Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണം: ഗൂഢാലോചനയിൽ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി; സിബിഐ, ഐബി, ഡൽഹി പൊലീസ് സംയുക്ത അന്വേഷണം റിട്ട.ജസ്റ്റിസ് എ.കെ.പട്‌നായിക്കിന്റെ മേൽനോട്ടത്തിൽ; അന്വേഷിക്കുക ആരോപണമുന്നയിക്കാൻ ഒന്നരക്കോടി വാഗ്ദാനമെന്ന അഡ്വ.ഉത്സവ് സിങ് ബെൻസ് നൽകിയ പരാതിയിൽ; രഞ്ജൻ ഗൊഗോയി പദവിയിൽ നിന്ന് മാറി നിന്ന് അന്വേഷണം നേരിടണമെന്ന് ഇന്ദിര ജയ്‌സിങ്

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണം: ഗൂഢാലോചനയിൽ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി; സിബിഐ, ഐബി, ഡൽഹി പൊലീസ് സംയുക്ത അന്വേഷണം റിട്ട.ജസ്റ്റിസ് എ.കെ.പട്‌നായിക്കിന്റെ മേൽനോട്ടത്തിൽ; അന്വേഷിക്കുക ആരോപണമുന്നയിക്കാൻ ഒന്നരക്കോടി വാഗ്ദാനമെന്ന അഡ്വ.ഉത്സവ് സിങ് ബെൻസ് നൽകിയ പരാതിയിൽ; രഞ്ജൻ ഗൊഗോയി പദവിയിൽ നിന്ന് മാറി നിന്ന് അന്വേഷണം നേരിടണമെന്ന് ഇന്ദിര ജയ്‌സിങ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക പീഡനാരോപണത്തിലെ ഗൂഢാലോചനയിൽ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. റിട്ട.ജസ്റ്റിസ് എ.കെ.പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കണമെന്നാണ്് സുപ്രീം കോടതി ഉത്തരവ്. അന്വേഷണ റിപ്പോർട്ട് സീൽവച്ച കവറിൽ സമർപ്പിക്കണം. അന്വേഷണത്തിൽ പട്‌നായിക്കിന് വേണ്ട സഹായങ്ങൾ നൽകണമെന്ന് സിബിഐ ഡയറക്ടറോട് കോടതി നിർദ്ദേശിച്ചു. സിബിഐ, ഐബി, ഡൽഹി പൊലീസ് സംയുക്ത അന്വേഷണമാണ് നടക്കുക. ഗൂഢാലോചനക്കാരുടെ പേരുകൾ വെളിപ്പെടുത്താത്തതിന് നിയമപരിരക്ഷയില്ലെന്ന് കോടതി വ്യക്തമാക്കി. പേരുകൾ പറയാൻ ആരോപണം ഉന്നയിച്ച അഭിഭാഷകൻ വിസമ്മതിച്ചിരുന്നു.

ഗൂഢാലോചന നടത്തിയത് അസംതൃപ്തരായ ജീവനക്കാരാണോ കോർപറേറ്റുകളാണോ ഇടനിലക്കാരാണോ എന്ന് കണ്ടെത്തും വരെ അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു. അതേസമയം, ആരോപണമുന്നയിച്ച മുൻ ജൂനിയർ കോർട്ട് അസിസ്റ്റന്റായ യുവതിയോട് ഇന്ന് ഹാജരാകാൻ അവരുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എൻ.വി. രമണ, ഇന്ദിര ബാനർജി എന്നിവരുൾപ്പെട്ട സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിയിൽ നിന്ന് ജഡ്ജിമാർ നേരിട്ട് ചേംബറിൽ വിശദീകരണം തേടും.

ചീഫ് ജസ്റ്റിസിനെ കുരുക്കാൻ വൻശക്തികൾ കളിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ അഭിഭാഷകൻ ഉത്സവ് സിങ് ബെയിൻസിൽ നിന്ന് സത്യവാങ്മൂലവും തെളിവുകളും മുദ്രവച്ച കവറിൽ ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ.എഫ്. നരിമാൻ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ഇന്നലെ സ്വീകരിച്ചിരുന്നു.അതേസമയം, ഇന്ന് കോടതിയിൽ ഹാജരായ ബെയിൻസ് ഗൂഢാലോചനയിൽ ഉൾപ്പെട്ടവരുടെ പേര് വെളിപ്പെടുത്താൻ ആകില്ലെന്ന് വ്യക്തമാക്കി. ഇത് സംബന്ധിച്ച പുതിയ സത്യവാങ്മൂലവും അദ്ദേഹം സമർപ്പിച്ചു. ഇതിനെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ എതിർത്തു. പീഡന ആരോപണവും ഗൂഢാലോചന വിഷയവും ഒരുമിച്ച് അന്വേഷിക്കണമെന്ന മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങിന്റെ ആവശ്യം കോടതി തള്ളി.

എന്നാൽ ഇക്കാര്യത്തിൽ സത്യമറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അതിൽ നിന്നും ഒഴിഞ്ഞുമാറാൻ അഭിഭാഷകന് കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം സ്ത്രീ നൽകിയ പരാതി കൂടി പരിശോധിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും പട്‌നായിക്കിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. അതിനിടെ ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന ആരോപണം അന്വേഷിക്കാനുള്ള ഉത്തരവിനെതിരെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് രംഗത്തെത്തി. പരാതിയെപ്പറ്റിയല്ല, പരാതിയാണ് അന്വേഷിക്കേണ്ടത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പദവിയിൽ നിന്ന് മാറിനിന്ന് അന്വേഷണം നേരിടണമെന്നും അഡ്വ. ഇന്ദിര ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP