Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബെനറ്റിന്റെ പേയ്‌മെന്റ് സീറ്റിൽ ഇനി അമിക്കസ് ക്യൂറി; സ്ഥാനാർത്ഥി നിർണ്ണയത്തിലെ സാമ്പത്തിക അഴിമതികൾ അന്വേഷിക്കാൻ അഡ്വക്കേറ്റ് ഹരികുമാറിനെ ലോകായുക്ത നിയോഗിച്ചു; പാർട്ടി മിനിട്‌സ് പിടിച്ചെടുക്കണമെന്ന മുൻ ഉത്തരവിന് സ്റ്റേ

ബെനറ്റിന്റെ പേയ്‌മെന്റ് സീറ്റിൽ ഇനി അമിക്കസ് ക്യൂറി;  സ്ഥാനാർത്ഥി നിർണ്ണയത്തിലെ സാമ്പത്തിക അഴിമതികൾ അന്വേഷിക്കാൻ അഡ്വക്കേറ്റ് ഹരികുമാറിനെ ലോകായുക്ത നിയോഗിച്ചു; പാർട്ടി മിനിട്‌സ് പിടിച്ചെടുക്കണമെന്ന മുൻ ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഐയിലുയർന്ന പേയ്‌മെന്റ് സീറ്റ് വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ അമിക്കസ് ക്യൂറിയെ ലോകായുക്ത നിയോഗിച്ചു. ഹൈക്കോടതി അഭിഭാഷകൻ ജി.ഹരികുമാറാണ് അമിക്കസ് ക്യൂറി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയോട് ലോകായുക്തയുടെ നിർദ്ദേശിച്ചു.

ബെനറ്റ് എബ്രഹാമിനെ സ്ഥാനാർത്ഥിയാക്കിയതു സംബന്ധിച്ച തീരുമാനങ്ങൾ അടങ്ങിയ സിപിഐ പാർട്ടി യോഗ മിനിട്ട്‌സ് പിടിച്ചെടുക്കുന്നത് ജസ്റ്റിസുമാരായ പയസ് സി.കുര്യാക്കോസ്, കെ.പി. ബാലചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്തു. അടുത്ത മാസം 30വരെ രേഖകൾ പിടിച്ചെടുക്കരുതെന്ന് ലോകായുക്ത നിർദ്ദേശിച്ചു. ഈ മാസം 20നാണ് ഇതേക്കുറിച്ച് അന്വേഷണം നടത്താൻ ലോകായുക്ത ഉത്തരവിട്ടത്. ഐ. ജി സുരേഷ് രാജ് പുരോഹിതിനാണ് അന്വേഷണചുമതല. ഇനി അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ പൊലീസ് അന്വേഷണം ഉണ്ടാകൂ എന്നാണ് സൂചന.

സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി ദിവാകരൻ, സംസ്ഥാന എക്‌സിക്യൂട്ടീവിൽ നിന്നു ജില്ലാ കൗൺസിലേക്ക് തരംതാഴ്‌ത്തപ്പെട്ട പി. രാമചന്ദ്രൻ നായർ, തിരുവനന്തപുരത്തെ ഇടതു മുന്നണി സ്ഥാനാർത്ഥി ബെനറ്റ് എബ്രഹാം എന്നിവർക്കെതിരെ സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്. തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ മത്സരിപ്പിക്കുന്നതിനായി ബെനറ്റ് ഏബ്രഹാമിൽ നിന്നും പണം വാങ്ങി സി .പി .ഐ സീറ്റ് വിറ്റുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

ഡിസംബർ 24 ന് മുമ്പ് റിപ്പോർട്ട് നൽകാനാണ് ലോകായുക്തയുടെ നിർദ്ദേശം. അതിന് ശേഷം തുടർനടപടികളിലേക്ക് കടക്കും. സിപിഐ പണം വാങ്ങി ബെനറ്റ് എബ്രഹാമിനെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കിയെന്ന പരാതിയിലാണ് ലോകായുക്തയുടെ അമിക്കസ് ക്യൂറി നിയമനം. തിരുവനന്തപുരം മുരുക്കുപുഴ സ്വദേശി ഷംനാദ് നൽകിയ പരാതിയിലാണ് ഇത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയിട്ടുണ്ടെന്ന് സിപിഐ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ബെനറ്റ് എബ്രാഹാമിൽ നിന്ന് ഒരു കോടി 80 ലക്ഷം രൂപയുടെ സംഭാവന കിട്ടയതായും പാർട്ടി അന്വേഷണത്തിൽ തെളിഞ്ഞു. ബെനറ്റ് എബ്രഹാം പേയ്‌മെന്റ് സ്ഥാനാർത്ഥിയാണെന്ന വാദം ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടായിരുന്നു അത്. മൂന്നു നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സി ദിവാകരൻ, പി രാമചന്ദ്രൻ നായർ, വെഞ്ഞാറമൂട് ശശി എന്നിവർക്കെതിരെ പാർട്ടി തല നടപടിയും വന്നു.

സിപിഐ ജില്ലാ കൗൺസിൽ നിരാകരിച്ച ബെന്നറ്റ് എബ്രഹാമിനെ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയത് കോഴവാങ്ങയെന്നാണ് ആക്ഷേപം ഉയർന്നത്. ജില്ലാ കമ്മിറ്റി നൽകിയ പാനലിൽ പന്ന്യൻ രവീന്ദ്രൻ, സി ദിവാകരൻ, പി.രാമചന്ദ്രൻ നായർ എന്നീ പേരുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ സംസ്ഥാന എക്‌സിക്യൂട്ടിവും സെക്രട്ടറിയറ്റും കഴിഞ്ഞപ്പോൾ ബെന്നറ്റ് സ്ഥാനാർത്ഥിയായി.

ജില്ലാ കൗൺസിൽ അംഗീകരിച്ച തിരഞ്ഞെടുപ്പ് ചെലവ് നാല് കോടിക്കടുത്തായിരുന്നു. ഇതിൽ ഒന്നേമുക്കാൽ കോടിയിലധികം ബെന്നറ്റ് മുഖേന ലഭിച്ചതാണെന്നും സിപിഐയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാല് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ചെലവിൽ ഈ തുക ഉൾക്കൊള്ളിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ലോകായുക്തയിൽ പരാതി എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP