Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിമാലി രാജധാനി കൂട്ടക്കൊലക്കേസിൽ കുറ്റക്കാരായ മൂന്ന് പേർക്കും ഇരട്ട ജീവപര്യന്തം; ശിക്ഷ വിധിച്ചത് തൊടുപുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി; കുറ്റക്കാർക്ക് വധശിക്ഷ നൽകണമെന്നാവശ്യവുമായി അപ്പീൽ നൽകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

അടിമാലി രാജധാനി കൂട്ടക്കൊലക്കേസിൽ കുറ്റക്കാരായ മൂന്ന് പേർക്കും ഇരട്ട ജീവപര്യന്തം; ശിക്ഷ വിധിച്ചത് തൊടുപുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി; കുറ്റക്കാർക്ക് വധശിക്ഷ നൽകണമെന്നാവശ്യവുമായി അപ്പീൽ നൽകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി :അടിമാലി രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായിരുന്ന മന്നാംകാല പാറക്കോട്ടിൽ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ മാതാവ് നാച്ചി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് തൊടുപുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞത്. കുറ്റക്കാരായ കർണാടക സ്വദേശികൾ മധു, രാഘവ്, മഞ്ചുനാഥ് എന്നിവർക്ക് ഇരട്ട ജീപര്യന്തവും 17 വർഷം കഠിന തടവുമാണ് ശിക്ഷ.

കൊലപാതകം, മോഷണം, അതിക്രമിച്ച് കടക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് പ്രത്യേകം ശിക്ഷ അനുഭവിക്കണം. അതേ സമയം, ദാരുണമായ കൊലാതകത്തിന് ശിക്ഷ കുറഞ്ഞ് പോയതിനാൽ കുറ്റക്കാർക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ ദത്ത് പറഞ്ഞു. 2015 ഫെബ്രുവരി 12 ന് രാത്രി 11.45 ഓടെയായിരുന്നു കവർച്ചക്കെത്തിയ സംഘം നാടിനെ നടുക്കിയ കൂട്ടക്കൊല നടത്തിയത്.

അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം നടത്തിയിരുന്ന അടിമാലി പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ഐഷുമ്മ (58), മാതാവ് നാച്ചി (85) എന്നിവരാണ് മരിച്ചത്. കവർച്ചയാണ് കൊലപാതക ലക്ഷ്യമെന്നാണ് പൊലീസ് നിഗമനം. മൂന്നുപേരെയും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ വ്യക്തമാക്കിയിരുന്നു. ഐഷുമ്മയുടെ ഇടതുനെറ്റിയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നുവെങ്കിലും രക്തം വാർന്നല്ല മരണം സംഭവിച്ചിട്ടുള്ളത്. വധിക്കപ്പെട്ട കുഞ്ഞുമുഹമ്മദിന്റെ ഭാര്യാമാതാവിന്റെ സഹോദര പുത്രൻ സലാമിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ടൂറിസ്റ്റ് ഹോം കഴിഞ്ഞ 15 വർഷമായി നടത്തിയിരുന്നത് കുഞ്ഞുമുഹമ്മദ് ആയിരുന്നു. കൂടാതെ ഇരുന്നൂറ് ഏക്കറിന് സമീപമുള്ള സലാമിന്റെ പശുഫാം നടത്തിയിരുന്നതും കുഞ്ഞുമുഹമ്മദ് ആയിരുന്നു. ടൂറിസ്റ്റ്ഹോമിന്റെ ചുമതല ഏറ്റെടുത്തപ്പോൾ മുതൽ കുഞ്ഞുമുഹമ്മദും കുടുംബവും ഈ ടൂറിസ്റ്റ് ഹോമിലെ ഒന്നാം നിലയിലായിരുന്നു താമസിച്ചുവന്നിരുന്നത്.

ഒന്നാം നിലയിൽ കിടന്നുറങ്ങിയ ഐഷുമ്മയെയാണ് കഴുത്തിൽ ഷാൾ മുറുക്കി ആദ്യം കൊലപ്പെടുത്തിയത്. കുഞ്ഞുമുഹമ്മദിന്റെ മൃതശരീരം മൂന്നാം നിലയിലെ മുറിയിൽ കൈകൾ പിറകോട്ട് കെട്ടി വായിൽ തുണി തിരുകിയ നിലയിലായിരുന്നു. ടൂറിസ്റ്റ് ഹോമിലെ ജനൽ കർട്ടൻ കീറിയാണ് കൈകൾ ബന്ധിച്ചിരുന്നത്. ഐഷുമ്മയുടെയും നാച്ചിയുടെയും ശരീരത്തിലുണ്ടായിരുന്ന 25 പവനോളം സ്വാർണാഭരണങ്ങൾ കവർച്ച ചെയ്തിരുന്നു. അതുകൊണ്ട് തന്നെ മോഷ്ടാക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP