Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചരിത്ര വിധിയെന്ന് രാജ്‌നാഥ് സിങ്; സമാധാനവും ശാന്തതയും നിലനിർത്താൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും മന്ത്രി; വിധി ബഹുമാനിച്ച് അംഗീകരിക്കണമെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; വിധിയിൽ തൃപ്തരല്ല എങ്കിലും അംഗീകരിക്കുന്നുവെന്ന് സുന്നി വഖഫ് ബോർഡ്; റിവ്യൂ ഹർജി നൽകുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്;വിധി ഉൾക്കൊണ്ട് സമാധാനത്തിന് എല്ലാവരും സഹകരിക്കണമെന്ന് കേരള മുഖ്യമന്ത്രി; കരുതലോടെ പ്രതികരിച്ച് രാഷട്രീയ പാർട്ടികളും

ചരിത്ര വിധിയെന്ന് രാജ്‌നാഥ് സിങ്; സമാധാനവും ശാന്തതയും നിലനിർത്താൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും മന്ത്രി; വിധി ബഹുമാനിച്ച് അംഗീകരിക്കണമെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; വിധിയിൽ തൃപ്തരല്ല എങ്കിലും അംഗീകരിക്കുന്നുവെന്ന് സുന്നി വഖഫ് ബോർഡ്; റിവ്യൂ ഹർജി നൽകുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്;വിധി ഉൾക്കൊണ്ട് സമാധാനത്തിന് എല്ലാവരും സഹകരിക്കണമെന്ന് കേരള മുഖ്യമന്ത്രി; കരുതലോടെ പ്രതികരിച്ച് രാഷട്രീയ പാർട്ടികളും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; അയോധ്യകേസിലെ വിധിയിൽ സമ്മിശ്ര പ്രതികരണങ്ങളുമായി നേതാക്കളും സംഘടനകളും. ചരിത്ര വിധിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സമാധാനവും ശാന്തതയും നിലനിർത്താൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും രാജ്‌നാഥ് സിങ് പ്രതികരിച്ചു. വർഷങ്ങൾ നീണ്ടുനിന്ന അയോധ്യ കേസിൽ നിർണായക വിധിയാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായത്. തർക്കഭൂമിയിൽ ക്ഷേത്രം പണിയാമെന്നും മുസ്ലിംകൾക്ക് പകരം ഭൂമി നൽകാമെന്നുമുള്ള വിധിയാണ് കോടതി പ്രസ്താവിച്ചത്.

അതേസമയം തർക്കഭൂമി ഏതെങ്കിലും കക്ഷികൾക്ക് വിട്ടുകൊടുക്കില്ലെന്നും കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നുമാണ് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി പൂർണമായും തള്ളിയ കോടതി ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്നും വ്യക്തമാക്കി.

ചരിത്ര വിധി അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . രാജ്യത്തെ പരമോന്നത നീതിപീഠമാണ് അയോധ്യ വിധി പുറപ്പെടുവിച്ചത്. അത് അംഗീകരിക്കാനും നടപ്പാക്കാനും എല്ലാവർക്കും ബാധ്യതയും ഉത്തരവാദിത്തവും ഉണ്ടെന്നും കേരളാ ഗവർണർ പ്രതികരിച്ചു.

സുപ്രീം കോടതി വിധിയിൽ തൃപ്തരല്ല എങ്കിലും അംഗീകരിക്കുന്നുവെന്ന് സുന്നി വഖഫ് ബോർഡ് പ്രതികരിച്ചു. രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികളുടെ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് പരിഗണിച്ചത്. 40 ദിവസം നീണ്ട അന്തിമവാദത്തിന് ശേഷമാണ് വിധി വന്നത്.വിധി മാനിക്കുന്നു, റിവ്യൂ ഹർജി നൽകുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡും പ്രതികരിച്ചു.

അയോധ്യ വിധി ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണം, പൊലീസ് പൂർണ ജാഗ്രത പാലിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം വിധിയുടെ പശ്ചാത്തലത്തിലെ സുരക്ഷ വിലയിരുത്താൻ ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്ന് മുസ്ലിം ലീഗും വ്യക്തമാക്കിയിരുന്നു. പൂർണരൂപം കിട്ടിയതിനുശേഷം തുടർനടപടിയെന്നും പാണക്കാട് ശിഹാബ് തങ്ങൾ പറഞ്ഞു.

എല്ലാവരും സുപ്രീം കോടതിയുടെ വിധി അംഗീകരിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം വിധിയുടെ പേരിൽ ഇനി പ്രകോപനങ്ങൾ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതൃയോഗം തിങ്കളാഴ്ച പാണക്കാട്ട് ചേരും.അയോധ്യ വിധി അംഗീകരിക്കുന്നുവെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ പറഞ്ഞു.വിജയിച്ചവരും പരാജയപ്പെട്ടവരും പ്രശ്‌നങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അയോധ്യതർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാം എന്നതാണ് വിധി. അതിന്റെ അവകാശം കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന് നൽകും. മുസ്ലിം പള്ളി നിർമ്മിക്കാൻ സുന്നി വഖഫ് ബോർഡിന് തർക്കഭൂമിക്ക് പുറത്ത് അഞ്ചേക്കർ. തർക്കഭൂമിയിൽ അവകാശം തെളിയിക്കാൻ സുന്നി വഖഫ് ബോർഡിനായില്ല. രാം ചബൂത്രയിലും സീത രസോയിലും ഹൈന്ദവപൂജ നടത്തിയതിന് തെളിവുണ്ട്. ആർക്കിയോളജിക്കൽ റിപ്പോർട്ട് ഉദ്ധരിച്ച് കോടതി, ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തി.

നിർമോഹി അഖാഡയുടെ ഹർജിക്ക് നിയമസാധുതയില്ല, അപ്രസക്തമായി. രാമജന്മഭൂമിക്കല്ല ശ്രീരാമദേവനാണ് നിയമവ്യക്തിത്വം, രാംലല്ലയുടെ വാദം പ്രസക്തമെന്നും കോടതി പറഞ്ഞു.അയോധ്യക്കേസിൽ ഏകകണ്ഠനെയാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞത്. വിധി ഏകകണ്ഠമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും മതേതരത്വവും ഉയർത്തിപ്പിടിക്കും. വിശ്വാസം അംഗീകരിക്കുമെന്ന് കോടതി പറഞ്ഞു. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാൻ കോടതിക്കാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP