിക്കൽ കോളജ് ഉടമയെ വീട്ടിൽ പോയി കാണേണ്ടി വരുന്ന ഇക്കാലത്ത് എൻ.ആർ.ഐ സീറ്റ് വിഷയം സംസാരിക്കാൻ മെഡിക്കൽ കോളജ് ഉടമ അങ്ങോട്ട് പോയി കണ്ടുവെന്നത് അവിശ്വസനീയമാണെന്ന് ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ പറഞ്ഞു. സരിത ഹാജരാക്കിയ ദൃശ്യങ്ങൾ കാണുകയും സംഭാഷണം കേൾക്കുകയും ചെയ്ത ഏബ്രഹാം കലമണ്ണൂർ ദൃശ്യങ്ങളിൽ ഉള്ളത് താനാണെന്നും എന്നാൽ, ശബ്ദം തന്റേതല്ലെന്നും കമ്മിഷനെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP