Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിമാൻഡിൽ കഴിയുന്ന കെ സുരേന്ദ്രന് എതിരെ അറസ്റ്റ് വാറണ്ട്; ഡിവൈഎസ്‌പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയ കേസില് ഹാജരാകാത്തത് സംഘപരിവാർ നേതാവിന് വിനയായി; വാറണ്ട് പുറപ്പെടുവിച്ചത് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്

റിമാൻഡിൽ കഴിയുന്ന കെ സുരേന്ദ്രന് എതിരെ അറസ്റ്റ് വാറണ്ട്; ഡിവൈഎസ്‌പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയ കേസില് ഹാജരാകാത്തത് സംഘപരിവാർ നേതാവിന് വിനയായി; വാറണ്ട് പുറപ്പെടുവിച്ചത് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച ശബരിമല ദർശനം നടത്താൻ ശ്രമിച്ചതിനും പൊലീസിനെ കൃത്യനിർവ്വഹണം നടത്തുന്നതിൽ തടസ്സപ്പെടുത്തുകയും ചെയ്തതിന് റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് എതിരെ അറസ്റ്റ് വാറണ്ടുമായി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി

കണ്ണൂർ പൊലീസ് സ്റ്റേഷൻ മാർച്ചിൽ ഡിവൈഎസ്‌പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയ കേസിൽ തുടർച്ചയായി ഹാജരാവത്തതിനെ തുടർന്നാണ് ബിജെപി ജനറൽ സെക്രട്ടിക്കെതിരെ കോടതി നടപടിയായി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം നിരോധനാജ്ഞ ലംഘിച്ചതിന് നിലയ്ക്കലിൽ വച്ച് അറസ്റ്റിലായ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പൊലീസ് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നായിരുന്നു പത്തനംതിട്ട കോടതി അറിയിച്ചത്. അതിനാൽ ഇനി നാളെയെ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളു.പൊലീസ് വിലക്ക് ലംഘിച്ച ശബരിമലയിൽ പ്രവേശിക്കാനൊരുങ്ങിയ സുരേന്ദ്രനെ ശനിയാഴ്‌ച്ച വൈകിട്ടോടെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തയത് അടക്കമുള്ള വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP