Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരോഗ്യമന്ത്രി ആയിരിക്കവേ പി കെ ശ്രീമതി മകന് വേണ്ടി അഴിമതി നടത്തിയെന്ന് ചാനൽ ചർച്ചയിൽ ഇരുന്ന് വിടുവാ പറഞ്ഞ ബി ഗോപാലകൃഷ്ണൻ കുടുങ്ങി! പി കെ ശ്രീമതി നൽകിയ മാനനഷ്ട കേസിൽ ബിജെപി നേതാവിന് കോടതിയുടെ അറസ്റ്റു വാറണ്ട്; കോടതിയിൽ എത്താതിരുന്ന നേതാവിനെ അറസ്റ്റു ചെയ്ത് ഹാജരാക്കാൻ നിർദ്ദേശം

ആരോഗ്യമന്ത്രി ആയിരിക്കവേ പി കെ ശ്രീമതി മകന് വേണ്ടി അഴിമതി നടത്തിയെന്ന് ചാനൽ ചർച്ചയിൽ ഇരുന്ന് വിടുവാ പറഞ്ഞ ബി ഗോപാലകൃഷ്ണൻ കുടുങ്ങി! പി കെ ശ്രീമതി നൽകിയ മാനനഷ്ട കേസിൽ ബിജെപി നേതാവിന് കോടതിയുടെ അറസ്റ്റു വാറണ്ട്; കോടതിയിൽ എത്താതിരുന്ന നേതാവിനെ അറസ്റ്റു ചെയ്ത് ഹാജരാക്കാൻ നിർദ്ദേശം

കണ്ണൂർ: പി.കെ. ശ്രീമതി എംപിക്കെതിരെ അഴിമതിയാരോപണങ്ങൾ നടത്തുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാവാത്തതിനെത്തുടർന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത് തന്നെ അധിക്ഷേപിക്കുകയും അഴിമതിയാരോപണം ഉന്നയിക്കുകയും ചെയ്തുവെന്നാരോപിച്ച് പി.കെ.ശ്രീമതി എംപി.യാണ് കേസ് ഫയൽ ചെയ്തത്. കേസ് ഏപ്രിൽ നാലിലേക്കു മാറ്റി. അന്ന് ഗോപാലകൃഷ്ണനെ അറസ്റ്റുചെയ്ത് ഹാജരാക്കാനാണ് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്.

കണ്ണൂരിലെ അഡ്വ. ബി.പി. ശശീന്ദ്രൻ മുഖാന്തരം പി.കെ. ശ്രീമതി ഗോപാലകൃഷ്ണന് വക്കീൽ നോട്ടീസ് അയച്ചതോടെയാണ് കേസിന് തുടക്കം. മന്ത്രിയായിരിക്കെ പി കെ ശ്രീമതി അനധികൃത ഇടപെടലുകൾ നടത്തി എന്ന് ഗോപാലകൃഷ്ണൻ ചാനൽ ചർച്ചകളിൽ തുടർച്ചയായി ആരോപണമുന്നയിച്ചിരുന്നു. അത് ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് ശ്രീമതി പരാതി നൽകിയിരുന്നു. പരാതി വിശദമായി പരിശോധിച്ച ശേഷം ആഭ്യന്തരവകുപ്പാണ് പ്രോസിക്യൂഷന് അനുമതി നൽകാൻ തീരുമാനിച്ചത്.

മന്ത്രിസ്ഥാനത്തിരുന്ന വ്യക്തിയെ അപകീർത്തിപ്പെടുത്തിയതിനു ക്രിമിനൽ നടപടിച്ചട്ടം 199 (4 ) എ അനുസരിച്ചു കേസ് നിലനിൽക്കുന്നതാണെന്ന് ആഭ്യന്തര വകുപ്പ് വിലയിരുത്തി. അതനുസരിച്ച് നടപടി തുടങ്ങാനുള്ള അനുമതിയും നിർദ്ദേശവും തലശേരി സെഷൻസ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർക്കു സർക്കാർ നൽകി.

ആരോഗ്യമന്ത്രി ആയിരിക്കെ ഫാർമസ്യൂട്ടിക്കൽ കമ്പനിക്കുവേണ്ടി അനധികൃത ഇടപെടൽ നടത്തുക വഴി അഴിമതിക്ക് കൂട്ടുനിന്നുവെന്ന ഗോപാലകൃഷ്ണന്റെ ആക്ഷേപം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് വക്കീൽ നോട്ടീസിൽ ശ്രീമതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മകൻ പി കെ സുധീർ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ എന്നിവരെകൂടി പരാമർശിച്ചാണ് വ്യാജ പ്രചാരണം നടത്തിയത്.

തന്റെ മകന് ഒരു മരുന്നു വിതരണ കമ്പനിയുമായും ബന്ധം ഇല്ലെന്നിരിക്കെ രാഷ്ട്രീയ മുതലെടുപ്പിന്റെ പേരിൽ തന്നെയും കുടുംബത്തെയും പ്രതിക്കൂട്ടിൽ നിർത്താനും പൊതുജനമധ്യത്തിൽ ഇകഴ്‌ത്തിക്കാട്ടാനുമുള്ള ബോധപൂർവ ശ്രമമാണ് നടന്നതെന്നും നോട്ടീസിലും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും വ്യക്തമാക്കിയിരുന്നു. അത്യധികം മനോവിഷമം ഉണ്ടാക്കിയതും വസ്തുതയുടെ ഒരു ബന്ധമില്ലാത്തതുമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കു പാഠമാകുന്ന രീതിയിൽ നിയമ നടപടിയിൽ ഉറച്ചു നിൽക്കുമെന്ന് പി കെ ശ്രീമതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP