Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വ്യത്യസ്ഥ സ്ഥാപനത്തിലേക്ക് സ്ഥലമാറ്റം ആവശ്യപ്പെടുന്നതെങ്ങനെയെന്ന് മനസിലാകുന്നില്ല'; കെഎസ്എഫ്ഇയിലേക്ക് സ്ഥലമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ അപേക്ഷ തള്ളി ഹൈക്കോടതി; അപ്പീൽ പിൻവലിക്കാൻ തയാറാകാത്തതിനെ തുടർന്ന് സമയം പാഴാക്കിയെന്നും 2500 രൂപ പിഴയടയ്ക്കാനും കോടതി

'വ്യത്യസ്ഥ സ്ഥാപനത്തിലേക്ക് സ്ഥലമാറ്റം ആവശ്യപ്പെടുന്നതെങ്ങനെയെന്ന് മനസിലാകുന്നില്ല'; കെഎസ്എഫ്ഇയിലേക്ക് സ്ഥലമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ അപേക്ഷ തള്ളി ഹൈക്കോടതി; അപ്പീൽ പിൻവലിക്കാൻ തയാറാകാത്തതിനെ തുടർന്ന് സമയം പാഴാക്കിയെന്നും 2500 രൂപ പിഴയടയ്ക്കാനും കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : കെഎസ്എഫ്ഇയിലേക്ക് സ്ഥലമാറ്റം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഉദ്യോഗസ്ഥർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. തങ്ങൾക്ക് കെഎസ്എഫ്ഇയിലേക്ക് പുനർ നിയമനമോ സ്ഥലമാറ്റമോ വേണമെന്നാണ് കെഎസ്ആർടിസി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. ഈ അപേക്ഷയാണ് ഡിവിഷൻ ബെഞ്ച് ചെലവ് സഹിതം തള്ളിയത്.

വ്യത്യസ്ത സ്ഥാപനത്തിലേക്കു സ്ഥലംമാറ്റം ആവശ്യപ്പെടുന്നത് എങ്ങനെയാണെന്നു മനസ്സിലാകുന്നില്ലെന്നു കോടതി പറഞ്ഞു. അപ്പീൽ പിൻവലിക്കുന്നുണ്ടോ എന്നു ചോദിച്ചെങ്കിലും കക്ഷികൾ തയാറായില്ല. കോടതിയുടെ സമയം പാഴാക്കിയെന്നു വിലയിരുത്തിയാണു നടപടി. കെഎസ്ആർടിസിയിലെ നാലു ജൂനിയർ അസിസ്റ്റന്റുമാർ ഈയാവശ്യത്തിനു കെഎസ്എഫ്ഇക്ക് അപേക്ഷ നൽകിയ ശേഷമാണു കോടതിയെ സമീപിച്ചത്.

കെഎസ്ആർടിസിയിൽ നിന്നു കെഎസ്എഫ്ഇയിലേക്കു സ്ഥലംമാറ്റം അനുവദിക്കുന്ന വ്യവസ്ഥയില്ലെന്നു പറഞ്ഞ് സിംഗിൾ ജഡ്ജി ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെ അപ്പീൽ നൽകി. കെഎസ്ആർടിസി, കെഎസ്എഫ്ഇ ഉൾപ്പെടെ വകുപ്പുകളിൽ നിയമനത്തിനു പിഎസ്‌സി നടത്തിയതു പൊതുപരീക്ഷയാണെന്ന് ഇവർ വാദിച്ചു. അപ്പീൽ തള്ളിയ കോടതി, ഓരോ ഹർജിക്കാരും 2500 രൂപ വീതം നൽകണമെന്നു നിർദ്ദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP