Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലക്കേസ് അടക്കമുള്ള കേസുകളിൽ ഒരുവർഷത്തേക്ക് ഹാജരാകാനാവില്ല; നിരുപാധികം മാപ്പപേക്ഷിച്ചിട്ടും പരിഗണിക്കാതെ അഡ്വ.മാത്യൂസ് നെടുമ്പാറയ്ക്ക് വിലക്ക് ഏർപ്പെടുത്തി സുപ്രീം കോടതി; കോടതിയെ പ്രകോപിപ്പിച്ചത് ജഡ്ജി റോഹിങ്ടൺ നരിമാനെയും അഡ്വ. ഫാലി.എസ്.നരിമാനെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയത്; കോടതി അലക്ഷ്യഹർജിയിൽ മൂന്നുമാസത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും ഉത്തരവ് തൽക്കാലത്തേക്ക് മരവിപ്പിക്കാനും നിർദ്ദേശം

ശബരിമലക്കേസ് അടക്കമുള്ള കേസുകളിൽ ഒരുവർഷത്തേക്ക് ഹാജരാകാനാവില്ല; നിരുപാധികം മാപ്പപേക്ഷിച്ചിട്ടും പരിഗണിക്കാതെ അഡ്വ.മാത്യൂസ് നെടുമ്പാറയ്ക്ക് വിലക്ക് ഏർപ്പെടുത്തി സുപ്രീം കോടതി; കോടതിയെ പ്രകോപിപ്പിച്ചത് ജഡ്ജി റോഹിങ്ടൺ നരിമാനെയും അഡ്വ. ഫാലി.എസ്.നരിമാനെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയത്; കോടതി അലക്ഷ്യഹർജിയിൽ മൂന്നുമാസത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും ഉത്തരവ് തൽക്കാലത്തേക്ക് മരവിപ്പിക്കാനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയെ എതിർത്തുള്ള ഹർജികൾ സുപ്രീം കോടതിയിൽ നൽകിയതിലൂടെ ശ്രദ്ധേയനായ അഡ്വ.മാത്യൂസ് നെടുമ്പാറയ്ക്ക് മറ്റൊരുകേസിൽ സുപ്രീംകോടതി വിലക്കേർപ്പെടുത്തി. സുപ്രീംകോടതിയിൽ അടുത്ത ഒരു വർഷം ഹാജർ ആകുന്നതിൽ നിന്നാണ് മാത്യൂസ് നെടുമ്പാറയെ വിലക്കിയത്. ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ ജസ്റ്റിസ് വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് വിലക്കിയത്. ശബരിമല സ്ത്രീപ്രവേശന വിധിയെ എതിർത്ത് സുപ്രീംകോടതിയിൽ ഹർജികൾ നൽകിയ അഭിഭാഷകനാണ് അഡ്വ. മാത്യൂസ് നെടുമ്പാറ. നിരുപാധികം മാപ്പപേക്ഷിച്ചിട്ടും ഇത് പരിഗണിക്കാതെയാണ് സുപ്രീംകോടതിയുടെ കനത്ത നടപടി. മാത്യു നെടുമ്പാറ മുതിർന്ന അഭിഭാഷകനായ ഫാലി എസ് നരിമാനെയും ഇപ്പോൾ സുപ്രീംകോടതിയിൽ ജഡ്ജിയായ റോഹിങ്ടൻ നരിമാനെയും അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയിരുന്നു.

കോടതി അലക്ഷ്യ ഹർജിയിൽ നെടുമ്പാറയ്ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചു എങ്കിലും, ശിക്ഷ ഉത്തരവ് തൽകാലത്തേക്ക് മരവിപ്പിച്ചു. സുപ്രീം കോടതിയിലെയോ ബോംബെ ഹൈക്കോടതിയിലെയോ ജഡ്ജിമാർക്ക് എതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കില്ല എന്ന ഉറപ്പ് ലംഘിച്ചാൽ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന് സുപ്രീം കോടതി പറഞ്ഞു. സുപ്രീം കോടതി ജഡ്ജിമാർക്ക് എതിരെ ആരോപണം ഉന്നയിച്ചതിന് മാത്യൂസ് നെടുമ്പാറ ഉൾപ്പടെ മൂന്ന് അഭിഭാഷകർക്ക് എതിരായ ഹർജികൾ ചീഫ് ജസ്റ്റിസ് രൂപീകരിക്കുന്ന പുതിയ ബെഞ്ച് കേൾക്കും.

കോടതിയലക്ഷ്യത്തിന് മൂന്ന് മാസത്തെ തടവുശിക്ഷ നെടുമ്പാറയ്ക്ക് വിധിച്ചെങ്കിലും ഇത് കോടതി തൽക്കാലം മരവിപ്പിച്ചു. സുപ്രീംകോടതിയിലെയും ബോംബെ ഹൈക്കോടതിയിലെയും ജഡ്ജിമാർക്കെതിരെ അനാവശ്യ ആരോപണങ്ങളുന്നയിക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും ഇല്ലെങ്കിൽ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുപ്രീംകോടതി നെടുമ്പാറയ്ക്ക് മുന്നറിയിപ്പ് നൽകി.

സുപ്രീം കോടതി ജഡ്ജിമാർക്ക് എതിരെ കോടതിമുറിയിൽ വച്ച് ആരോപണങ്ങളുന്നയിച്ചതിന് മാത്യൂസ് നെടുമ്പാറ ഉൾപ്പടെ മൂന്ന് അഭിഭാഷകർക്ക് എതിരായ കോടതിയലക്ഷ്യഹർജികൾ ഇനി ചീഫ് ജസ്റ്റിസ് രൂപീകരിക്കുന്ന പുതിയ ബെഞ്ചാകും കേൾക്കുക. നേരത്തേ കോടതിയലക്ഷ്യക്കേസിൽ മാത്യൂസ് നെടുമ്പാറ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. എന്ത് ശിക്ഷ വേണമെന്ന കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ട് ആഴ്ചത്തെ സമയവും നൽകി. എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ ആദ്യം ബഞ്ച് മാറ്റണമെന്നാണ് അഡ്വ. മാത്യൂസ് ആവശ്യപ്പെട്ടത്. ആവശ്യം കോടതി തള്ളി. തുടർന്ന് അഡ്വ. മാത്യൂസ് നിരുപാധികം കോടതിക്ക് മുമ്പാകെ മാപ്പപേക്ഷിച്ചു. ഇത് പരിഗണിക്കാതെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

അഭിഭാഷകർക്ക് സീനിയർ പദവി അനുവദിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട ഹർജിയുടെ വാദം നടക്കവെയാണ് കേസിന് ആസ്പദമായ സംഭവം. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ മക്കൾക്ക് മാത്രമേ മുതിർന്ന അഭിഭാഷകരെന്ന പദവി കിട്ടാറുള്ളൂ എന്നും അത്തരം വിവേചനം നിയമരംഗത്ത് നിലനിൽക്കുന്നു എന്നുമായിരുന്നു മാത്യൂസ് നെടുമ്പാറ സുപ്രീംകോടതിയിൽ ആരോപണമായി ഉന്നയിച്ചത്.

എന്നാൽ ഇതിനെന്താണ് തെളിവെന്ന് ജഡ്ജിമാർ ചോദിച്ചു. അതേ ബഞ്ചിൽ കേസ് കേട്ടിരുന്ന ജഡ്ജി രോഹിൺടൺ നരിമാന്റെ അച്ഛൻ ഫാലി എസ് നരിമാൻ തന്നെയാണ് അതിനുള്ള തെളിവെന്ന് മാത്യൂസ് നെടുമ്പാറ മറുപടിയും പറഞ്ഞു. പ്രകോപിതരായ ജഡ്ജിമാർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സുപ്രീംകോടതി അഭിഭാഷകർക്ക് നേരെ ഉന്നയിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന്, അഭിഭാഷകർക്ക് 'മുതിർന്ന അഭിഭാഷകൻ' എന്ന പദവി നൽകുന്നതിനെതിരായി നാഷണൽ ലോയേഴ്‌സ് ക്യാംപെയ്ൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP