Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്പർ വൺ അഭിഭാഷകൻ പിന്മാറിയാലും ദേവസ്വം ബോർഡ് കുലുങ്ങില്ല; ആരുതടഞ്ഞാലും ബോർഡിന്റെ കാര്യം പറയാൻ അഭിഭാഷകൻ സുപ്രീം കോടതിയിലുണ്ടാകും; ആര്യാമ സുന്ദരം പിന്മാറിയതോടെ ബോർഡിന് വേണ്ടി ഹാജരാവുക അഡ്വ.ചന്ദർ ഉദയ് സിങ്; പുനഃ പരിശോധനാ ഹർജി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ; ഹർജികൾ സുപ്രീംകോടതി പരിഗണിക്കുക ചൊവ്വാഴ്ച വൈകിട്ട് മൂന്നിന്

നമ്പർ വൺ അഭിഭാഷകൻ പിന്മാറിയാലും ദേവസ്വം ബോർഡ് കുലുങ്ങില്ല; ആരുതടഞ്ഞാലും ബോർഡിന്റെ കാര്യം പറയാൻ അഭിഭാഷകൻ സുപ്രീം കോടതിയിലുണ്ടാകും; ആര്യാമ സുന്ദരം പിന്മാറിയതോടെ ബോർഡിന് വേണ്ടി ഹാജരാവുക അഡ്വ.ചന്ദർ ഉദയ് സിങ്; പുനഃ പരിശോധനാ ഹർജി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ; ഹർജികൾ സുപ്രീംകോടതി പരിഗണിക്കുക ചൊവ്വാഴ്ച വൈകിട്ട് മൂന്നിന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലക്കേസിൽ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകുന്നതിൽ നിന്ന് രാജ്യത്തെ നമ്പർ വൺ അഭിഭാഷകരിലൊരാളായ ആര്യാമ സുന്ദരം പിന്മാറിയത് തിരിച്ചടിയാകുമെന്ന ആശങ്ക ഉയർന്നിരുന്നു. മുതിർന്ന അഭിഭാഷകൻ പിന്മാറിയത് ചില സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നാണെന്നു ശ്രുതി ഉയർന്നു. ചില സംഘടനകൾക്ക് ഇതിൽ പങ്കുണ്ടെന്ന സംശയം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറും ഉന്നിച്ചിരുന്നു. ഏതായാലും ദേവസ്വം ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ്‌സിങ് ഹാജരാകും. ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകനായ ആര്യാമ സുന്ദരം വ്യക്തമാക്കിയതിനെ തുടർന്നാണ് മാറ്റം സമാനമായ മറ്റൊരു കേസിൽ നേരത്തെ ഹാജരായതിനാലാണ് ഇപ്പോഴത്തെ കേസിൽ ഹാജരാകാനില്ലെന്നാണ് ആര്യാമ സുന്ദരം അറിയിച്ചത്.

ശബരിമലക്കേസിൽ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകാൻ കോൺഗ്രസ് നേതാവ് മനുഅഭിഷേക് സിങ്വിയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ കേസിൽ ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. തുടർന്നാണ് ആര്യാമ സുന്ദരത്തിലേക്ക് ദേവസ്വം ബോർഡ് നീങ്ങിയത്. തുടർന്നാണ് ചന്ദർ ഉദയ്‌സിംഗിനെ സമീപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. അതേസമയം, ആര് തടഞ്ഞാലും ദേവസ്വംബോർഡിന്റെ വക്കീൽ സുപ്രീംകോടതിയിൽ ഉണ്ടാകുമെന്നും പത്മകുമാർ പറഞ്ഞു.

ബോർഡിന് വേണ്ടി ഹാജരാകാനിരുന്ന ആര്യാമ സുന്ദരം പിന്മാറിയതിന് പിന്നിൽ ചില സംഘടനകളാണെന്ന് ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ ആരോപിച്ചിരുന്നു.
. 'പുനപ്പരിശോധനാ ഹർജി അനുകൂലമായിരിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ശബരിമലയിൽ വിഷയമില്ലല്ലോ. മറിച്ചാണെങ്കിൽ സർവകക്ഷി യോഗം വിളിച്ച് രമ്യതയിൽ പരിഹരിക്കും. അയ്യപ്പൻ അവിടെയുണ്ടല്ലോ, എല്ലാം ശരിയാകുമെന്നും' പത്മകുമാർ പറഞ്ഞു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ നാളെയാണ് പരിഗണിക്കുന്നത്. തുറന്ന കോടതിയിൽ ഹർജികൾ വാദം കേൾക്കില്ല. ചേംബറിലായിരിക്കും വാദം കേൾക്കുക. 48 പുനഃ പരിശോധനാ ഹർജികളും, മൂന്ന് റിട്ട് ഹർജികളുമാണ് പരിഗണിക്കുക. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹർജി പരിഗണിക്കുക. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരമാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ബഞ്ചിൽ അംഗമാകുന്നത്. ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ഹർജികൾ പരിഗണിക്കുക. റിട്ട് ഹർജികൾ രാവിലെ തന്നെ പരിഗണിക്കും. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച പുനപരിശോധന ഹർജികൾ നിലനിൽക്കുമോ എന്നായിരിക്കും നാളെ കോടതി പരിഗണിക്കുകയെന്നാണ് നിയമ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

ചേംബറിലേക്ക് അഭിഭാഷകർക്കോ കക്ഷികൾക്കോ പ്രവേശനം അനുവദിക്കില്ല. 48 ഹർജികളാണു നാളെ വൈകിട്ടു പരിഗണിക്കുന്നത്. പുനഃസംഘടിപ്പിച്ച ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകും. ഇതിനു പുറമെ ശബരിമല വിഷയതത്തിലെ റിട്ട് ഹർജികൾ നാളെ രാവിലെ പരിഗണിക്കും. രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട മൂന്ന് അംഗ ബെഞ്ചാണ് റിട്ട് ഹർജികൾ പരിഗണിക്കുക.

ഇന്നിറങ്ങിയ സപ്ലിമെന്ററി ലിസ്റ്റിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ ഒഴിച്ചുള്ള കേസുകളിൽ പുനഃപരിശോധന ഹർജികൾ ചേംബറിൽ പരിഗണിക്കുന്നതാണ് സുപ്രിം കോടതിയിലെ കീഴ്‌വഴക്കം. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, റോഹിങ്ടൺ നരിമാൻ, എഎം ഖാൻവിൽകർ, ഇന്ദു മൽഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ. വിധിക്കെതിരായ റിട്ട് ഹർജികൾ തള്ളുകയോ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടുകയോ ചെയ്യും.ഒരു ഭരണഘടന ബെഞ്ചിന്റെ വിധിക്ക് എതിരെ ഇത്ര അധികം പുനഃപരിശോധന ഹർജികൾ സമർപ്പിക്കപ്പെടുന്നത് സമീപകാല ചരിത്രത്തിൽ ഇത് ആദ്യമാണ്.

അതിനിടെ, ശബരിമലയിൽ അഹിന്ദു പ്രവേശനം തടയണമെന്ന ഹർജിയെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ എതിർസത്യവാങ്മൂലം നൽകി. ശബരിമലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പല വാദങ്ങളുമുണ്ട്. ഇവിടെ ഓരോ വർഷവും നിരവധി ക്രിസ്ത്യാനികളും മുസ്ലീങ്ങളും വരുന്നുണ്ട്. വാവര് പള്ളിയിൽ പള്ളിയിൽ പ്രാർത്ഥിച്ച ശേഷമാണ് ശബരിമലയിൽ ഭക്തർ എത്തുന്നതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ശബരിമലയിൽ അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ടി.ജി.മോഹൻദാസ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ കോടതിയിൽ ഇക്കാര്യം അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP