Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളറട വില്ലേജ് ഓഫീസിൽ പെട്രോൾ ഒഴിച്ചു തീയിട്ട കേസിലെ പ്രതിക്കു ജാമ്യം; നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയും തിരുവനന്തപുരം സെഷൻസ് കോടതിയും നിരസിച്ച ജാമ്യാപേക്ഷ അനുവദിച്ചതു ഹൈക്കോടതി

വെള്ളറട വില്ലേജ് ഓഫീസിൽ പെട്രോൾ ഒഴിച്ചു തീയിട്ട കേസിലെ പ്രതിക്കു ജാമ്യം; നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയും തിരുവനന്തപുരം സെഷൻസ് കോടതിയും നിരസിച്ച ജാമ്യാപേക്ഷ അനുവദിച്ചതു ഹൈക്കോടതി

കൊച്ചി: വെള്ളറട വില്ലേജ് ഓഫീസിൽ പെട്രോൾ ഒഴിച്ചു തീയിട്ട കേസിലെ പ്രതി സാം കുട്ടിക്കു ജാമ്യം. ഹൈക്കോടതിയാണു സാമിനു ജാമ്യം നൽകിയത്. നേരത്തെ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയും തിരുവനന്തപുരം സെഷൻസ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

ഏഴുദിവസത്തിനുള്ളിൽ ജാമ്യത്തുകയായ നാൽപതിനായിരം രൂപ കെട്ടിവച്ച് ജാമ്യം നേടാനാണ് ഹൈക്കോടതി ഉത്തരവ്. വെള്ളറടയിൽ നടത്തിയ സ്ഫോടനം ബോധപൂർവമാണെന്ന് പ്രതി സാംകുട്ടി പറഞ്ഞിരുന്നു.

മാസങ്ങളായി നടന്നിട്ടും പോക്കുവരവ് നടത്തിതരാത്തതിലുള്ള ദേഷ്യമാണ് കൃത്യത്തിന് പ്രേരിപ്പിച്ചത്. ഒരു ദിവസത്തെ ആവേശം കൊണ്ട് ചെയ്തതല്ലെന്നും വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിൽ മനംമടുത്ത് ഒരു മാസമായി ഇക്കാര്യം ഉള്ളിൽ കൊണ്ടു നടക്കുകയായിരുന്നുവെന്നും സാംകുട്ടി നേരത്തെ പറഞ്ഞിരുന്നു.

റബർ കടുംവെട്ടിനു കരാറെടുത്തു പരാജയപ്പെട്ട വകയിൽ 28 ലക്ഷം രൂപയുടെ കടമുണ്ടെന്നും ഈ വസ്തു പോക്കുവരവു ചെയ്തു തരാത്തതിനാലാണ് താൻ ഈ ഉദ്യമത്തിനു മുതിർന്നതെന്നും സാംകുട്ടി പൊലീസിനോടു വെളിപ്പെടുത്തി. ഉദ്യമം വിജയിച്ചിരുന്നുവെങ്കിൽ ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ ഉദ്ദേശ്യമെന്നും സാംകുട്ടി പറഞ്ഞിരുന്നു.

വെള്ളറട വില്ലേജ് ഓഫീസിൽ സ്ഫോടനത്തെ തുടർന്ന് ഏഴ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിൽ ഓഫീസ് ഭാഗീകമായി കത്തി നശിച്ചു. ഫയലുകളും രേഖകളും പൂർണ്ണമായും കത്തി നശിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP