Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലനും താഹയും എൻഐഎ കസ്റ്റഡിയിൽ; എത്ര ദിവസം കസ്റ്റഡിയിൽ തുടരണമെന്നത് ഇരുവരെയും ബുധനാഴ്‌ച്ച ഹാജരാക്കുമ്പോൾ വ്യക്തമാക്കാമെന്ന് പ്രത്യേക എൻഐഎ കോടതി; പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎം പ്രവർത്തകരെ അറസ്റ്റു ചെയ്ത വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷവും

അലനും താഹയും എൻഐഎ കസ്റ്റഡിയിൽ; എത്ര ദിവസം കസ്റ്റഡിയിൽ തുടരണമെന്നത് ഇരുവരെയും ബുധനാഴ്‌ച്ച ഹാജരാക്കുമ്പോൾ വ്യക്തമാക്കാമെന്ന് പ്രത്യേക എൻഐഎ കോടതി; പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎം പ്രവർത്തകരെ അറസ്റ്റു ചെയ്ത വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷവും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റിലായ അലനെയും താഹയേയും എൻഐഎ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക എൻഐഎ കോടതിയുടേതാണ് ഉത്തരവ്. ഇരുവരയെും ബുധനാഴ്ച കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. എത്രദിവസത്തേക്കാണ് കസ്റ്റഡിയെന്ന് കോടതി ബുധനാഴ്ച വ്യക്തമാക്കും. നവംബർ ഒന്നിനു രാത്രിയാണ് മാവോയിസ്റ്റ് ബന്ധവും ലഘുലേഖകൾ കൈവശം സൂക്ഷിച്ചെന്നും ആരോപിച്ച് സിപിഎം പ്രവർത്തകരായിരുന്ന അലനെയും താഹയേയും പൊലീസ് അറസ്റ്റു ചെയ്യുന്നത്.

നേരത്തെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അലന്റെയും താഹയുടെയും വീടുകൾ സന്ദർശിച്ചിരുന്നു. വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിക്കുമെന്നും അലനെയും താഹയേയും അറസ്റ്റ് ചെയ്തത് ചട്ടങ്ങൾ പാലിച്ചല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. അലനെയും താഹയേയും അറസ്റ്റ് ചെയ്യാനുള്ള കാരണമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അതിനുള്ള തെളിവെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, അലനെയും താഹയേയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപകർ രംഗത്തെത്തി. തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിലെ ഒരു വിഭാഗം അദ്ധ്യാപകരാണ് ഇരുവരെയും മോചിപ്പിക്കാൻ ഇടപെടലാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം തയ്യാറാക്കുന്നത്. ഇരുവർക്കും മാവോവാദിബന്ധം സിപിഎം. ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പാർട്ടി അദ്ധ്യാപകസംഘടനയിലെ ഭാരവാഹികളടക്കം നിവേദനവുമായി മുന്നോട്ടുവന്നത്.അലനേയും താഹയേയും അറസ്റ്റുചെയ്തതും കേസ് എൻ.ഐ.എ.ക്ക് കൈമാറിയതിലും ആശങ്കയുള്ളതായി നിവേദനത്തിലുണ്ട്.

സിപിഎം. അനുകൂല സർക്കാർ കോളേജ് അദ്ധ്യാപക സംഘടനയായ എ.കെ.ജി.സി.ടി.യിലെ അംഗങ്ങളും ഭാരവാഹികളും നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്. ഫിലോസഫി വിഭാഗം അസി.പ്രൊഫസറും എഴുത്തുകാരനുമായ ദിലീപ് രാജിന്റെ നേതൃത്വത്തിലാണ് ഒപ്പുശേഖരണം.

തങ്ങൾ ഇപ്പോഴും സിപിഎം പ്രവർത്തകരാണെന്ന പ്രതികരണവുമായി അലനും താഹയും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് വേണ്ടി വോട്ടു തെണ്ടി നടന്ന തങ്ങളെ മുഖ്യമന്ത്രി മാവോയിസ്റ്റാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സി പി എമ്മിന്റെ ബൂത്ത് ഏജന്റുമാരായിരുന്നുവെന്നും ഇരുവരും പ്രതികരിച്ചിരുന്നു.

എന്നൽ ഇവർക്ക് മറുപടിയുമായി പി ജയരാജനും രംഗത്തെത്തിയിരുന്നു. ഇരുവരും പാർട്ടി പ്രവർത്തകരല്ലെന്നും അലനും താഹയും എസ്എഫ്‌ഐ മറയുപയോഗിച്ച് പണ്ടുമുതലേ മാവോയിസ്റ്റ് ബന്ധം പുലർത്തിയിരുന്നുവെന്നും പാർട്ടി പരിശോധനയിൽ അവരുടെ മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയിട്ടുണ്ടെന്നും. അവർ പാർട്ടി പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരല്ലെന്നും ജയരാജൻ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP