Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെയ്റ്റ്‌ലിക്ക് പുറമേ കോൺഗ്രസും ഇടത് പാർട്ടികളും അനുകൂലം; സ്വവർഗ്ഗ ലൈംഗിക ബന്ധം നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രീയ പാർട്ടികളും ഒരുമിക്കുന്നു; ഐപിസിയിൽ 377 വകുപ്പ് റദ്ദ് ചെയ്യാൻ ആലോചന

ജെയ്റ്റ്‌ലിക്ക് പുറമേ കോൺഗ്രസും ഇടത് പാർട്ടികളും അനുകൂലം; സ്വവർഗ്ഗ ലൈംഗിക ബന്ധം നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രീയ പാർട്ടികളും ഒരുമിക്കുന്നു; ഐപിസിയിൽ 377 വകുപ്പ് റദ്ദ് ചെയ്യാൻ ആലോചന

ന്യൂഡൽഹി: സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങളെ പിന്തുണച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് ഇടതു പക്ഷത്തിന്റെ പിന്തുണ. ആം ആദ്മി പാർട്ടിയും ഇതിനെ അനുകൂലിക്കുന്നു. ഇതോടെ സ്വവർഗ്ഗാനുരാഗം ക്രമിനൽ കുറ്റമാക്കിയ സുപ്രീംകോടതി വിധി പുനപരിശോധിക്കാനുള്ള അവസരം ഒരുങ്ങുകയാണ്.

സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങളെ പിന്തുണച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. സ്വവർഗ്ഗാനുരാഗം ക്രമിനൽ കുറ്റമാക്കിയ സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ജഡ്ജുമാരുടെ നിയമന കാര്യത്തിൽ ദേശീയ ജുഡീഷ്യൽ നിയമനകമ്മീഷനെ എതിർത്ത സുപ്രീംകോടിയുടെ തീർപ്പ് ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. സ്വവർഗ്ഗ അനുരാഗ കേസിൽ സുപ്രീം കോടതിയുടെ സമീപനം അൻപത് വർഷത്തെ മുമ്പത്തെ സാഹചര്യത്തിന് അനുകൂലമാണ്. ഇപ്പോൾ കാര്യങ്ങൾ മാറി. ലക്ഷക്കണക്കിന് പേർ സ്വവർഗ്ഗാനുരാഗത്തെ പിന്തുണയ്ക്കുമ്പോൾ കോടതിയും മാറി ചന്തിക്കണമെന്നാണ് ജയ്റ്റ്‌ലി പറഞ്ഞത്.

ഇതോടെ 377 വകുപ്പ് പിൻവലിക്കണമെന്ന ആവശ്യമാണ് ശക്തമായത്. ഇതിനെയാണ് ഇടതുപക്ഷവും ആംആദ്മിയും പിന്തുണച്ചത്. കോൺഗ്രസും സൂപ്രീംകോടതി വിധിയെ എതിർത്തിച്ചുണ്ട്. എന്നാൽ ബിജെപിക്കുള്ളിൽ ഇക്കാര്യത്തിൽ പൊതു നിലപാട് എത്തിയിട്ടില്ല. സ്വവർഗ്ഗാനുരാഗത്തിന് എതിരായ നിലപാടാണ് ആർഎസ്എസിനുള്ളത്. ഈ സാഹചര്യത്തിൽ ചർച്ചകൾ തുടരട്ടേ എന്നതാണ് ബിജെപി ഔദ്യോഗിക നേതൃത്വത്തിന്റേത്. അരുൺ ജെയ്റ്റിലിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും വിലയിരുത്തുന്നു. 2009ൽ സ്വവർഗ്ഗാനുരാഗികളെ കേസിൽ കുടുക്കുന്ന 377-ാം വകുപ്പിനെതിരെ ഡൽഹി ഹൈക്കോടതി നിലപാട് എടുത്തിരുന്നു. ഇത് ചോദ്യം ചെയ്യുന്നതാണ് സുപ്രീം കോടതിയുടെ വിധി.

ഈ സാഹചര്യത്തിൽ ഭരണഘടനാ ഭേദഗതി അനിവാര്യമാണെന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം. 1890ലെ സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ഐപിസിയിൽ 377 വകുപ്പ് കൊണ്ടു വന്നത്. അത് മാറ്റേണ്ട കാലം അതിക്രമിച്ചുവെന്ന് തന്നെയാണ് അഭിപ്രായം. എന്നാൽ ബിജെപിക്കുള്ളിൽ പൊതു അഭിപ്രായം ഉയർന്നാൽ മാത്രമേ ഇക്കാര്യത്തിൽ ഭരണ ഘടനാ ഭേദഗതി സാധ്യമാകൂ.

സ്വവർഗ്ഗാനുരാഗം കുറ്റകരമാണെന്ന് സുപ്രീംകോടതിയുടെ വിധി. സ്വവർഗ്ഗാനുരാഗ വിവാഹത്തിന് നിയമസാധുത നൽകിയ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. ഉത്തരവ് റദ്ദാക്കിയതോടെ മുപ്പത് ലക്ഷം സ്വവർഗ്ഗാനുരാഗികൾക്ക് തിരിച്ചടിയായിരിക്കുകയാണ്. സുപ്രീംകോടതിയിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ജി എസ് സിങ്വി അദ്ധ്യക്ഷനായ ബഞ്ചിന്റെതാണ് വിധി. 2009 ലാണ് സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കി ഡൽഹി ഹൈക്കോടതി ഉത്തരവായത്.

സ്വവർഗ വിവാഹം കുറ്റകരമാക്കുന്ന ഐപിസിയിലെ 377ആം സെക്ഷൻ 2009 ൽ ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സുരേഷ് കുമാർ എന്ന വ്യക്തി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി. 2000ത്തിലാണ് നാസ് ഫൗണ്ടേഷൻ എന്ന സംഘടന 377ആം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നത്.എന്നാൽ 2003ൽ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കി ഡൽഹി ഹൈക്കോടതി ഹർജി തള്ളി.

2009ൽ ഐപിസി സെക്ഷൻ 377 നിലനിൽക്കില്ലെന്ന് സ്വർഗ്ഗ വിവാഹം നിയമവിധേയമാക്കി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP