Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയോധ്യാ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകി; ഹർജി നൽകിയത് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ്; ക്ഷേത്രം നിർമ്മിക്കാൻ സ്ഥലം നൽകിയ തീരുമാനം പുനഃപരിശോധിക്കണം എന്ന് ഹർജിയിൽ ആവശ്യം

അയോധ്യാ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകി; ഹർജി നൽകിയത് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ്; ക്ഷേത്രം നിർമ്മിക്കാൻ സ്ഥലം നൽകിയ തീരുമാനം പുനഃപരിശോധിക്കണം എന്ന് ഹർജിയിൽ ആവശ്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധിക്കെതിരെ ജംഇയ്യതതുൽ ഉലമയേ ഹിന്ദ് പുനപരിശോധനാ ഹർജി നൽകി. ആരും ആവശ്യപ്പെടാതെയാണ് പള്ളിക്കായി 5 ഏക്കർ ഭൂമി നൽകിയതെന്നും പകരം ഭൂമി വേണമെന്ന ആവശ്യം ആരും ഉന്നയിച്ചിരുന്നില്ലെന്നും ഹരജിയിൽ പറയുന്നു. ക്ഷേത്രം നിർമ്മിക്കാൻ സ്ഥലം നൽകിയ തീരുമാനം പുനഃപരിശോധിക്കണം. രേഖാപരമായ തെളിവുകൾ അവഗണിച്ചു. പുനപരിശോധനാ ഹരജിയിൽ തീർപ്പുണ്ടാകുന്നത് വരെ വിധി സ്റ്റേ ചെയ്യണമെന്നും 217 പേജുള്ള അപേക്ഷയിൽ ആവശ്യപ്പെടുന്നു.

വിധിക്കെതിരെ ഡിസംബർ ഒമ്പതിനുമുമ്പ് പുനഃപരിശോധന ഹരജി നൽകുമെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പുനഃപരിശോധന ഹരജി നൽകേണ്ടെന്നാണ് യു.പി സർക്കാറിനു കീഴിലെ സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെ തീരുമാനം. ബാബരി ഭൂമിക്കു പകരമായി സുപ്രീംകോടതി നിർദേശിച്ച അഞ്ചേക്കർ സ്വീകരിക്കണമോ എന്ന കാര്യത്തിൽ സുന്നി വഖഫ് ബോർഡ് തീരുമാനത്തിലെത്തിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP