Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെമ്മറികാർഡ് കേസിന്റെ രേഖയായതിനാൽ പ്രതിയെന്ന നിലയിൽ പകർപ്പിന് അർഹതയുണ്ടെന്ന് ദിലീപ്; സ്വകാര്യത മാനിക്കണമെന്നും കുറ്റാരോപിതന് ദൃശ്യങ്ങൾ ലഭിച്ചാൽ ദുരുപയോഗം ചെയ്യുമെന്നും പരാതിക്കാരിയും; നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദീലീപിന്റെ ഹർജിയിൽ സുപ്രീംകോടതി വിധി പറയുന്നത് നാളെ

മെമ്മറികാർഡ് കേസിന്റെ രേഖയായതിനാൽ പ്രതിയെന്ന നിലയിൽ പകർപ്പിന് അർഹതയുണ്ടെന്ന് ദിലീപ്; സ്വകാര്യത മാനിക്കണമെന്നും കുറ്റാരോപിതന് ദൃശ്യങ്ങൾ ലഭിച്ചാൽ ദുരുപയോഗം ചെയ്യുമെന്നും പരാതിക്കാരിയും; നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദീലീപിന്റെ ഹർജിയിൽ സുപ്രീംകോടതി വിധി പറയുന്നത് നാളെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഹർജിയിൽ സുപ്രീംകോടതി നാളെ വിധി പറയും. മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിലാണ് വിധി പറയുന്നത്. കേസ് തന്റെ പ്രതിച്ഛായ തകർത്തുവെന്ന് കുറ്റാരോപിതനായ നടൻ ദിലീപ് കോടതിയിൽ പറഞ്ഞു. മെമ്മറി കാർഡ് നൽകരുതെന്ന് ഇരയായ നടി കോടതിയിൽ നിലപാടെടുത്തിരുന്നു. മെമ്മറി കാർഡ് കേസിന്റെ രേഖയാണെന്നും പ്രതിയെന്ന നിലയിൽ അതിന്റെ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടൻ ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തൊണ്ടിമുതലാണെങ്കിലും അതിനുള്ളിലെ ദൃശ്യങ്ങൾ രേഖയാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് ദൃശ്യങ്ങൾ. ഇരയുടെ സ്വകാര്യതയെയും സുരക്ഷയെയും കണക്കിലെടുത്ത് ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, രേഖയാണെങ്കിൽ അത് കിട്ടാൻ തനിക്ക് അർഹതയുണ്ടെന്നാണ് ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

മെമ്മറി കാർഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കിൽ ദിലീപിന് കൈമാറണമോ എന്ന കാര്യത്തിൽ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. രേഖയാണെങ്കിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് കൈമാറുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം. അതേസമയം, തൊണ്ടിമുതലാണെങ്കിൽ ദൃശ്യങ്ങൾ വിചാരണയ്ക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വ്യക്തമായ മറുപടി നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദിലീപ് ആവശ്യപ്പെട്ടതിനെതിരെ പരാതിക്കാരിയായ നടിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.നിർണായ രേഖകളും കോടതിക്ക് കൈമാറിയിട്ടുണ്ട്. മുദ്രവച്ച കവറിലാണ് രേഖകൾ നൽകിയിരിക്കുന്നത്. സ്വകാര്യത മാനിക്കണമെന്നും ദൃശ്യങ്ങൾ ലഭിച്ചാൽ കുറ്റാരോപിതനായ വ്യക്തി അത് ദുരുപയോഗിക്കുമെന്നും പരാതിക്കാരി നൽകിയ അപേക്ഷയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP