Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി തള്ളി ഹൈക്കോടതി; അന്വേഷണത്തിൽ പാളിച്ചകൾ; കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് കോടതി

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി തള്ളി ഹൈക്കോടതി; അന്വേഷണത്തിൽ പാളിച്ചകൾ; കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ നടപടി ശരിവെച്ച് ഹൈക്കോടതി. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി തള്ളിയ ഹൈക്കോടതി അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യം നിലവിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ഹർജി കോടതി തള്ളിയത്.

മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തെറ്റായ വിവരങ്ങൾ നൽകി ശ്രീറാം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശേഷിയുള്ള വ്യക്തിയാണ് ശ്രീറാം. ജനറൽ ആശുപത്രിയിലെ ഡോക്ടർ മദ്യത്തിന്റെ ഗന്ധം സ്ഥിരീകരിച്ചതാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചത്. എന്നാൽ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് ഒരാളുടെ ജീവനെടുത്ത പ്രതിക്കെതിരെ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ.പി.സി 304 വകുപ്പ് ആണ് ചുമത്തിയിട്ടുള്ളത്. അങ്ങനെയുള്ള കേസിൽ പ്രതിക്ക് ജാമ്യം നൽകാൻ മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്നാണ് സർക്കാർ വാദിച്ചത്.

ശ്രീറാമിന് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ പൊലീസിന് കോടതിയുടെ വിമർശനം നേരിടേണ്ടി വന്നിരുന്നു. ശ്രീറാമിന്റെ രക്തസാമ്പിൾ എടുക്കാത്തതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചിരുന്നു. മദ്യത്തിന്റെ മണം ഉണ്ടായിരുന്നു എങ്കിലും മെഡിക്കൽ ടെസ്റ്റ് നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമല്ലേയെന്ന് കോടതി പൊലീസിനോട് ചോദിച്ചിരുന്നു. ഗവർണർ അടക്കമുള്ളവർ സഞ്ചരിക്കുന്ന കവടിയാറിൽ സി.സി.ടി.വി ഇല്ലേയെന്നും കോടതി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP